പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
2026-ലെ ദേശീയ അനുഭവ് പുരസ്‌കാരങ്ങള്‍ വിജ്ഞാന്‍ ഭവനില്‍ ഡോ. ജിതേന്ദ്ര സിംഗ് നാളെ വിതരണം ചെയ്യും
9-ാമത് ദേശീയ അനുഭവ് പുരസ്‌കാരങ്ങളും 60-ാമത് പ്രീ-റിട്ടയര്‍മെന്റ് കൗണ്‍സിലിംഗ് വര്‍ക്ക്ഷോപ്പും പെന്‍ഷന്‍ വകുപ്പ് സംഘടിപ്പിക്കും
പെന്‍ഷന്‍ മിത്ര കൈപ്പുസ്തകവും ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് 5.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്യും
प्रविष्टि तिथि:
16 AUG 2026 5:35PM by PIB Thiruvananthpuram
കേന്ദ്ര പേഴ്സണല്‍, പൊതുപരാതി, പെന്‍ഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള 'പെന്‍ഷന്‍ ആന്‍ഡ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ വകുപ്പ്' സംഘടിപ്പിക്കുന്ന 9-ാമത് ദേശീയ അനുഭവ പുരസ്‌കാര സമര്‍പ്പണ ചടങ്ങും 60-ാമത് പ്രീ-റിട്ടയര്‍മെന്റ് കൗണ്‍സിലിംഗ് വര്‍ക്ക്ഷോപ്പും 2026 ഓഗസ്റ്റ് 17-ന് ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കും. കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുക.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, 12 പൊതുമേഖലാ ബാങ്കുകള്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് വിരമിച്ചവര്‍ക്കോ വിരമിക്കാനിരിക്കുന്നവര്‍ക്കോ തങ്ങളുടെ സേവനകാലത്തെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കാനുള്ള വേദിയാണ് അനുഭവ് പ്ലാറ്റ്ഫോം.
2026 ലെ ദേശീയ അനുഭവ് അവാര്‍ഡ് പദ്ധതിക്കായി, രാഷ്ട്രനിര്‍മ്മാണത്തിന് സംഭാവന നല്‍കിയ തിരഞ്ഞെടുക്കപ്പെട്ട 15 പേര്‍ക്ക് അവാര്‍ഡ് നല്‍കിയിട്ടുണ്ട്. കൂടാതെ, പാസ്പോര്‍ട്ട് സേവാ കേന്ദ്രം, പഴയ നിയമങ്ങള്‍ റദ്ദാക്കല്‍, നിലവിലെ സാഹചര്യത്തിന് അനുയോജ്യമായ പുതിയ നിയമങ്ങള്‍ രൂപീകരിക്കല്‍, ഭരണത്തിലും അക്കൗണ്ടിംഗിലും സാങ്കേതിക പൊരുത്തപ്പെടുത്തല്‍, ഊര്‍ജ്ജ സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളില്‍ നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഈ അവാര്‍ഡുകള്‍ നല്‍കുന്നത്.
9-ാമത് ദേശീയ അനുഭവ് അവാര്‍ഡ് ദാന ചടങ്ങില്‍ ഡോ. ജിതേന്ദ്ര സിംഗ് ഇവര്‍ക്ക് 2026-ലെ ദേശീയ അനുഭവ് അവാര്‍ഡുകള്‍ സമ്മാനിക്കും.
വിരമിക്കല്‍ ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനായി, പ്രധാനമായും നാഷണല്‍ ക്യാപിറ്റല്‍ റീജിയണില്‍ സേവനമനുഷ്ഠിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായാണ് 60-ാമത് പ്രീ-റിട്ടയര്‍മെന്റ് കൗണ്‍സിലിംഗ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്.
പെന്‍ഷന്‍ മിത്രയെക്കുറിച്ചുള്ള കൈപ്പുസ്തകത്തിന്റെയും ദേശീയ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് കാമ്പെയ്നിനായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയും പ്രകാശനവും ചടങ്ങില്‍ നടക്കും.
വിരമിക്കുന്ന ജീവനക്കാര്‍ക്കായി, 17 പെന്‍ഷന്‍ വിതരണ ബാങ്കുകള്‍ രൂപകല്‍പ്പന ചെയ്ത ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്ന, ഒരു ബാങ്ക് പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
***
(रिलीज़ आईडी: 2300365)
आगंतुक पटल : 6