പ്രധാനമന്ത്രിയുടെ ഓഫീസ്
ബ്രിക്‌സ് സഹകരണത്തിന്റെ രണ്ട് പതിറ്റാണ്ടുകൾ പ്രമാണിച്ച് സ്മാരക തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി
പോസ്റ്റഡ് ഓണ്‍:
12 SEP 2026 6:16PM by PIB Thiruvananthpuram
ബ്രിക്‌സ് കൂട്ടായ്മയുടെ രണ്ട് പതിറ്റാണ്ടുകൾ അടയാളപ്പെടുത്തിക്കൊണ്ട്, ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ അനുബന്ധമായി 2026 സെപ്റ്റംബർ 12-ന് രണ്ട് സ്മാരക തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കി.
"ബ്രിക്സ്: സഹകരണത്തിന്റെ രണ്ട് പതിറ്റാണ്ടുകൾ, 2006–2026" / “ब्रिक्स: सहयोग के दो दशक, 2006–2026” എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഈ സ്മാരക സ്റ്റാമ്പ്, സംവാദത്തിനും സഹകരണത്തിനുമുള്ള മികച്ച വേദിയെന്ന നിലയിലുള്ള ബ്രിക്സ് -ന്റെ വളർച്ചയെ ഉദ്‌ഘോഷിക്കുന്നു.
"പ്രതിരോധശേഷി, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കൽ" (Building for Resilience, Innovation, Cooperation and Sustainability) എന്ന പ്രമേയത്തിന് കീഴിലുള്ള, 2026-ലെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയുടെ മുൻഗണനകളെക്കൂടിയാണ് ഇരു സ്റ്റാമ്പുകളും പ്രതിഫലിപ്പിക്കുന്നത്.
പരസ്പര ബഹുമാനം, ധാരണ, ഐക്യദാർഢ്യം എന്നിവയിൽ അധിഷ്ഠിതമായ വേദിയായി ബ്രിക്സ് ഉയർന്നുവന്നതിനെ ആദ്യ സ്റ്റാമ്പ് ചിത്രീകരിക്കുമ്പോൾ, രണ്ടാമത്തെ സ്റ്റാമ്പ് ലോഗോയും ഇന്ത്യയുടെ അധ്യക്ഷതയ്ക്ക് പിന്നിലെ "മാനവികത ആദ്യം", "ജനകേന്ദ്രീകൃതം" എന്നീ കാഴ്ചപ്പാടുകളെയും പ്രദർശിപ്പിക്കുന്നു.
-NK-
( റിലീസ് ഐ.ഡി: 2309546)
സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക:
Bengali
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada