രാജ്യസഭാ സെക്രട്ടറിയേറ്റ്
2026 സെപ്റ്റംബർ 12 മുതൽ 19 വരെ കേപ് ടൗണിൽ നടക്കുന്ന 69-ാമത് കോമൺവെൽത്ത് പാർലമെൻ്ററി സമ്മേളനത്തിൽ ഇന്ത്യൻ പാർലമെൻ്ററി പ്രതിനിധി സംഘം പങ്കെടുക്കുന്നു
പോസ്റ്റഡ് ഓണ്‍:
15 SEP 2026 8:06PM by PIB Thiruvananthpuram
രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ശ്രീ ഹരിവംശിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പാർലമെൻ്ററി പ്രതിനിധി സംഘം 2026 സെപ്റ്റംബർ 12 മുതൽ 19 വരെ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നടക്കുന്ന 69-ാമത് കോമൺവെൽത്ത് പാർലമെൻ്ററി സമ്മേളനത്തിൽ (CPC) പങ്കെടുക്കുന്നു.
രാജ്യസഭാ എം.പി. ശ്രീ സി. സദാനന്ദൻ മാസ്റ്റർ; ലോക്‌സഭാ എം.പി.മാരായ ഡോ. ഡി. പുരന്ദേശ്വരി, ശ്രീ വിഷ്ണു ദത്ത് ശർമ്മ, ശ്രീ സുധീർ ഗുപ്ത, ശ്രീ കൃഷ്ണ പ്രസാദ് തെന്നേറ്റി, ശ്രീമതി രചന ബാനർജി; രാജ്യസഭാ സെക്രട്ടറി ജനറൽ ശ്രീ പി. സി. മോദി എന്നിവരാണ് ഇന്ത്യൻ പാർലമെൻ്ററി പ്രതിനിധി സംഘത്തിലുള്ളത്.
കോമൺവെൽത്ത് പാർലമെൻ്ററി അസോസിയേഷൻ (CPA) അംഗങ്ങളായ ഇന്ത്യയിലെ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിൽ നിന്നുള്ള 32 അധ്യക്ഷന്മാരും 18 സെക്രട്ടറിമാരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
കേപ് ടൗണിലെത്തിയ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ശ്രീ ഹരിവംശ്, ദക്ഷിണാഫ്രിക്കൻ നാഷണൽ അസംബ്ലി സ്പീക്കർ ആഞ്ചല ടോക്കോസിലെ ദിദിസ, നാഷണൽ കൗൺസിൽ ഓഫ് പ്രൊവിൻസസ് ഡെപ്യൂട്ടി ചെയർപേഴ്‌സൺ പൂബലൻ ഗോവേണ്ടർ, നാഷണൽ അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ ആനെലി ലോട്ടറീറ്റ് എന്നിവരുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളിലെയും പാർലമെൻ്റുകൾക്ക് പൊതു താല്പര്യമുള്ള വിഷയങ്ങളിൽ ആശയവിനിമയം നടത്താനും ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അടുത്തതും ദീർഘകാലമായുള്ളതുമായ പാർലമെൻ്ററി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും ഈ കൂടിക്കാഴ്ചകൾ അവസരമൊരുക്കി.
തുടർന്ന് , ലോക്‌സഭാ എം.പി. ഡോ. ഡി. പുരന്ദേശ്വരി സി.പി.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുകയും സി.പി.എ.യുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഇന്ത്യയുടെ കാഴ്ചപ്പാടുകളും നിലപാടുകളും ഫലപ്രദമായി അവതരിപ്പിക്കുകയും ചെയ്തു.
സമ്മേളനത്തിൽ, കോമൺവെൽത്ത് നിയമനിർമ്മാണ സഭകൾക്ക് പ്രസക്തമായ വിവിധ സമകാലിക വിഷയങ്ങളിൽ ആറ് പ്രധാന ശില്പശാലകൾ നടക്കും. 69-ാമത് സി.പി.സിയുടെ ജനറൽ അസംബ്ലിയിൽ “കോമൺവെൽത്തിനായുള്ള പുതിയ നേതൃത്വ അവസരങ്ങൾ: ജനാധിപത്യവും അന്താരാഷ്ട്ര നിയമവും ശക്തിപ്പെടുത്തുന്നതിനുള്ള പാർലമെൻ്ററി നടപടികൾ” എന്ന വിഷയത്തിൽ ശ്രീ ഹരിവംശ് പ്രഭാഷണം നടത്തും .
ഇന്ത്യൻ പാർലമെൻ്ററി പ്രതിനിധി സംഘത്തിലെ അംഗങ്ങളും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിൽ നിന്നുള്ള അധ്യക്ഷന്മാരും മറ്റ് പ്രതിനിധികളും സമ്മേളനത്തിലുടനീളം നടക്കുന്ന വിവിധ ശില്പശാലകളിലും പ്ലീനറി സമ്മേളനങ്ങളിലും ജനറൽ അസംബ്ലിയുടെ ചർച്ചകളിലും പങ്കെടുക്കും.
69-ാമത് സി.പി.സിയിലെ ഇന്ത്യയുടെ പങ്കാളിത്തം, കോമൺവെൽത്തിനുള്ളിലെ പാർലമെൻ്ററി ജനാധിപത്യം, നിയമനിർമ്മാണ സഹകരണം, അന്താരാഷ്ട്ര പാർലമെൻ്ററി സംവാദം എന്നിവശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പാർലമെൻ്ററി ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുമുള്ള രാജ്യത്തിൻ്റെ നിരന്തരമായ പ്രതിജ്ഞാബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
വരും ദിവസങ്ങളിൽ ജനറൽ അസംബ്ലിയിലും സമകാലിക ആഗോള-പാർലമെൻ്ററി പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന വിവിധ ശില്പശാലകളിലും ഇന്ത്യൻ പ്രതിനിധി സംഘം പങ്കെടുക്കും


_20260915200859_a4db95.jpeg)
****
( റിലീസ് ഐ.ഡി: 2310692)
സന്ദര്‍ശക കൗണ്ടര്‍ : 8