നൈപുണ്യ വികസന, സംരംഭക മന്ത്രാലയം
azadi ka amrit mahotsav

വേൾഡ് സ്‌കിൽസ് ഷാങ്ഹായ് 2026-ൽ വനിതാ ശക്തിയുടെ മുന്നേറ്റം; വിവിധ മേഖലകളിൽ നിന്നുമായി ടീം ഇന്ത്യയെ പ്രതിനിധീകരിച്ച് 14 യുവതികൾ

പോസ്റ്റഡ് ഓണ്‍: 25 SEP 2026 5:38PM by PIB Thiruvananthpuram

ഷാങ്ഹായ്: വിവിധ തൊഴിലധിഷ്ഠിത, സാങ്കേതിക മേഖലകളിൽ ഇന്ത്യൻ വനിതകളുടെ വളർന്നുവരുന്ന പങ്കാളിത്തം വേൾഡ്സ്കിൽസ് ഷാങ്ഹായ് 2026 ആഗോള വേദിയിൽ പ്രകടമാകുന്നു. വിവിധ നൈപുണ്യ വിഭാഗങ്ങളിലായി 14 യുവതികളാണ് ടീം ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

2026 സെപ്റ്റംബർ 22 മുതൽ 27 വരെ ഷാങ്ഹായിൽ നടക്കുന്ന 48-ാമത് വേൾഡ്സ്‌കിൽസ് മത്സരത്തിൽ 63 നൈപുണ്യ മേഖലകളിലായി മത്സരിക്കുന്ന ഇന്ത്യയുടെ 70 അംഗ സംഘത്തിന്റെ ഭാഗമാണ് ഈ വനിതാ മത്സരാർത്ഥികൾ.

സാങ്കേതിക, സവിശേഷ, സർഗ്ഗാത്മക, സേവന മേഖലകളിലുടനീളം ഇന്ത്യയെ പ്രതിനിധീകരിച്ച് വനിതാ മത്സരാർത്ഥികൾ പങ്കെടുക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. കെമിക്കൽ ലബോറട്ടറി ടെക്നോളജി, ലോജിസ്റ്റിക്സ് ആൻഡ് ഫ്രൈറ്റ് ഫോർവേഡിംഗ്, വിഷ്വൽ മർച്ചൻഡൈസിംഗ്, ഫാഷൻ ടെക്നോളജി, റീട്ടെയിൽ സെയിൽസ്, ആരോഗ്യവും സാമൂഹ്യ സുരക്ഷയും, ഹോട്ടൽ റിസപ്ഷൻ, റെസ്റ്റോറന്റ് സർവീസ്, പാചകം, പെയിന്റിംഗ് & ഡെക്കറേറ്റിംഗ്, ഹെയർ ഡ്രെസ്സിംഗ്, ബ്യൂട്ടി തെറാപ്പി, ബേക്കറി, പാറ്റിസറി ആൻഡ് കൺഫെക്ഷനറി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഈ പങ്കാളിത്തത്തിന്റെ വ്യാപ്തി യുവതികൾക്ക് ലഭ്യമാകുന്ന വിപുലമായ തൊഴിൽ അവസരങ്ങളെയും പരമ്പരാഗത തൊഴിൽ രീതികൾക്കപ്പുറമുള്ള നൈപുണ്യ മേഖലകളിലെ അവരുടെ വളർന്നുവരുന്ന സാന്നിദ്ധ്യത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്.

വേൾഡ് സ്‌കിൽസ് ഇന്ത്യയുടെ ഔദ്യോഗിക ഡെലിഗേറ്റും കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിലെ മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവുമായ ശ്രീമതി മനീഷ സെൻസർമ്മ ഇങ്ങനെ പറഞ്ഞു: "വേൾഡ് സ്‌കിൽസ് ഷാങ്ഹായിലെ ഈ യുവതികളുടെ പങ്കാളിത്തം ഇന്ത്യയുടെ നൈപുണ്യ വികസന രംഗത്തുണ്ടാകുന്ന ആവേശകരമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. കെമിക്കൽ ലബോറട്ടറി ടെക്നോളജി, ലോജിസ്റ്റിക്സ്, വിഷ്വൽ മർച്ചൻഡൈസിംഗ് ഹോസ്പിറ്റാലിറ്റി, ബ്യൂട്ടി, സ്പെഷ്യലൈസ്ഡ് ക്രാഫ്റ്റുകൾ വരെയുള്ള വിവിധ മേഖലകളിൽ അവർ മത്സരിക്കുന്നു എന്നത് പ്രത്യേക പ്രാധാന്യമർഹിക്കുന്നു. 'നൈപുണ്യത്തിന് ലിംഗഭേദമില്ല' എന്ന ലളിതവും എന്നാൽ ശക്തവുമായ സന്ദേശമാണ് ഇത് നൽകുന്നത്. യുവതികൾക്ക് അവരുടെ അഭിരുചിക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് കരിയർ തിരഞ്ഞെടുക്കാനും, ഏറ്റവും ഉയർന്ന ആഗോള നിലവാരത്തിൽ മത്സരിക്കാനുമുള്ള അവസരവും പരിശീലനവും ആത്മവിശ്വാസവും ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം."

മത്സരാർത്ഥികളിൽ ഉൾപ്പെടുന്നവർ:

 കെമിക്കൽ ലബോറട്ടറി ടെക്നോളജിയിൽ സമ്പദ ദേശായി,

ലോജിസ്റ്റിക്സ് ആൻഡ് ഫ്രൈറ്റ് ഫോർവേഡിംഗിൽ മെഹ്റുന്നിസ ബീഗം,

 വിഷ്വൽ മർച്ചൻഡൈസിംഗിൽ അനുജ അജയ് വാരെ,

 ഫാഷൻ ടെക്നോളജിയിൽ വിധി നീരവ്കുമാർ സുതാർ,

 റീട്ടെയിൽ സെയിൽസിൽ സാനിയ ജോഷി,

 ആരോഗ്യമേഖലയിൽ  വിഷ്ണുപ്രിയ സുനിൽ,

 ഹോട്ടൽ റിസപ്ഷനിൽ രഷ്മീത് കൗർ ഹൻസ്പാൽ,

 റെസ്റ്റോറന്റ് സർവീസിൽ ഝാൻസിറാണി റൗട്ട്,

 പാചകരംഗത്ത്   തനുശ്രീ മാഗേഷ്,

പെയിന്റിംഗ് & ഡെക്കറേറ്റിംഗിൽ മുസ്ക്കാൻ,
ഹെയർ ഡ്രെസ്സിംഗിൽ ജുയി സന്തോഷ് സപ്കെ,

 ബ്യൂട്ടി തെറാപ്പിയിൽ ടി. സബീർ സുതാർ,

 ബേക്കറിയിൽ സ്മൃതി നമ്പ്യാർ,
പാറ്റിസറി ആൻഡ് കൺഫെക്ഷനറിയിൽ കൃഷ്ണാഞ്ജലി സാഹു.

ഇന്ത്യയുടെ നൈപുണ്യ വികസന രംഗത്തിന്റെ വികസിച്ചുവരുന്ന സാധ്യതകളെയാണ് ഇവരുടെ പങ്കാളിത്തം വ്യക്തമാക്കുന്നത്. സാങ്കേതികമേഖല, സർഗ്ഗാത്മക രംഗം, ആരോഗ്യ സംരക്ഷണം, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി സേവന മേഖലകളിൽ യുവതികൾ കൂടുതൽ തൊഴിലവസരങ്ങൾ തേടുന്നു.

ആഗോള നിലവാരവുമായി താരതമ്യം ചെയ്തു സ്വന്തം കഴിവുകൾ വിലയിരുത്താനും ലോകമെമ്പാടുമുള്ള പ്രഗത്ഭരായ യുവ വിദഗ്ദ്ധരോടൊപ്പം പഠിക്കാനുമുള്ള അവസരമാണ് വേൾഡ് സ്‌കിൽസ് നൽകുന്നത്. അന്താരാഷ്ട്ര മത്സരത്തിന് മുന്നോടിയായി ടീം ഇന്ത്യയിലെ വനിതാ മത്സരാർത്ഥികൾ കഠിനമായ പരിശീലനത്തിൽ ഏർപ്പെടുകയും സാങ്കേതിക ശേഷിയും അന്താരാഷ്ട്ര നിലവാരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നൈപുണ്യം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വൊക്കേഷണൽ എഡ്യൂക്കേഷൻ, അപ്രന്റീസ്ഷിപ്പ്, വ്യവസായിക അധിഷ്ഠിത പരിശീലനം എന്നിവയിൽ വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും, കൂടുതൽ തൊഴിൽ അവസരങ്ങളും സുസ്ഥിര ഉപജീവന മാർഗ്ഗങ്ങളും ഒരുക്കാനും കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം നിരന്തരം പ്രോത്സാഹനം നൽകുന്നു.

ഷാങ്ഹായിൽ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ, വൈദഗ്ധ്യം, സാങ്കേതികവിദ്യ, കരകൗശലം, പ്രൊഫഷണൽ മികവ് എന്നിവയിലൂടെ കരിയർ കെട്ടിപ്പടുക്കാൻ ആത്മവിശ്വാസത്തോടെ മുന്നോട്ടുവരുന്ന ഒരു തലമുറയെയാണ് ഈ യുവതികൾ പ്രതിനിധീകരിക്കുന്നത്.

സമ്പദ ദേശായി

മെഹ്റുന്നിസ ബീഗം

അനുജ അജയ് വാരെ

വിധി നീരവ്കുമാർ സുതാർ

സാനിയ ജോഷി

വിഷ്ണുപ്രിയ സുനിൽ

രഷ്മീത് കൗർ ഹൻസ്പാൽ

ഝാൻസിറാണി റൗട്ട്

തനുശ്രീ മാഗേഷ്

മുസ്ക്കാൻ

ജുയി സന്തോഷ് സപ്കെ

ടി. സബീർ സുതാർ

സ്മൃതി നമ്പ്യാർ

കൃഷ്ണാഞ്ജലി സാഹു

****


( റിലീസ് ഐ.ഡി: 2315156) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi