പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയും കിർഗിസ് റിപ്പബ്ലിക് പ്രസിഡന്റും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച
പോസ്റ്റഡ് ഓണ്‍:
31 AUG 2026 4:33PM by PIB Thiruvananthpuram
2026 ഓഗസ്റ്റ് 31 ന് ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരണീയ കിർഗിസ് റിപ്പബ്ലിക് പ്രസിഡന്റ് ശ്രീ സാദിർ സാപറോവുമായി കൂടിക്കാഴ്ച്ച നടത്തി.
കിർഗിസ് റിപ്പബ്ലിക്കിന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രസിഡന്റ് സപറോവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു, അതേ ദിവസം തന്നെ എസ്‌സിഒ ഉച്ചകോടി ആരംഭിച്ചത് അതിന് ഒരു സവിശേഷ അർത്ഥം നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 26-ാമത് എസ്‌സിഒ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് പ്രസിഡന്റ് സാപറോവിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഉഭയകക്ഷി ബന്ധങ്ങളിൽ ഉണ്ടായ പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യുകയും ഇന്ത്യയും കിർഗിസ് റിപ്പബ്ലിക്കും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു. രണ്ട് സമ്പദ്‌വ്യവസ്ഥകൾക്കിടയിലുള്ള പരസ്പര പൂരകത്വം കണക്കിലെടുത്ത് സാമ്പത്തിക, വാണിജ്യ സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ അവർ സമ്മതിച്ചു. വിദ്യാർത്ഥി കൈമാറ്റങ്ങൾ, സാംസ്കാരിക സഹകരണം എന്നിവയിലൂടെ ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വളരുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്തു.
കിർഗിസ് റിപ്പബ്ലിക്കിന്റെ അധ്യക്ഷതയിൽ നടന്ന എസ്‌സിഒ യോഗങ്ങളിൽ ഇന്ത്യയുടെ ശക്തമായ പങ്കാളിത്തം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉറ്റതും സുദീർഘവുമായ ബന്ധത്തിന്റെ സവിശേഷതയായ പരസ്പര ബഹുമാനവും, വിശ്വാസവും, പിന്തുണയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്‌സിഒ ഉച്ചകോടി വിജയകരമായി നടത്തിയതിനും ഊഷ്മളമായ ആതിഥ്യമര്യാദയ്ക്കും പ്രസിഡന്റ് സാദിർ സാപറോവിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
***
SK
( റിലീസ് ഐ.ഡി: 2305518)
സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada