പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
തല്പരകക്ഷികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായരൂപീകരണത്തിനായി പെട്രോളിയം (ഭേദഗതി) ബില്ല് 2026-ന്റെ കരട് പുറത്തിറക്കി
പോസ്റ്റഡ് ഓണ്‍:
30 SEP 2026 12:06PM by PIB Thiruvananthpuram
നിയമനിർമ്മാണത്തിന് മുന്നോടിയായുള്ള കൂടിയാലോചനകളുടെ ഭാഗമായി പെട്രോളിയം (ഭേദഗതി) ബില്ല് 2026-ന്റെ കരട്, എല്ലാ തല്പരകക്ഷികളിൽ നിന്നും (stakeholders) അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നതിനായി 2026 സെപ്റ്റംബർ 30-ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.ഇതിൽ കരടിലെ ഭേദഗതികളെക്കുറിച്ചുള്ള ഒരു സംഗ്രഹവും ഉൾപ്പെടുന്നു .ഇത് https://mopng.gov.in/files/Whatsnew/Draft-Amendment-to-the-Petroleum-Act.pdf എന്ന ലിങ്കിൽ ലഭ്യമാണ്.
എല്ലാ പൊതുജനങ്ങളും തല്പരകക്ഷികളും കരട് ബില്ലിനെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളും /നിർദ്ദേശങ്ങളും (എന്തെങ്കിലും ഉണ്ടെങ്കിൽ) അണ്ടർ സെക്രട്ടറി (വിതരണം ), പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം, കർത്തവ്യ ഭവൻ-03, ന്യൂ ഡൽഹി-110001 എന്ന വിലാസത്തിലോ sodist-png[at]gov[dot]in, richa.86[at]nic[dot]in എന്നീ ഇമെയിൽ വിലാസങ്ങളിലോ 2026 ഒക്ടോബർ 30-ന് മുമ്പായി സമർപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.
ഇത്തരത്തിൽ ലഭിക്കുന്ന നിർദ്ദേശങ്ങൾ കൂടിയാലോചന പ്രക്രിയയിൽ ഉചിതമായ രീതിയിൽ പരിശോധിക്കുന്നതാണ്.
********
( റിലീസ് ഐ.ഡി: 2317102)
സന്ദര്‍ശക കൗണ്ടര്‍ : 9