ഉപരാഷ്ട്രപതിയുടെ കാര്യാലയം
സെപ്റ്റംബർ 11, 12 തീയതികളിൽ ഉപരാഷ്ട്രപതി ദാദ്ര ആൻഡ് നഗർ ഹവേലി, ദാമൻ ആൻഡ് ദിയു കേന്ദ്രഭരണ പ്രദേശം സന്ദർശിക്കും
പോസ്റ്റഡ് ഓണ്‍:
10 SEP 2026 6:15PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 സെപ്റ്റംബർ 11-12 തീയതികളിൽ കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലേക്ക് തന്റെ പ്രഥമ സന്ദർശനം നടത്തും.
സന്ദർശന വേളയിൽ ഉപരാഷ്ട്രപതി സിൽവാസ്സയിലെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ഗവൺമെന്റ് കോളേജിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കും.
സിൽവാസ്സയിലെ സ്വാമി വിവേകാനന്ദ വിദ്യാ മന്ദിർ, നമോ മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, അടുത്തിടെ ദാമനിൽ ഉദ്ഘാടനം ചെയ്ത നമോ ഹോസ്പിറ്റൽ എന്നിവയുൾപ്പെടെ കേന്ദ്രഭരണ പ്രദേശത്തെ പ്രമുഖ സ്ഥാപനങ്ങളും വികസന പദ്ധതികളും ഉപരാഷ്ട്രപതി സന്ദർശിക്കും.
ദാമൻ നൈറ്റ് മാർക്കറ്റ്, രാംസേതു കടൽത്തീരം, നമോപത് കടൽത്തീരം എന്നിവയുൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര, തീരദേശ വികസന കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിക്കും.
***
( റിലീസ് ഐ.ഡി: 2308938)
സന്ദര്‍ശക കൗണ്ടര്‍ : 3