ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
സെമികോൺ ഇന്ത്യ 2026: മാധ്യമങ്ങൾക്കുള്ള അറിയിപ്പ്
പോസ്റ്റഡ് ഓണ്‍:
03 SEP 2026 5:52PM by PIB Thiruvananthpuram
സെമികോൺ ഇന്ത്യ 2026-ലേക്കുള്ള മാധ്യമ രജിസ്ട്രേഷൻ ആരംഭിച്ചു. “സിലിക്കൺ ടു സിസ്റ്റംസ്: ബിൽഡിംഗ് ദി ഇക്കോസിസ്റ്റം” എന്ന പ്രമേയത്തിൽ നടക്കുന്ന സെമികോൺ ഇന്ത്യയുടെ അഞ്ചാം പതിപ്പ് 2026 സെപ്റ്റംബർ 17 മുതൽ 19 വരെ ന്യൂഡൽഹിയിലെ യശോഭൂമിയിൽ (ഇന്ത്യ ഇൻ്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സ്പോ സെൻ്റർ) നടക്കും.
മാധ്യമപ്രവർത്തകർക്ക് സെമികോൺ ഇന്ത്യയുടെ ഔദ്യോഗിക രജിസ്ട്രേഷൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം.
രജിസ്ട്രേഷൻ നടപടിയുടെ ഭാഗമായി, “രജിസ്റ്റർ നൗ” പേജിൽ പ്രവേശിച്ച് “വിസിറ്റേഴ്സ്” എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം മാധ്യമപ്രവർത്തകർ ഒരു അക്കൗണ്ട് സൃഷ്ടിക്കേണ്ടതുണ്ട്. അതിലേക്ക് ലോഗിൻ ചെയ്ത ശേഷം, അപേക്ഷകർ അവരുടെ അടിസ്ഥാന വിവരങ്ങൾ നൽകുകയും “മീഡിയ” എന്ന വിഭാഗം തിരഞ്ഞെടുക്കുകയും വേണം.
2026 സെപ്റ്റംബർ 17-ന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനുള്ള താൽപ്പര്യവും രജിസ്ട്രേഷൻ സമയത്ത് രേഖപ്പെടുത്താവുന്നതാണ്. സീറ്റ് ലഭ്യതയുടെ അടിസ്ഥാനത്തിലായിരിക്കും പരിപാടിയിൽ പങ്കെടുക്കാനുള്ള അന്തിമ സ്ഥിരീകരണം നൽകുക.
ശിൽപ്പശാലകൾ, പാനൽ ചർച്ചകൾ, മുഖ്യപ്രഭാഷണങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ സെമികോൺ ഇന്ത്യ വെബ്‌സൈറ്റിലെ ‘പ്രോഗ്രാം അറ്റ് എ ഗ്ലാൻസ്’ പരിശോധിക്കാവുന്നതാണ്.
സെമികോൺ ഇന്ത്യയെക്കുറിച്ച്
കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഇന്ത്യ സെമികണ്ടക്ടർ മിഷൻ (ISM), സെമി (SEMI) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ പ്രമുഖ സെമികണ്ടക്ടർ സമ്മേളനവും പ്രദർശനവുമാണ് സെമികോൺ ഇന്ത്യ. സെമികണ്ടക്ടർ, ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ഇന്ത്യയെ ആഗോളതലത്തിൽ വിശ്വസനീയമായ ഒരു കേന്ദ്രമാക്കി മാറ്റുകയെന്ന കാഴ്ചപ്പാടിന് പിന്തുണ നൽകിക്കൊണ്ട് സഹകരണം, നൂതനാശയങ്ങൾ, നിർമ്മാണം, നിക്ഷേപം, പ്രതിഭാ വികസനം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ആഗോള സെമികണ്ടക്ടർ, ഇലക്ട്രോണിക്സ് മേഖലകളിലെ വിവിധ വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന മുൻനിര വേദിയാണിത്.
സെമികോൺ ഇന്ത്യയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക ലിങ്ക് സന്ദർശിക്കുക.
***
( റിലീസ് ഐ.ഡി: 2306637)
സന്ദര്‍ശക കൗണ്ടര്‍ : 7