പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ വനിതാ സിംഗിൾസ് സ്ക്വാഷിൽ വെള്ളി മെഡൽ നേടിയ അനഹത് സിംഗിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 27 SEP 2026 8:27PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസ് വനിതാ സിംഗിൾസ് സ്ക്വാഷിൽ ശ്രദ്ധേയമായ വെള്ളി മെഡൽ നേടിയ അനഹത് സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. അവരുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും മികച്ച കളിക്കാർക്കെതിരെ മത്സരിച്ചപ്പോഴും അവർ മികച്ച കഴിവാണ് പ്രകടിപ്പിച്ചതെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. വരുംനാളുകളിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനും രാജ്യത്തിനായി ഇനിയും നിരവധി നേട്ടങ്ങൾ കൈവരിക്കാനും അവർക്ക് സാധിക്കട്ടെ എന്ന് ശ്രീ മോദി ആശംസിച്ചു.

'എക്സ്' ൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച കുറിപ്പ്:

"അനഹത് സിം​ഗിന് അഭിമാനകരമായ  ഒരു വെള്ളി മെഡൽ! ഏഷ്യൻ ഗെയിംസ് വനിതാ സിംഗിൾസ് സ്ക്വാഷിലെ അവരുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാർക്കെതിരെ മത്സരിച്ചപ്പോഴും അവർ മികച്ച കഴിവാണ് പ്രകടിപ്പിച്ചത്. വരുംനാളുകളിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനും ഇന്ത്യയ്ക്ക് വേണ്ടി  ഇനിയും നിരവധി നേട്ടങ്ങൾ കൊണ്ടുവരാനും അവർക്ക് സാധിക്കട്ടെ: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി."

***

SK


( റിലീസ് ഐ.ഡി: 2315945) സന്ദര്‍ശക കൗണ്ടര്‍ : 8