വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

ഇറാൻ പ്രസിഡന്റിന്റെ മകള്‍ സെഹ്റ പെസെഷ്കിയനെ ബ്രിക്സ് ബസാറിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്ര മന്ത്രി ശ്രീമതി അന്നപൂർണാ ദേവി

പോസ്റ്റഡ് ഓണ്‍: 12 SEP 2026 7:34PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ ദേശീയ കരകൗശല മ്യൂസിയത്തിൽ നടക്കുന്ന ബ്രിക്സ് ബസാറിലെത്തിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ മകൾ സെഹ്റ പെസെഷ്കിയനെ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണാ ദേവി സ്വാഗതം ചെയ്തു.

ബ്രിക്സ് ബസാർ അവർക്ക് കാണിച്ചുകൊടുക്കാനും ബ്രിക്സ് അംഗരാജ്യങ്ങളും പങ്കാളിത്ത രാജ്യങ്ങളും ഒരുക്കിയ സമ്പന്നമായ പാരമ്പര്യങ്ങളും കലകളും കരകൗശല വസ്തുക്കളും സാംസ്കാരിക പൈതൃകവും പങ്കുവെക്കാനും അവസരം ലഭിച്ചതായി കേന്ദ്രമന്ത്രി 'എക്സി'ൽ കുറിച്ചു.

ബ്രിക്സ് രാജ്യങ്ങളെ പരസ്പരം കൂടുതൽ അടുപ്പിക്കുന്ന കലയുടെയും കരകൗശല വൈദഗ്ധ്യത്തിന്റെയും സാംസ്കാരിക കൂട്ടായ്മയുടെയും മനോഹരമായ ആഘോഷമാണ് ബ്രിക്സ് ബസാറെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 

*** 


( റിലീസ് ഐ.ഡി: 2309623) സന്ദര്‍ശക കൗണ്ടര്‍ : 32
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Punjabi , Gujarati , Tamil