പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പുരുഷന്മാരുടെ ഡബിൾ സ്കൾസിലെ വെങ്കല മെഡൽ നേട്ടത്തിൽ സത്നാം സിങ്ങിനെയും സൽമാൻ ഖാനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 24 SEP 2026 9:50AM by PIB Thiruvananthpuram

പുരുഷന്മാരുടെ ഡബിൾ സ്കൾസിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യയ്ക്ക് അർഹമായ വെങ്കല മെഡൽ നേടിക്കൊടുത്ത സത്നാം സിങ്ങിനെയും സൽമാൻ ഖാനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

അവരുടെ മനസ്സാന്നിധ്യവും ഏകോപനവും വേറിട്ടുനിന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരുംവർഷങ്ങളിൽ ഇതിലും ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ ഈ വിജയം അവർക്ക് പ്രചോദനമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

X-ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു:

"പുരുഷന്മാരുടെ ഡബിൾ സ്കൾസിൽ സത്നാം സിംഗും സൽമാൻ ഖാനും നടത്തിയ മികച്ച പ്രകടനം ഇന്ത്യയ്ക്ക് അർഹമായ വെങ്കല മെഡൽ നേടിക്കൊടുത്തു.

അവരുടെ മനസ്സാന്നിധ്യവും ഏകോപനവും വേറിട്ടുനിന്നു. വരുംവർഷങ്ങളിൽ കൂടുതൽ വലിയ ഉയരങ്ങൾ കീഴടക്കാൻ ഈ നേട്ടം അവർക്ക് പ്രചോദനമാകട്ടെ: പ്രധാനമന്ത്രി @narendramodi"

***

NK


( റിലീസ് ഐ.ഡി: 2314245) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Manipuri , Bengali , Gujarati