ആഭ്യന്തരകാര്യ മന്ത്രാലയം
നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ സാഹചര്യം കേന്ദ്ര ഗവണ്മെൻ്റ് സൂക്ഷ്മമായി നിരീക്ഷിക്കുന്നു
പോസ്റ്റഡ് ഓണ്‍:
26 AUG 2026 9:08PM by PIB Thiruvananthpuram
നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ സാഹചര്യം കേന്ദ്ര ഗവണ്മെൻ്റ് സൂക്ഷ്മമായി നിരീക്ഷിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ നേപ്പാളിലെ ദുരന്തവുമായി ബന്ധപ്പെട്ട് ബിഹാർ, ഉത്തർപ്രദേശ് മുഖ്യമന്ത്രിമാരുമായി സംസാരിച്ചു.
നേപ്പാളിലുണ്ടായ വെള്ളപ്പൊക്ക ദുരന്തം ഏറെ ദാരുണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി 'എക്സിൽ' കുറിച്ചു. "ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്ര ഗവണ്മെൻ്റ് നേപ്പാളിനൊപ്പം നിലകൊള്ളുന്നു. നേപ്പാളിലെ ദുരന്തവുമായി ബന്ധപ്പെട്ട് ഞാൻ ബിഹാർ, ഉത്തർപ്രദേശ് മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. ബാധിക്കപ്പെടാൻ സാധ്യതയുള്ള അതിർത്തി പ്രദേശങ്ങളിൽ ദേശീയ ദുരന്ത പ്രതികരണ സേനക്കൊപ്പം (NDRF) പ്രാദേശിക ഭരണകൂടത്തെയും രക്ഷാപ്രവർത്തന സംഘങ്ങളെയും അതീവ ജാഗ്രതയിൽ നിർത്തിയിട്ടുണ്ട്.
കേന്ദ്ര ജല കമ്മീഷൻ്റെ നിർദ്ദേശവും മാധ്യമ റിപ്പോർട്ടുകളും അനുസരിച്ച്, നേപ്പാൾ-ചൈന അതിർത്തിക്ക് സമീപം ഉണ്ടായതായി സംശയിക്കുന്ന മിന്നൽ പ്രളയം /GLOF (ഹിമാനി തകർന്നുള്ള വെള്ളപ്പൊക്കം) കാരണം, ഇന്ത്യൻ അതിർത്തിയിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള നേപ്പാളിലെ ഫുർകെ ഖോലയിലെ ത്രിശൂലി നദിയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കത്തിൻ്റെ ആഘാതമായി ഇന്ത്യയിലെ ഗന്ദക് നദിയിൽ ജലനിരപ്പ് ഉയരുന്നതിന് സാധ്യതയുണ്ട്.
ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് സമീപമുള്ള പ്രാദേശിക ഇന്ത്യൻ സമൂഹങ്ങളെ ഒഴിപ്പിക്കുന്നതിനും ഒപ്പം മറ്റ് സൗകര്യങ്ങൾക്കും ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാന ഗവണ്മെൻ്റ് നടപടി സ്വീകരിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കാനും സാഹചര്യം സസൂക്ഷ്മം നിരീക്ഷിക്കാനും ഇരു സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ജൽ ശക്തി മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ സാഹചര്യം തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്. കേന്ദ്ര ജല കമ്മീഷൻ്റെ റിപ്പോർട്ട് അനുസരിച്ച് നേപ്പാൾ ഭാഗത്തുള്ള ജലാശയങ്ങളിലെ ജലനിരപ്പ് കുറയുന്നുണ്ടെന്നും സാഹചര്യം നിയന്ത്രണവിധേയമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമൊന്നുമില്ല.
നേപ്പാൾ പ്രദേശത്ത് വിനോദസഞ്ചാരികളായ ഇന്ത്യക്കാരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. നേപ്പാളിൽ മിന്നൽ പ്രളയത്തിൽ അകപ്പെട്ട ഇന്ത്യൻ പൗരന്മാർക്ക് സഹായത്തിനും വിവരങ്ങൾക്കുമായി വിദേശകാര്യ മന്ത്രാലയവും/കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയും അടിയന്തര നമ്പറുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് +977 985 131 6807, +977 970 910 7500 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളിൽ എംബസിയുമായി ബന്ധപ്പെടാം.
****
( റിലീസ് ഐ.ഡി: 2303604)
സന്ദര്‍ശക കൗണ്ടര്‍ : 5