തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

ഓണത്തിന് മുന്നോടിയായി കേരളത്തിൽ ഓഗസ്റ്റ് മാസത്തെ പെൻഷൻ വിതരണം ചെയ്ത് ഇ.പി.എഫ്.ഒ

പോസ്റ്റഡ് ഓണ്‍: 26 AUG 2026 2:49PM by PIB Thiruvananthpuram

ഓണം പ്രമാണിച്ച്, കേരളം സോണിന് കീഴിലെ 4,40,901 പെൻഷൻ ഗുണഭോക്താക്കൾക്ക് 2026 ഓഗസ്റ്റ് മാസത്തെ പെൻഷൻ തുക എംപ്ലോയീസ് പ്രൊവിഡൻ്റ്  ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) 2026 ഓഗസ്റ്റ് 26-ന് അവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറി. എല്ലാ അംഗങ്ങൾക്കും പെൻഷൻകാർക്കും ഇ.പി.എഫ്.ഒ ഓണാശംസകൾ നേർന്നു.

സാധാരണയായി, എംപ്ലോയീസ് പെൻഷൻ സ്കീം (ഇ.പി.എസ്), 1995 പ്രകാരമുള്ള പ്രതിമാസ പെൻഷൻ മാസാവസാനമാണ് വിതരണം ചെയ്യാറുള്ളത്. എന്നാൽ, വരാനിരിക്കുന്ന ഓണാഘോഷങ്ങൾ കണക്കിലെടുത്ത്, പെൻഷൻകാർക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും ബുദ്ധിമുട്ടുകളില്ലാതെ ഓണം ആഘോഷിക്കുന്നതിനുമായി 2026 ആഗസ്റ്റ് 26-ന് പെൻഷൻ ലഭ്യമാക്കാൻ ഇ.പി.എഫ്.ഒ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

രാജ്യത്തുടനീളമുള്ള ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടും സുഗമമായും കാര്യക്ഷമമായും പെൻഷൻ കൈമാറാൻ സഹായിക്കുന്ന ഇ.പി.എഫ്.ഒയുടെ കേന്ദ്രീകൃത പെൻഷൻ പേയ്‌മെൻ്റ് സംവിധാനം (സി.പി.പി.എസ്) മുഖേനയാണ് പെൻഷൻ തുക നിക്ഷേപിച്ചത്.

സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ യഥാസമയം ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതിന് ഇ.പി.എഫ്.ഒ പ്രതിജ്ഞാബദ്ധമായി തുടരുന്നു. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സംരംഭങ്ങളിലൂടെയും പൗര കേന്ദ്രീകൃത പരിഷ്കാരങ്ങളിലൂടെയും പെൻഷൻ സേവനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നതിന് ഇ.പി.എഫ്.ഒ നിരന്തരം പരിശ്രമിക്കുന്നു.

***


( റിലീസ് ഐ.ഡി: 2303532) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil