പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 26 AUG 2026 9:58AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ഓണാശംസകൾ നേർന്നു. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും അത്യധികം ആവേശത്തോടും ഉത്സാഹത്തോടും കൂടി ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഈ ഉത്സവം സമൂഹത്തിൽ സന്തോഷത്തിന്റെയും ഒരുമയുടെയും ഐശ്വര്യത്തിന്റെയും അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തട്ടെ എന്ന് അദ്ദേഹം പ്രാർത്ഥിച്ചു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

"ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണിത്.

ഈ ഉത്സവം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെ."

മനോഹരമായ ഒരു ഓണം ആശംസിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾ വളരെ ആവേശത്തോടെ ആഘോഷിക്കുന്ന ഊർജസ്വലമായ ഉത്സവമാണിത്. ഈ ആഘോഷം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും ഐശ്വര്യത്തിന്റെയും ചൈതന്യം കൂടുതൽ ഉയർത്തട്ടെ.

-NK-

( റിലീസ് ഐ.ഡി: 2303456) സന്ദര്‍ശക കൗണ്ടര്‍ : 5