പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജീവൻ രക്ഷിക്കുന്നതിൽ കാണിച്ച അപാരമായ ധൈര്യത്തിനും ശൗര്യത്തിനും ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 01 OCT 2026 7:56AM by PIB Thiruvananthpuram


ഗുരുതരമായ അപകടത്തെ അഭിമുഖീകരിക്കുമ്പോഴും സാരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ ക്യാപ്റ്റൻ സ്മിത് മച്ചാർ കാണിച്ച അപാരമായ ധൈര്യത്തെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

ക്യാപ്റ്റൻ മച്ചാറിന്റെ ധീരത നൂറുകണക്കിന് ജീവൻ രക്ഷിക്കാനും വലിയൊരു ദുരന്തം ഒഴിവാക്കാനും സഹായിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ക്യാപ്റ്റൻ മച്ചാറിനെയോർത്ത് ഇന്ത്യ അഭിമാനിക്കുന്നുവെന്നും അദ്ദേഹത്തിന്റെ വേഗത്തിലുള്ള സുഖം പ്രാപിക്കലിനും വീണ്ടെടുത്ത കരുത്തിനും നല്ല ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു.

X പോസ്റ്റിൽ ശ്രീ മോദി കുറിച്ചു;

“ക്യാപ്റ്റൻ സ്മിത് മച്ചാർ ഒരു വീരപുരുഷനാണ്.

ഗുരുതരമായ അപകടത്തെ അഭിമുഖീകരിക്കുമ്പോഴും സാരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാനുള്ള അപാരമായ ധൈര്യവും അചഞ്ചലമായ നിശ്ചയദാർഢ്യവും അദ്ദേഹം പ്രകടിപ്പിച്ചു.

അദ്ദേഹത്തിന്റെ ധീരത നൂറുകണക്കിന് ജീവൻ രക്ഷിക്കാനും വലിയൊരു ദുരന്തം ഒഴിവാക്കാനും സഹായിച്ചു.

ക്യാപ്റ്റൻ മച്ചാറിനെയോർത്ത് ഇന്ത്യ അഭിമാനിക്കുന്നു.

അദ്ദേഹത്തിന്റെ വേഗത്തിലുള്ള സുഖം പ്രാപിക്കലിനും വീണ്ടെടുത്ത കരുത്തിനും നല്ല ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.”

***

NK


( റിലീസ് ഐ.ഡി: 2317424) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: Telugu , English , Urdu , हिन्दी , Manipuri , Punjabi , Gujarati