പ്രധാനമന്ത്രിയുടെ ഓഫീസ്
ആത്മാഭിമാനം, ധൈര്യം, ദൃഢനിശ്ചയം എന്നിവയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
18 AUG 2026 9:11AM by PIB Thiruvananthpuram
ആത്മാഭിമാനത്തോടും ധൈര്യത്തോടും അന്തസ്സോടും കൂടി ജീവിക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. ഏതൊരു സാഹചര്യത്തിലും സ്വന്തം ആദർശങ്ങളിലും മൂല്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെ, അവയിൽ ഉറച്ചുനിൽക്കുന്നതിലാണ് യഥാർത്ഥ വീര്യവും ശക്തിയും കുടികൊള്ളുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-
“उद्यच्छेदेव न नमेदुद्यमो ह्येव पौरुषम्।
अप्यपर्वणि भज्येत न नमत्वेव कस्यचित्॥”
ഒരാൾ എല്ലായ്‍പ്പോഴും ആത്മാഭിമാനത്തോടും ധൈര്യത്തോടും അന്തസ്സോടും കൂടി ജീവിക്കണമെന്ന് സുഭാഷിതം വ്യക്തമാക്കുന്നു. ഏതൊരു സാഹചര്യത്തിലും സ്വന്തം ആദർശങ്ങളിലും മൂല്യങ്ങളിലും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതെ, സത്യം, ക്ഷമ, ആത്മാഭിമാനം എന്നിവയോടെ തന്റെ ആദർശങ്ങളിൽ ഉറച്ചുനിൽക്കുന്നതിലാണ് യഥാർത്ഥ വീര്യവും ശക്തിയും കുടികൊള്ളുന്നത്.
പ്രധാനമന്ത്രി 'X'ൽ കുറിച്ചു;
“उद्यच्छेदेव न नमेदुद्यमो ह्येव पौरुषम्।
अप्यपर्वणि भज्येत न नमत्वेव कस्यचित्॥”
***
SK
(रिलीज़ आईडी: 2300704)
आगंतुक पटल : 11