പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസ് വനിതകളുടെ പോൾ വോൾട്ടിൽ വെങ്കലം നേടിയ ബരണിക ഇളങ്കോവനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
25 SEP 2026 9:12PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിലെ തന്റെ കന്നി മത്സരത്തിൽ വനിതാ പോൾ വോൾട്ട് ഇനത്തിൽ വെങ്കല മെഡൽ നേടിയ ബരണിക ഇളങ്കോവനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു; ഇതൊരു സവിശേഷ മുന്നേറ്റവും ഇന്ത്യയ്ക്ക് അഭിമാനകരമായ മെഡലുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
കൂടുതൽ യുവ കായികതാരങ്ങളെ ഈ ഇനം തിരഞ്ഞെടുക്കാൻ പ്രചോദിപ്പിക്കുന്ന അഭിമാനകരമായ നേട്ടമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:
"ഇന്ത്യയ്ക്ക് ഒരു സവിശേഷ മുന്നേറ്റവും അഭിമാനകരമായ മെഡലും!
ഏഷ്യൻ ഗെയിംസിലെ തന്റെ കന്നി മത്സരത്തിൽ വനിതാ പോൾ വോൾട്ട് ഇനത്തിൽ വെങ്കലം നേടിയ ബരണിക ഇളങ്കോവന് അഭിനന്ദനങ്ങൾ. കൂടുതൽ യുവ കായികതാരങ്ങളെ ഈ കായിക ഇനം തിരഞ്ഞെടുക്കാൻ പ്രചോദിപ്പിക്കുന്ന അഭിമാനകരമായ നേട്ടം: പ്രധാനമന്ത്രി @narendramodi"
****
( റിലീസ് ഐ.ഡി: 2315224)
സന്ദര്‍ശക കൗണ്ടര്‍ : 3