ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാജ്യസഭാ എം.പി. ഘൻശ്യാം തിവാരിയുടെ ‘സങ്കൽപ് സേ സിദ്ധി കാ മോദി യുഗ്’ എന്ന പുസ്തകം ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 27 AUG 2026 6:22PM by PIB Thiruvananthpuram
രാജ്യസഭാ എം.പി. ശ്രീ ഘൻശ്യാം തിവാരി രചിച്ച ‘സങ്കൽപ് സേ സിദ്ധി കാ മോദി യുഗ്’ എന്ന പുസ്തകം ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ന്യൂഡൽഹിയിലെ ഉപരാഷ്ട്രപതി ഭവനിൽ പ്രകാശനം ചെയ്തു.

‘സങ്കൽപ് സേ സിദ്ധി കാ മോദി യുഗ്’ എന്ന ശീർഷകം ശക്തവും പ്രചോദനാത്മകവുമായ സന്ദേശമാണ് നൽകുന്നതെന്ന് അഭിപ്രായപ്പെട്ട ശ്രീ സി. പി. രാധാകൃഷ്ണൻ, നിശ്ചയദാർഢ്യം എന്നത് കേവലം അഭിലാഷം മാത്രമല്ലെന്നും, അത് സമർപ്പണവും കഠിനാധ്വാനവും അച്ചടക്കവും നിറഞ്ഞ ഉറച്ച തീരുമാനമാണെന്നും പറഞ്ഞു. കഴിഞ്ഞ പന്ത്രണ്ട് വർഷത്തെ ഇന്ത്യയുടെ പ്രയാണത്തെക്കുറിച്ചും ഭരണപരമായ നേട്ടങ്ങളെക്കുറിച്ചും ആശയപരമായ നവീകരണത്തെക്കുറിച്ചും പുസ്തകം പ്രതിപാദിക്കുന്നുണ്ടെന്നും, വികസിത ഇന്ത്യ @ 2047 എന്ന കാഴ്ചപ്പാടിൻ്റെ   പശ്ചാത്തലത്തിലാണ് ഈ പ്രയാണം അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
 
സ്വാമി വിവേകാനന്ദൻ, രബീന്ദ്രനാഥ ടാഗോർ, കേശവ് ബലിറാം ഹെഡ്ഗേവാർ, വീർ സവർക്കർ, അടൽ ബിഹാരി വാജ്‌പേയി തുടങ്ങി മഹാന്മാരായ ഭാരതീയ ചിന്തകരുടെ ആശയങ്ങളുമായും കാഴ്ചപ്പാടുകളുമായും സമകാലിക ഭരണത്തെ ബന്ധിപ്പിക്കാനുള്ള പുസ്തകത്തിൻ്റെ   ശ്രമത്തെ ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ‘സേതു പുരുഷ്’ (സ്വപ്നങ്ങൾക്കും യാഥാർത്ഥ്യത്തിനും ഇടയിലുള്ള പാലം) എന്ന് രചയിതാവ് ഉചിതമായി വിശേഷിപ്പിച്ചിട്ടുണ്ടെന്നും , ഈ ചിന്തകരുടെ സങ്കൽപ്പങ്ങളും സമകാലിക ഇന്ത്യയിൽ അവയുടെ സാക്ഷാത്കാരവും തമ്മിലുള്ള ബന്ധമാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
 
 
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കീഴിൽ നടന്ന പ്രധാന മുന്നേറ്റങ്ങളെ അനുസ്മരിച്ചുകൊണ്ട്, രാഷ്ട്രം ആദ്യം , മാനവികദർശനം, അന്ത്യോദയ എന്നിവയുടെ സന്ദേശമാണ്പുസ്തകം പകർന്നുനൽകുന്നതെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു. ദേശീയ സമഗ്രത, സാമൂഹിക-സാമ്പത്തിക നീതി, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, ആത്മനിർഭർ ഭാരത്, സുതാര്യ ഭരണം എന്നിവയും അദ്ദേഹം എടുത്തുപറഞ്ഞു. ദേശീയ ആശയങ്ങളെ പ്രായോഗികമാക്കാനുള്ള ശ്രമമായാണ് ഭരണപരമായ വിവിധ സംരംഭങ്ങളെ ഈ പുസ്തകം അവതരിപ്പിക്കുന്നതെന്നും, ഇന്ത്യയുടെ യാത്രയെക്കുറിച്ച് ചിന്തിക്കാനും ആത്മവിശ്വാസത്തോടും പ്രത്യാശയോടെയും ഭാവിയെ നോക്കിക്കാണാനും ഇത് വായനക്കാരെ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
കേന്ദ്ര നിയമ-നീതിന്യായ, പാർലമെൻ്ററി കാര്യ സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ, രാജ്യസഭാ എം.പി.യും പുസ്തകത്തിൻ്റെ   രചയിതാവുമായ ശ്രീ ഘൻശ്യാം തിവാരി, രാജ്യസഭാ എം.പി. ശ്രീ ലഹർ സിങ് സിറോയ, പ്രഭാത് പ്രകാശനിലെ ശ്രീ പവൻ കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
 
****

( റിലീസ് ഐ.ഡി: 2304002) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Tamil , Telugu