പ്രധാനമന്ത്രിയുടെ ഓഫീസ്
വിപുലമായ അവസരങ്ങൾ എങ്ങനെയാണ് വലിയ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഇന്ത്യക്കാരെ പ്രാപ്തരാക്കുന്നതെന്ന് ഉയർത്തിക്കാട്ടുന്ന ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
17 SEP 2026 2:31PM by PIB Thiruvananthpuram
കഴിഞ്ഞ 12 വർഷങ്ങൾ എങ്ങനെയാണ് പുതുതലമുറയിലെ ഇന്ത്യക്കാർക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള അവസരങ്ങളും വഴികളും വിപുലീകരിച്ചതെന്ന് വ്യക്തമാക്കുന്ന, പ്രശസ്ത ബാഡ്മിന്റൺ താരം പി.വി.സിന്ധു എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
ഇന്ത്യയിൽ കഴിവുകൾക്ക് ഒരിക്കലും ക്ഷാമമുണ്ടായിരുന്നില്ലെന്നും വിപുലമായ അവസരങ്ങൾ വലിയ സ്വപ്നങ്ങൾ കാണുന്നതിനൊപ്പം അവ യാഥാർത്ഥ്യമാക്കാൻ ഇന്ത്യക്കാരെ എങ്ങനെ പ്രാപ്തരാക്കുന്നുവെന്നും ഈ ലേഖനം അടിവരയിടുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു:
"ഇന്ത്യയിൽ കഴിവുകൾക്ക് ഒരിക്കലും കുറവുണ്ടായിരുന്നില്ല. വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള അവസരങ്ങളും വഴികളുമായിരുന്നു പലപ്പോഴും ഇല്ലാതെ പോയത്.
കഴിഞ്ഞ 12 വർഷങ്ങൾ ഇതിൽ എങ്ങനെ മാറ്റം വരുത്തിയെന്നും പുതുതലമുറയിലെ ഇന്ത്യക്കാരെ വലിയ സ്വപ്നങ്ങൾ കാണുന്നതിനൊപ്പം അവ യാഥാർത്ഥ്യമാക്കാൻ എങ്ങനെ പ്രാപ്തരാക്കിയെന്നും തന്റെ ഉൾക്കാഴ്ചയുള്ള ലേഖനത്തിൽ പി.വി.സിന്ധു വ്യക്തമാക്കുന്നു."
-SK-
( റിലീസ് ഐ.ഡി: 2311318)
സന്ദര്‍ശക കൗണ്ടര്‍ : 9