പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസ് 2026-ൽ ട്രാപ്പ് മിക്സഡ് ടീം ഇനത്തിൽ സ്വർണം നേടിയ നീരുവിനെയും കെയ്നൻ ചെനൈയേയും പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
30 SEP 2026 1:58PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസ് 2026-ൽ ട്രാപ്പ് മിക്സഡ് ടീം ഇനത്തിൽ സ്വർണ മെഡൽ നേടിയ നീരുവിനെയും കെയ്നൻ ചെനൈയേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഫൈനലിൽ ഏഷ്യൻ റെക്കോർഡ് കുറിച്ചാണ് ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ഇന്ത്യൻ ജോഡി സ്വന്തമാക്കിയതെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സ്'-ൽ കുറിച്ചു:
"2026-ലെ ഏഷ്യൻ ഗെയിംസിൽ ട്രാപ്പ് മിക്സഡ് ടീം ഇനത്തിൽ സ്വർണം സ്വന്തമാക്കിയ നീരുവിനും കെയ്നൻ ചെനൈയ്ക്കും അഭിനന്ദനങ്ങൾ.
ഫൈനലിൽ ഏഷ്യൻ റെക്കോർഡ് കുറിച്ചാണ് ഈ ഇനത്തിൽ ഇന്ത്യയുടെ കന്നി ഏഷ്യൻ ഗെയിംസ് സ്വർണം ഇന്ത്യൻ ജോഡികൾ സ്വന്തമാക്കിയത്.
ഇന്ത്യൻ ഷൂട്ടിംഗിന് ഇതൊരു അവിസ്മരണീയ നേട്ടമാണ്. ഇരു കായികതാരങ്ങൾക്കും അഭിനന്ദനങ്ങൾ! വരും നാളുകളിലും ഇവർ തിളങ്ങട്ടെ: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി."
***
SK
( റിലീസ് ഐ.ഡി: 2316971)
സന്ദര്‍ശക കൗണ്ടര്‍ : 8