പ്രധാനമന്ത്രിയുടെ ഓഫീസ്
പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിയുടെ ജയന്തിയിൽ അദ്ദേഹത്തിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
വിജയത്തിനും നൂതനാശയങ്ങൾക്കുമായുള്ള നിരന്തര പരിശ്രമം, സ്ഥിരോത്സാഹം, സമർപ്പിത പ്രവർത്തനം എന്നിവയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു
പോസ്റ്റഡ് ഓണ്‍:
25 SEP 2026 8:20AM by PIB Thiruvananthpuram
പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിയുടെ ജയന്തിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. അന്ത്യോദയയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനവുമാണ് രാഷ്ട്രനിർമ്മാണത്തിന്റെ അടിത്തറയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളാനും സാമൂഹികവും ദേശീയവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും പ്രധാനമന്ത്രി എല്ലാവരോടും ആഹ്വാനം ചെയ്തു. ഈ അവസരത്തിൽ വിജയവും നൂതനാശയങ്ങളും ഭാഗ്യം കൊണ്ടല്ല, മറിച്ച് നിരന്തരമായ പരിശ്രമവും ധൈര്യവും കൊണ്ടുമാത്രമാണ് ഉണ്ടാകുന്നതെന്ന് വ്യക്തമാക്കുന്ന ഒരു സംസ്കൃത സുഭാഷിതവും ശ്രീ മോദി പങ്കുവെച്ചു.
പ്രധാനമന്ത്രി X-ൽ കുറിച്ചു:
"राष्ट्रसेवा के सच्चे साधक पंडित दीनदयाल उपाध्याय जी को उनकी जयंती पर सादर नमन। उन्होंने समाज की अंतिम पंक्ति में खड़े व्यक्ति के उत्थान को राष्ट्र निर्माण का आधार माना और अंत्योदय की एक ऐसी विचारधारा दी, जिससे आज भी जनकल्याण की अद्भुत प्रेरणा मिलती है। आइए, इस विशेष अवसर पर उनके विचारों और आदर्शों को आत्मसात कर सामाजिक और राष्ट्रीय दायित्वों को पूरा करने का संकल्प दोहराएं।
यथा यथा प्रयत्नः स्याद्भवेदाशु फलं तथा।
इति पौरुषमेवास्ति दैवमस्तु तदेव च॥"
ഒരു വ്യക്തിയുടെ പരിശ്രമവും സ്ഥിരോത്സാഹവും എത്രത്തോളം വലുതാണോ അത്രയും വേഗത്തിൽ അവർ വിജയം കൈവരിക്കുന്നു. നൂതനാശയങ്ങളുടെ അടിത്തറയും നിരന്തരമായ പരിശ്രമത്തിലാണ് നിലകൊള്ളുന്നത്. അതുകൊണ്ട് ഭാഗ്യമല്ല, മറിച്ച് സമർപ്പിത പ്രവർത്തനം, ധൈര്യം, നൂതനാശയങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള നിശ്ചയദാർഢ്യം എന്നിവയാണ് വിജയത്തിലേക്കും പുതിയ കണ്ടെത്തലുകളിലേക്കും വഴിതെളിക്കുന്നത്.
***
NK
( റിലീസ് ഐ.ഡി: 2314678)
സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada