പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്സ് ഫോറം 2026-ൽ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 21 AUG 2026 10:33PM by PIB Thiruvananthpuram


ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്സ് ഫോറം 2026-ൽ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിപങ്കുവെച്ചു. 

ശ്രീ മോദി എക്‌സിൽ കുറിച്ചു;

“ഇന്ത്യ, ഉൽപ്പാദന ബന്ധിത ശിക്ഷാ നടപടികളിൽ നിന്ന് ഉൽപ്പാദന ബന്ധിത പ്രോത്സാഹന പദ്ധതികളിലേയ്ക്ക് ചുവടുവെച്ചിരിക്കുന്നു.

നിർദ്ദിഷ്ട പരിധിക്കപ്പുറം ഉത്പാദനം നടത്തുന്നതിന് കമ്പനികൾക്ക് പിഴ ഈടാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു! ലൈസൻസ് രാജിന്റെ ആ ചിന്താഗതി സംരംഭകത്വത്തെയും ഉത്പാദനത്തെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെയും നിരുത്സാഹപ്പെടുത്തി.

ഇന്ന്, കാഴ്ചപ്പാട് തികച്ചും വ്യത്യസ്തമാണ്. ഞങ്ങൾ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും, അഭിലാഷങ്ങളെ പിന്തുണയ്ക്കുകയും, നമ്മുടെ സംരംഭകരിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നു.

സംരംഭങ്ങളെ നിയന്ത്രിക്കുന്നതിൽ നിന്ന്, അവയ്ക്ക് വഴിയൊരുക്കുന്നതിലേക്ക് ഇന്ത്യ മുന്നേറിയിരിക്കുന്നു.”

 

 

 

“ഭാരതത്തിന്റെ പരിഷ്കരണ പാതയുടെ കേന്ദ്രബിന്ദു ഭരണനിർവ്വഹണ തത്വശാസ്ത്രത്തിലെ പരിവർത്തനമാണ്.


'അനുമതി നൽകിയിട്ടില്ലെങ്കിൽ നിരോധിക്കപ്പെട്ടതാണ്' എന്നതിൽ നിന്ന് 'നിരോധിച്ചിട്ടില്ലെങ്കിൽ അനുമതി നൽകപ്പെട്ടതാണ്' എന്നതിലേക്ക് നമ്മൾ മാറുകയാണ്. 'ജൻ വിശ്വാസ്', കുറ്റകൃത്യമല്ലാതാക്കൽ, ആയിരക്കണക്കിന് അനുമതികളുടെയും നിയന്ത്രണങ്ങളുടെയും ഭാരം ഒഴിവാക്കൽ, കാലഹരണപ്പെട്ട അനേകം നിയമങ്ങൾ റദ്ദാക്കൽ എന്നിവയിലൂടെ പൗരന്മാരുടെയും സംരംഭങ്ങളുടെയും ഭാരം നമ്മൾ കുറയ്ക്കുകയാണ്.”

 

 

"നയങ്ങൾ ജനങ്ങൾക്ക് അനുകൂലവും, വളർച്ചയ്ക്കും വികസനത്തിനും അനുകൂലവും ആയിരിക്കണം…”

 

 

"ഏറ്റവും അർത്ഥവത്തായ പരിഷ്കാരങ്ങളിൽ പലതും നിശബ്ദമായി ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുന്നവയാണ്. ഇതാണ് യഥാർത്ഥത്തിലുള്ള 'ജീവിതസൗകര്യം സുഗമമാക്കൽ'..."

 

-SK-

****


(रिलीज़ आईडी: 2302249) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , हिन्दी , Bengali , Gujarati