പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ വെങ്കല മെഡൽ നേടിയ പാരുൾ ചൗധരിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
27 SEP 2026 9:24PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ വെങ്കല മെഡൽ നേടിയ പാരുൾ ചൗധരിയുടെ മികച്ച പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
മെഡൽ നേട്ടത്തിലേക്കുള്ള യാത്രയിൽ തന്റെ ഏറ്റവും മികച്ച വ്യക്തിഗത സമയം കുറിച്ചത് ഈ നേട്ടത്തെ കൂടുതൽ സവിശേഷമാക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ സമർപ്പണവും സ്ഥിരോത്സാഹവും ഇന്ത്യയ്ക്ക് അഭിമാനമായി മാറിയെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, അവരുടെ ഭാവിയിലെ പരിശ്രമങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.
'എക്സ്' പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിലൂടെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം പങ്കുവെച്ചു:
"ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ വെങ്കല മെഡൽ നേടിയ പാരുൾ ചൗധരിയുടെ മികച്ച പ്രകടനം! മെഡൽ നേട്ടത്തിലേക്കുള്ള യാത്രയിൽ തന്റെ ഏറ്റവും മികച്ച വ്യക്തിഗത സമയം കുറിച്ചത് ഈ നേട്ടത്തെ കൂടുതൽ സവിശേഷമാക്കുന്നു. അവരുടെ സമർപ്പണവും സ്ഥിരോത്സാഹവും ഇന്ത്യയ്ക്ക് അഭിമാനമായി. ഭാവിയിലെ പരിശ്രമങ്ങൾക്ക് ആശംസകൾ: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി."
A brilliant performance by Parul Chaudhary to win Bronze in the Women’s 3000m Steeplechase at the Asian Games! Making the achievement even more special, she clocked a personal best on her way to the podium. Her dedication and perseverance have made India proud. Best wishes for…
— PMO India (@PMOIndia) September 27, 2026
***
SK
( റിലീസ് ഐ.ഡി: 2316072)
സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada