പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസ് വനിതാ ട്രാപ്പ് ഇനത്തിൽ ചരിത്ര സ്വർണം നേടിയ നീരു ദാണ്ഡയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 29 SEP 2026 6:30PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിലെ ട്രാപ്പ് ഇനത്തിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി മാറിയ നീരു ദാണ്ഡയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അവരുടെ അസാമാന്യ കൃത്യതയെയും മനസ്സാന്നിധ്യത്തെയും പ്രശംസിച്ച പ്രധാനമന്ത്രി, ഈ നേട്ടം രാജ്യത്തിന് വളരെയധികം അഭിമാനം നേടിത്തന്നുവെന്ന് പറഞ്ഞു.

ഈ ചരിത്ര നേട്ടം ഷൂട്ടിങ്ങിലേക്ക് കടന്നുവരാനും ഉയർന്ന ബഹുമതികൾക്കായി പരിശ്രമിക്കാനും കൂടുതൽ യുവ കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്ന് ശ്രീ മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ കുറിച്ചു:

"ഇന്ത്യയ്ക്ക് ആഘോഷിക്കാൻ ഒരു ചരിത്ര നിമിഷമാണ് നീരു ദാണ്ഡ സമ്മാനിച്ചിരിക്കുന്നത്!

ഏഷ്യൻ ഗെയിംസിൽ ട്രാപ്പ് ഇനത്തിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായതിൽ അവർക്ക് അഭിനന്ദനങ്ങൾ.

അവരുടെ അസാമാന്യ കൃത്യതയും മനസ്സാന്നിധ്യവും രാജ്യത്തിന് വളരെയധികം അഭിമാനം നേടിത്തന്നിരിക്കുന്നു.

ഈ നേട്ടം കൂടുതൽ യുവ കായികതാരങ്ങൾക്ക് ഷൂട്ടിങ് തിരഞ്ഞെടുക്കാനും ഏറ്റവും ഉയർന്ന ബഹുമതികൾ ലക്ഷ്യമിടാനും പ്രോത്സാഹനമാകും: പ്രധാനമന്ത്രി @narendramodi"

***

NK


( റിലീസ് ഐ.ഡി: 2316796) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Punjabi , Gujarati , Tamil , Telugu