പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെയും 2047-ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള നിശ്ചയദാർഢ്യത്തെയും ഉയർത്തിക്കാട്ടിക്കൊണ്ട് ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണൻ എഴുതിയ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
15 AUG 2026 5:34PM by PIB Thiruvananthpuram
ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണൻ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
ഇന്ത്യ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യമെമ്പാടുമുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിച്ച്, ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നടത്തിയ സന്ദർശനത്തെ ഓർമ്മിപ്പിക്കുന്നതാണ് ഈ ലേഖനമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ അമൃതകാലത്ത് 2047-ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി സ്വയം സമർപ്പിക്കാനും രാജ്യത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കുമായി ഒരുമിച്ച് പ്രവർത്തിക്കാനും ഈ ലേഖനം ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി 'X'-ൽ പോസ്റ്റ് ചെയ്തു:
"ഇന്ത്യ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യമെമ്പാടുമുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിച്ചുകൊണ്ട്, ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി ശ്രീ സി.പി.രാധാകൃഷ്ണൻ തന്റെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സന്ദർശനം ഓർത്തെടുക്കുന്നു.
ഈ അമൃതകാലത്ത് 2047-ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി സ്വയം സമർപ്പിക്കാനും രാജ്യത്തിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കുമായി ഒരുമിച്ച് പ്രവർത്തിക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു."
***
NK
(रिलीज़ आईडी: 2300274)
आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada