ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ നാളെ ആന്ധ്രാപ്രദേശ് സന്ദർശിക്കും

प्रविष्टि तिथि: 23 AUG 2026 3:58PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ നാളെ (2026 ആഗസ്റ്റ് 24)ആന്ധ്രാപ്രദേശിലെ ഏലൂരു ജില്ലയിലെ മുസുനൂരു സന്ദർശിക്കും.
 
സന്ദർശനത്തോടനുബന്ധിച്ച്, മുസുനൂരുവിലെ 'ഗോർമെറ്റ് പോപ്‌കോർണിക്ക'   ഫാക്ടറിയിൽ  നടക്കുന്ന പ്രത്യേക ചടങ്ങിൽ അദ്ദേഹം പങ്കെടുക്കും. രാജ്യത്തെ ആദ്യത്തെ ജനിതകമാറ്റം വരുത്താത്ത, മികച്ച വളർച്ചാശേഷിയുള്ള പോപ്കോൺ ചോളം ഹൈബ്രിഡ് വിത്ത് ചടങ്ങിൽ ഉപരാഷ്ട്രപതി ഔദ്യോഗികമായി പുറത്തിറക്കും.
 
  കാർഷിക വിദഗ്ധരെയും മറ്റ് പ്രതിനിധികളെയും  അഭിസംബോധന ചെയ്യുന്ന അദ്ദേഹം, കാർഷിക മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ കർഷകരെ ചടങ്ങിൽ ആദരിക്കുകയും ചെയ്യും.
 
****
 

(रिलीज़ आईडी: 2302530) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil , Telugu