വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

മനേസറിലെ എൻ.എസ്.ജി. പരിശീലന അക്കാദമിയിൽ ആരംഭിച്ച ആദ്യ മഹിളാ കമാൻഡോ കൺവേർഷൻ കോഴ്‌സ് നാരീശക്തിയുടെ അഭിമാനകരമായ നാഴികക്കല്ലെന്ന് കേന്ദ്രമന്ത്രി ശ്രീമതി അന്നപൂർണ്ണ ദേവി

പോസ്റ്റഡ് ഓണ്‍: 27 AUG 2026 7:49PM by PIB Thiruvananthpuram
മനേസറിലെ എൻ.എസ്.ജി. പരിശീലന അക്കാദമിയിൽ മഹിളാ കമാൻഡോ കൺവേർഷൻ കോഴ്‌സിൻ്റെ  (എം.സി.സി.സി.) ആദ്യ ബാച്ച് ആരംഭിച്ചത് അഭിമാനകരമായ മറ്റൊരു നാഴികക്കല്ലാണെന്ന് കേന്ദ്ര വനിതാ, ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ്ണ ദേവി വിശേഷിപ്പിച്ചു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ കാര്യശേഷി, നേതൃത്വം, അവസരങ്ങൾ എന്നിവയിലൂടെ നാരീശക്തി യഥാർത്ഥ അർത്ഥത്തിൽ ശാക്തീകരിക്കപ്പെടുകയാണെന്ന് സമൂഹമാധ്യമമായ എക്സിൽ കേന്ദ്രമന്ത്രി കുറിച്ചു. ഈ കോഴ്‌സിന് കീഴിൽ, സംസ്ഥാന പോലീസ് സേനകളിൽ നിന്നും കേന്ദ്ര സായുധ പോലീസ് സേനകളിൽ (സി.എ.പി.എഫ്.) നിന്നുമുള്ള വനിതാ ഉദ്യോഗസ്ഥർക്ക് ആയുധങ്ങൾ, തന്ത്രപരമായ ഇടപെടലുകൾ, ബന്ദികളെ മോചിപ്പിക്കൽ, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ പ്രത്യേക പരിശീലനം ലഭിക്കുമെന്ന് അവർ അറിയിച്ചു.

ഇന്ത്യയുടെ നാരീശക്തി പ്രതിബന്ധങ്ങളെ ഭേദിച്ച് മുൻനിരയിൽ നിന്ന് നയിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

 
 
****
 

( റിലീസ് ഐ.ഡി: 2304007) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी