ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തിൽ ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണൻ ആദരാഞ്ജലികൾ അർപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 25 SEP 2026 2:20PM by PIB Thiruvananthpuram
പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതി ഭവനിൽ അദ്ദേഹത്തിന് പുഷ്പാർച്ചന നടത്തി.

പ്രമുഖ ചിന്തകനും സാമൂഹിക പരിഷ്കർത്താവുമായിരുന്നു പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയെന്ന് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു. ഭാരതീയ ചിന്തകളിലും പാരമ്പര്യത്തിലും  അധിഷ്ഠിതമായി വ്യക്തിയെയും സമൂഹത്തെയും രാഷ്ട്രത്തെയും ഒരുപോലെ സമന്വയിപ്പിക്കാൻ ശ്രമിച്ച പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ 'ഏകാത്മ മാനവ ദർശന' ത്തെ അദ്ദേഹം അനുസ്മരിച്ചു. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ എപ്പോഴും രാഷ്ട്രത്തിനും രാഷ്ട്രസേവനത്തിനും തന്നേക്കാൾ ഉപരി മുൻഗണന നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

****


( റിലീസ് ഐ.ഡി: 2315080) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Manipuri , Bengali , Gujarati , Tamil