പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ റൈഫിൾ ടീമിനത്തിൽ വെള്ളി മെഡൽ നേടിയ ഷൂട്ടിങ് താരങ്ങളായ സോനം ഉത്തം മസ്കാർ, ഇളവേനിൽ വാളറിവൻ, വിദർശ കെ വിനോദ് എന്നിവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 20 SEP 2026 5:06PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസ് 2026-ൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ വെള്ളി മെഡൽ നേടിയ സോനം ഉത്തം മസ്കാർ, ഇളവേനിൽ വാളറിവൻ, വിദർശ കെ വിനോദ് എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇവരുടെ വിജയം വരും നാളുകളിൽ നിരവധി കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്ന് ശ്രീ മോദി പറഞ്ഞു.

ശ്രീ മോദി എക്‌സിൽ കുറിച്ചു:

"കഠിനാധ്വാനവും ടീം വർക്കും മികച്ച ഫലത്തിലേക്ക് നയിക്കുന്നു!

2026 ഏഷ്യൻ ഗെയിംസിൽ 10 മീറ്റർ എയർ റൈഫിൾ വനിതാ ഇനത്തിൽ വെള്ളി മെഡൽ നേടിയ സോനം ഉത്തം മസ്കാർ, ഇളവേനിൽ വാളറിവൻ, വിദർശ കെ വിനോദ് എന്നിവരിൽ അഭിമാനം കൊള്ളുന്നു 
ഇവരുടെ വിജയം വരും നാളുകളിൽ നിരവധി കായികതാരങ്ങൾക്ക് പ്രചോദനമാകും: പ്രധാനമന്ത്രി @narendramodi."

 

-SK-

( റിലീസ് ഐ.ഡി: 2312740) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Manipuri , Gujarati , Tamil