പ്രധാനമന്ത്രിയുടെ ഓഫീസ്
2026-ലെ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ സ്കിഫ് ഇനത്തിൽ വെള്ളി മെഡൽ നേടിയ പ്രിൻസ് നോബിളിനെയും മനു ഫ്രാൻസിസിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
01 OCT 2026 4:41PM by PIB Thiruvananthpuram
2026-ലെ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ സ്കിഫ് ഇനത്തിൽ വെള്ളി മെഡൽ നേടിയ പ്രിൻസ് നോബിളിനെയും മനു ഫ്രാൻസിസിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഇരുവരും തങ്ങളുടെ മുൻ പ്രകടനങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട് വിജയിപീഠത്തിൽ എത്തിച്ചേർന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, കഴിവിലും നിശ്ചയദാർഢ്യത്തിലും അധിഷ്ഠിതമായ ശ്രദ്ധേയമായ ഒരു കുതിച്ചുചാട്ടമാണിതെന്ന് വിശേഷിപ്പിച്ചു.
ഭാവി പരിശ്രമങ്ങൾക്ക് പ്രിൻസ് നോബിളിനും മനു ഫ്രാൻസിസിനും ശ്രീ മോദി ആശംസകൾ നേർന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് X പോസ്റ്റിൽ കുറിച്ചു;
“സവിശേഷവും ശ്രദ്ധേയവുമായ ഒരു വെള്ളി!
2026-ലെ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ സ്കിഫ് ഇനത്തിൽ വെള്ളി മെഡൽ നേടിയ പ്രിൻസ് നോബിളിനും മനു ഫ്രാൻസിസിനും അഭിനന്ദനങ്ങൾ.
അവർ തങ്ങളുടെ മുൻ പ്രകടനങ്ങൾ മെച്ചപ്പെടുത്തുകയും ഇത്തവണ വിജയിപീഠത്തിൽ എത്തിച്ചേരുകയും ചെയ്തു. കഴിവിലും നിശ്ചയദാർഢ്യത്തിലും അധിഷ്ഠിതമായ, തികച്ചും ശ്രദ്ധേയമായ ഒരു കുതിച്ചുചാട്ടമാണിത്. അവരുടെ ഭാവി പരിശ്രമങ്ങൾക്ക് ആശംസകൾ: പ്രധാനമന്ത്രി @narendramodi”
-NK-
( റിലീസ് ഐ.ഡി: 2317698)
സന്ദര്‍ശക കൗണ്ടര്‍ : 7