രാജ്യരക്ഷാ മന്ത്രാലയം
ശ്രീലങ്കൻ നാവികസേനാ കമാന്‍ഡര്‍ വൈസ് അഡ്മിറൽ ഡാമിയൻ ഫെർണാണ്ടോ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തില്‍
പോസ്റ്റഡ് ഓണ്‍:
27 AUG 2026 6:30PM by PIB Thiruvananthpuram
ശ്രീലങ്കൻ നാവികസേനാ കമാന്‍ഡര്‍ വൈസ് അഡ്മിറൽ ഡാമിയൻ ഫെർണാണ്ടോ 2026 ഓഗസ്റ്റ് 26 മുതൽ 29 വരെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം നടത്തുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലെ ഉഭയകക്ഷി സമുദ്ര സുരക്ഷാ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനും ഇരു നാവികസേനകളും തമ്മിലെ സംയുക്ത ഇടപെടലുകൾ വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് സന്ദർശനം.
2026 ഓഗസ്റ്റ് 27-ന് ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ വൈസ് അഡ്മിറൽ ഡാമിയൻ ഫെർണാണ്ടോയ്ക്ക് ഔദ്യോഗിക ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച അദ്ദേഹം വീരമൃത്യു വരിച്ച സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു. സംയുക്ത സൈനികാഭ്യാസങ്ങൾ, ശേഷി വികസനം, പരിശീലനം, സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട നടപടികൾ എന്നിവയുൾപ്പെടെ ഉഭയകക്ഷി സമുദ്ര സഹകരണം കൂടുതൽ വിപുലീകരിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥനുമായി അദ്ദേഹം ചർച്ച നടത്തി.
സന്ദർശന വേളയിൽ മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന വൈസ് അഡ്മിറൽ ഫെർണാണ്ടോ പ്രതിരോധ മേഖലയിലെ സഹകരണ സാധ്യതകൾ തേടാന്‍ രാജ്യത്തെ പ്രതിരോധ വ്യവസായ മേഖലയിലെ പ്രതിനിധികളുമായും സംവദിക്കും.
ഇരു നാവികസേനകളും തമ്മിലെ പരിശീലന ബന്ധങ്ങളും പ്രൊഫഷണൽ കൈമാറ്റങ്ങളും മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി കൊച്ചിയിലെ ഇന്ത്യൻ നാവിക പരിശീലന കേന്ദ്രങ്ങളും ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനവും വൈസ് അഡ്മിറൽ ഫെർണാണ്ടോ സന്ദർശിക്കും.
ദീർഘകാലമായി ഇന്ത്യൻ നാവികസേനയുടെ സുപ്രധാന സമുദ്ര പങ്കാളിയാണ് ശ്രീലങ്കൻ നാവികസേന. വൈസ് അഡ്മിറൽ ഡാമിയൻ ഫെർണാണ്ടോയുടെ സന്ദർശനം ഇരു നാവികസേനകളും തമ്മിലെ ദീർഘകാല ബഹുമുഖ ബന്ധം കൂടുതൽ സുദൃഢമാക്കാനും സമുദ്ര സഹകരണം ശക്തിപ്പെടുത്താനും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കൂടുതൽ സുസ്ഥിരത കൈവരിക്കാനും വഴിയൊരുക്കും.
(2)_20260827183532_cd5112.jpeg)
(2)_20260827183553_62fb67.jpeg)
(2)_20260827183611_495c09.jpeg)
( റിലീസ് ഐ.ഡി: 2303994)
സന്ദര്‍ശക കൗണ്ടര്‍ : 3