രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

'മാംഗ്രോള്‍' ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി; ഇന്ത്യയുടെ തദ്ദേശീയ അന്തര്‍വാഹിനി ശേഷിക്ക് കരുത്തേകും

प्रविष्टि तिथि: 22 AUG 2026 10:20AM by PIB Thiruvananthpuram

ആഴം കുറഞ്ഞ ജലമേഖലകളിലേക്കായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (സി.എസ്.എല്‍.) തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്ന എട്ട് അന്തര്‍ വാഹിനികളില്‍ (ASW SWC) മൂന്നാമത്തേതായ 'മാംഗ്രോള്‍', 2026 ഓഗസ്റ്റ് 21-ന് സി.എസ്.എല്ലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറി. പ്രതിരോധ നിര്‍മ്മാണ മേഖലയിലെ സ്വയംപര്യാപ്തതയിലേക്കും കേന്ദ്ര ഗവണ്‍മെന്റിന്റെ 'ആത്മനിര്‍ഭര്‍ ഭാരത്' കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിലുമുള്ള യാത്രയിലെ പ്രധാന നാഴികക്കല്ലാണിത്. സി.എസ്.എല്‍. ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) ഡോ. ഹരികൃഷ്ണന്‍ എസ്, 'മാംഗ്രോള്‍' കമാന്‍ഡിംഗ് ഓഫീസര്‍ (ഡെസിഗ്‌നേറ്റ്) കമാന്‍ഡര്‍ യു. ശരണ്‍ കുമാര്‍ എന്നിവര്‍ കൈമാറ്റ കരാറില്‍ ഒപ്പുവെച്ചു. സി.എസ്.എല്‍. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ജോസ് വി.ജെ., കൊച്ചി വാര്‍ഷിപ്പ് പ്രൊഡക്ഷന്‍ സൂപ്രണ്ട് കമ്മഡോര്‍ അനൂപ് മേനോന്‍, വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് കമാന്‍ഡ് റീഫിറ്റ് ഓഫീസര്‍ കമ്മഡോര്‍ പിയൂഷ് ബഡോണി, ചീഫ് വിജിലന്‍സ് ഓഫീസര്‍ ഡോ. സി. പാണ്ഡി സെല്‍വ ദുരൈ, സി.എസ്.എല്‍. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഷിപ്പ് ബില്‍ഡിംഗ്) ശ്രീ ഷിറാസ് വി.പി. എന്നിവരും നാവികസേന, സി.എസ്.എല്‍ എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

ഡെറ്റ് നോര്‍സ്‌കെ വെരിറ്റാസിന്റെ (DNV) വര്‍ഗീകരണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഈ യുദ്ധക്കപ്പല്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചിരിക്കുന്നത്. വെള്ളത്തിനടിയിലെ നിരീക്ഷണം, തിരച്ചിലും രക്ഷാപ്രവര്‍ത്തനവും (SAR), കുറഞ്ഞ തീവ്രതയിലുള്ള സമുദ്ര പ്രവര്‍ത്തനങ്ങള്‍ (LIMO) എന്നിവയുള്‍പ്പെടെയുള്ള നിര്‍ണായക സമുദ്ര ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇത് സജ്ജമാണ്. തീരത്തോട് അടുത്ത മേഖലയില്‍ അന്തര്‍വാഹിനി ഉപയോഗിച്ചുള്ള യുദ്ധപ്രവര്‍ത്തനങ്ങള്‍ (ASW) നടത്തുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ള 'മാംഗ്രോള്‍', ആധുനിക രീതിയിലുള്ള മൈന്‍ വിന്യാസ ശേഷിയുള്ളതുമാണ്.
 ഗുജറാത്തിലെ സൂറത്ത് ജില്ലയിലുള്ള ചരിത്രപരവും തന്ത്രപ്രധാനവുമായ തീരദേശ പട്ടണമായ മാംഗ്രോളില്‍ നിന്നാണ് ഈ ജലയാനത്തിന്  പേര് നല്‍കിയത്.
ഡീസല്‍ എഞ്ചിന്‍-വാട്ടര്‍ജെറ്റ് പ്രൊപ്പല്‍ഷന്‍ സംവിധാനത്തിലാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നത്. ലഘുഭാരമുള്ള ടോര്‍പ്പിഡോകള്‍, തദ്ദേശീയ എ.എസ്.ഡബ്ല്യു റോക്കറ്റുകള്‍, ആധുനിക ഷാലോ-വാട്ടര്‍ സോണാറുകള്‍ എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഈ അത്യാധുനിക സംവിധാനങ്ങള്‍ ആഴം കുറഞ്ഞ തീരദേശ ജല മേഖലകളിലെ സുരക്ഷാ ഭീഷണികള്‍ കണ്ടെത്താനും നിരീക്ഷിക്കാനും പ്രതിരോധിക്കാനുമുള്ള കപ്പലിന്റെ ശേഷി കാര്യമായി വര്‍ദ്ധിപ്പിക്കുന്നു. 'മാംഗ്രോള്‍' നാവികസേനയുടെ ഭാഗമാകുന്നതോടെ  ജലാശയങ്ങളുടെ ആഴംകുറഞ്ഞ മേഖലയിലുള്ള നാവികസേനയുടെ അന്തര്‍വാഹിനി യുദ്ധശേഷി ഗണ്യമായി വര്‍ദ്ധിക്കും. കപ്പലിന്റെ 80% ഭാഗങ്ങളും തദ്ദേശീയമായി നിര്‍മ്മിച്ചതാണ്. ഇത് തദ്ദേശീയ യുദ്ധക്കപ്പല്‍ രൂപകല്‍പ്പന, നിര്‍മാണം, പ്രതിരോധ സാങ്കേതികവിദ്യ എന്നിവയില്‍ ഇന്ത്യയുടെ വളരുന്ന ശേഷിയുടെ തെളിവും 'ആത്മനിര്‍ഭര്‍ ഭാരത്' ദര്‍ശനത്തിലേക്കുള്ള മികച്ച സംഭാവനയുമാണ്.

 

 

 

***


(रिलीज़ आईडी: 2302322) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati