രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ നാവികസേനയ്ക്കായി വരും തലമുറ മിസൈൽ വാഹിനിക്കപ്പൽ നിര്‍മാണത്തിന് തുടക്കം കുറിച്ച് 'സ്റ്റീൽ കട്ടിങ്' ചടങ്ങ്

പോസ്റ്റഡ് ഓണ്‍: 18 SEP 2026 10:41AM by PIB Thiruvananthpuram

ഇന്ത്യൻ നാവികസേനയ്ക്കായി നിർമിക്കുന്ന വരുംതലമുറ മിസൈൽ വാഹിനിക്കപ്പലിന്റെ (NGMV) നിർമാണത്തിന് തുടക്കം കുറിച്ച് ആദ്യ സ്റ്റീൽ കട്ടിങ് ചടങ്ങ് 2026 സെപ്റ്റംബർ 17-ന് കൊച്ചിൻ ഷിപ്പ്‌യാർഡില്‍ നടന്നു.

 

ഇന്ത്യൻ നാവികസേനയുടെ സംയോജിത ആസ്ഥാനത്തെ യുദ്ധക്കപ്പൽ നിർമാണ-സംഭരണ വിഭാഗം അസിസ്റ്റന്റ് കൺട്രോളർ റിയർ അഡ്മിറൽ കപിൽ മേത്ത 'BY - 532' എന്ന കപ്പലിനായി ആദ്യ സ്റ്റീൽ പ്ലേറ്റിന്റെ കട്ടിങ് നിർവഹിച്ചു.

 

കൊച്ചിൻ ഷിപ്പ്‌യാർഡ് ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ഡോ. ഹരികൃഷ്ണൻ എസ്, ഇന്ത്യൻ നാവികസേനയിലെയും കൊച്ചിൻ ഷിപ്പ്‌യാർഡിലെയും മുതിർന്ന ഉദ്യോഗസ്ഥർ, ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിങ് പ്രതിനിധികൾ, കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

ഇന്ത്യൻ നാവികസേനയ്ക്കായി ആറ് വരുംതലമുറ മിസൈൽ വാഹിനികള്‍ നിർമ്മിച്ചു നൽകുന്നതിന് 2023 മാർച്ച് 30-നാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് കരാറിൽ ഒപ്പുവെച്ചത്.

 

 

***


( റിലീസ് ഐ.ഡി: 2311823) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी