ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ സെപ്റ്റംബർ 4-ന് ചണ്ഡീഗഡ് സന്ദർശിക്കും
പോസ്റ്റഡ് ഓണ്‍:
03 SEP 2026 2:38PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 സെപ്റ്റംബർ 4-ന് ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാല സന്ദർശിക്കും.പഞ്ചാബ് സർവകലാശാലയുടെ എക്സ്-ഒഫിഷ്യോ ചാൻസലർ കൂടിയാണ് അദ്ദേഹം. സന്ദർശന വേളയിൽ, എസ്.എ.ഐ.എഫ് / സി.ഐ.എൽ (Sophisticated Analytical Instrument Facility/Central Instrumentation Laboratories)-ലെ അഡ്വാൻസ്ഡ് ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റി ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
സർവകലാശാലയുടെ ഗവേഷണം, നവീകരണം, സ്റ്റാർട്ടപ്പ് സംവിധാനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിലെ നിർണ്ണായക ചുവടുവയ്പ്പായ പഞ്ചാബ് യൂണിവേഴ്സിറ്റി ടെക് ഇന്നൊവേഷൻ ഫോറവും ശ്രീ സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
****
( റിലീസ് ഐ.ഡി: 2306469)
സന്ദര്‍ശക കൗണ്ടര്‍ : 10