PIB Backgrounder
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന് പുനരുജ്ജീവനം
ഭൂതകാലത്തെ സംരക്ഷിക്കുന്നു, ഭാവിയെ സമ്പന്നമാക്കുന്നു
പോസ്റ്റഡ് ഓണ്‍:
14 AUG 2026 2:42PM by PIB Thiruvananthpuram
ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വത്തെ ശക്തിപ്പെടുത്തല്‍
ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം അതിന്റെ നാഗരികതയുടെ പൈതൃകത്തെയും ദേശീയ സ്വത്വത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഡിജിറ്റൈസേഷന്‍, ടൂറിസം അടിസ്ഥാനസൗകര്യം , സാംസ്‌കാരിക സംരക്ഷണം എന്നിവയിലൂടെ രാജ്യം പൈതൃക സംരക്ഷണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ സാംസ്‌കാരിക ആസ്തി സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി കേന്ദ്ര ഗവണ്‍മെന്റ് പ്രധാന സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഈ പരിശ്രമങ്ങള്‍ രാജ്യത്തിന്റെ സാംസ്‌കാരിക സ്വത്വം കാത്തുസൂക്ഷിക്കുന്നതോടൊപ്പം വിനോദസഞ്ചാരം , കണക്റ്റിവിറ്റി, സന്ദര്‍ശകര്‍ക്കുള്ള സൗകര്യങ്ങള്‍, പ്രാദേശിക സാമ്പത്തിക വികസനം എന്നിവ ശക്തിപ്പെടുത്തുകയും ചെയ്തു.
പൈതൃക സംരക്ഷണം മെച്ചപ്പെടുത്തല്‍:
# ഹെറിറ്റേജ് 2.0
*ദേശീയ പ്രാധാന്യമുള്ള സംരക്ഷിത സ്മാരകങ്ങളില്‍ സന്ദര്‍ശകര്‍ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും പരിപാലിക്കുന്നതിനുമായി 2023 സെപ്റ്റംബറിലാണ് 'അഡോപ്റ്റ് എ ഹെറിറ്റേജ് 2.0' പദ്ധതി ആരംഭിച്ചത്.
* 2026 മാര്‍ച്ച് വരെ, ഈ പരിപാടിക്ക് കീഴില്‍ ആകെ 30 ധാരണാപത്രങ്ങളില്‍ (MoU) ഒപ്പുവെച്ചിട്ടുണ്ട്.
* പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സ്മാരകങ്ങളില്‍ സന്ദര്‍ശകരുടെ ശക്തമായ പങ്കാളിത്തം രേഖപ്പെടുത്തിക്കൊണ്ട് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 13.59 ദശലക്ഷം സന്ദര്‍ശകര്‍ എത്തിച്ചേര്‍ന്നു.
# പ്രസാദ് (PRASHAD-Pilgrimage Rejuvenation and Spiritual, Heritage Augmentation Drive)
* അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, സുരക്ഷ, സന്ദര്‍ശകര്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തി തീര്‍ത്ഥാടന-പൈതൃക കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിലാണ് പ്രസാദ് (PRASHAD) പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
* 28 സംസ്ഥാനങ്ങളിലായി ആകെ 54 പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട് (2026 ഫെബ്രുവരി വരെ).
* പൂര്‍ത്തിയായ പദ്ധതികള്‍: 32 (2025 ഡിസംബര്‍ വരെ).
* ആകെ പദ്ധതി ചെലവ്: 1,726.74 കോടി രൂപ.
# സ്വദേശ് ദര്‍ശന്‍ (Swadesh Darshan)
* വിവിധ പ്രമേയാധിഷ്ഠിത ടൂറിസ്റ്റ് സര്‍ക്യൂട്ടുകളിലുടനീളം സംയോജിത വിനോദസഞ്ചാര അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയാണ് സ്വദേശ് ദര്‍ശന്‍ പദ്ധതി ലക്ഷ്യമിടുന്നത്.
* ഉള്‍പ്പെടുത്തിയിട്ടുള്ള വിനോദസഞ്ചാര സര്‍ക്യൂട്ടുകള്‍: ബുദ്ധിസ്റ്റ്, തീരമേഖല, മരുഭൂമി, പരിസ്ഥിതി, പൈതൃകം, ഹിമാലയന്‍, കൃഷ്ണ, വടക്കു കിഴക്ക് മേഖല, രാമായണ, ഗ്രാമീണ മേഖല, ആത്മീയ മേഖല, തീര്‍ത്ഥങ്കര്‍, ഗോത്ര മേഖല, വന്യജീവി, സൂഫി എന്നീ 15 പ്രമേയാധിഷ്ഠിത സര്‍ക്യൂട്ടുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
* 5,290.33 കോടി രൂപ ആകെ നിക്ഷേപത്തില്‍ 76 പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട് (2026 മാര്‍ച്ച് വരെ).
* പൂര്‍ത്തിയായ പദ്ധതികള്‍: 75 (2026 മാര്‍ച്ച് വരെ).
#സ്വദേശ് ദര്‍ശന്‍ 2.0: ഇതില്‍ സര്‍ക്യൂട്ട് അടിസ്ഥാനമാക്കിയുള്ള വികസനത്തിന് ഉപരിയായി ഡെസ്റ്റിനേഷന്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
പദ്ധതിക്ക് കീഴില്‍ 2,208.31 കോടി രൂപ ആകെ നിക്ഷേപത്തില്‍ 53 പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അത് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വികസനത്തിന്റെ വിവിധ ഘട്ടത്തിലാണ്.

# ചാലഞ്ച് ബേസ്ഡ് ഡെസ്റ്റിനേഷന്‍ ഡെവലപ്മെന്റ് (CBDD)
* സ്വദേശ് ദര്‍ശന്‍ 2.0-ന് കീഴില്‍ 2024 മാര്‍ച്ചിലാണ് ചാലഞ്ച് ബേസ്ഡ് ഡെസ്റ്റിനേഷന്‍ ഡെവലപ്മെന്റ് പദ്ധതി അവതരിപ്പിച്ചത്.
* മത്സരാധിഷ്ഠിത പ്ലാറ്റ്ഫോമിലൂടെ സുസ്ഥിര ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
* ശ്രദ്ധാകേന്ദ്രങ്ങള്‍: സമഗ്ര ആസൂത്രണം, നൂതനാശയങ്ങള്‍, ജനപങ്കാളിത്തം, ഡെസ്റ്റിനേഷന്‍ വികസനം.
* 697.94 കോടി രൂപ ആകെ നിക്ഷേപത്തില്‍ 38 പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
#പുരാവസ്തു ഗവേഷണവും സ്മാരക സംരക്ഷണവും:
* ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ASI)
* ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകവുമായി ബന്ധപ്പെട്ട പുരാവസ്തു ഗവേഷണത്തിനും സംരക്ഷണത്തിനുമുള്ള പ്രമുഖ സ്ഥാപനമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ.
* രാജ്യത്തുടനീളമുള്ള 38 സര്‍ക്കിളുകളുടെ ശൃംഖലയിലൂടെയാണ് എ.എസ്.ഐ പ്രവര്‍ത്തിക്കുന്നത്.
* ശക്തമായ സംരക്ഷണ സംവിധാനങ്ങളുടെയും ശാസ്ത്രീയ പുനരുദ്ധാരണ രീതികളുടെയും പിന്തുണയോടെ കേന്ദ്ര സംരക്ഷിത വിഭാഗത്തിലുള്ള 3,686 സ്മാരകങ്ങള്‍ സംരക്ഷിക്കുന്നു (2026 ഏപ്രില്‍ വരെ).
* സംരക്ഷിത സ്മാരകങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി 374 കോടി രൂപ അനുവദിച്ചു (2024-25 സാമ്പത്തിക വര്‍ഷം).
* കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്തുടനീളമുള്ള പുരാവസ്തു പദ്ധതികള്‍ക്കായി എ.എസ്.ഐ 121 അനുമതികള്‍ നല്‍കിയിട്ടുണ്ട്.
# നാഷണല്‍ മിഷന്‍ ഓണ്‍ മോണുമെന്റ്‌സ് ആന്‍ഡ് ആന്റിക്വിറ്റീസ് (NMMA)
*ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (ASI) നേതൃത്വത്തിലാണ് സ്മാരകങ്ങള്‍ക്കും അപൂര്‍വ വസ്തുക്കള്‍ക്കുമായ ദൗത്യം (NMMA) നടപ്പിലാക്കുന്നത്.
* സംരക്ഷണ ആസൂത്രണത്തെയും പരിപാലനത്തേയും പിന്തുണയ്ക്കുന്നതിനായി സ്മാരകങ്ങളുടെയും പുരാവസ്തുക്കളുടെയും സമഗ്രമായ ഒരു ദേശീയ ഡാറ്റാബേസ് തയ്യാറാക്കുക എന്നതാണ് എന്‍.എം.എം.എ ലക്ഷ്യമിടുന്നത്.
* 2026 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച്, ഈ മിഷന്‍ ഇന്ത്യയിലുടനീളം 1.84 ലക്ഷം സ്മാരകങ്ങളും 17.20 ലക്ഷം പുരാവസ്തുക്കളും രേഖപ്പെടുത്തിയിട്ടുണ്ട്.
#ഹൃദയ് (HRIDAY) പദ്ധതി:
ഹെറിറ്റേജ് സിറ്റി ഡെവലപ്മെന്റ് ആന്‍ഡ് ഓഗ്മെന്റേഷന്‍ യോജന
പൈതൃക നഗരങ്ങളുടെ സവിശേഷമായ സ്വഭാവം സംരക്ഷിച്ചുകൊണ്ട് നഗരവികസനത്തെ പൈതൃക സംരക്ഷണവുമായി സംയോജിപ്പിക്കുന്നതില്‍ 'ഹൃദയ്' (HRIDAY) പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ജലാശയങ്ങളുടെയും പച്ചപ്പുള്ള പ്രദേശങ്ങളുടെയും പുനരുജ്ജീവനം, സ്മാര്‍ട്ട് സാങ്കേതികവിദ്യ, സുരക്ഷാ വര്‍ദ്ധന, വിനോദസഞ്ചാരത്തിലൂടെ പ്രാദേശിക ഉപജീവനമാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവയും ഈ പദ്ധതി ലക്ഷ്യമിടുന്നു.
ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങള്‍: ഇന്ത്യയിലുടനീളമുള്ള 12 പൈതൃക നഗരങ്ങള്‍.
പ്രധാന ഫലങ്ങള്‍:
* അജ്മീര്‍, അമരാവതി, ബദാമി എന്നിവിടങ്ങളില്‍ ശുചിത്വം, വിനോദസഞ്ചാരം, പ്രാദേശിക വികസനം എന്നിവ മെച്ചപ്പെടുത്തി.
* അമൃത്സര്‍, ഗയ, വാരണാസി എന്നിവിടങ്ങളില്‍ പൈതൃക പുനരുജ്ജീവനം, ഉള്‍ക്കൊള്ളല്‍ (inclusivity), സാമ്പത്തിക വളര്‍ച്ച എന്നിവ പ്രോത്സാഹിപ്പിച്ചു.
* വാറങ്കല്‍, പുരി എന്നിവിടങ്ങളില്‍ വിനോദസഞ്ചാര അടിസ്ഥാനസൗകര്യവും പൊതു സൗകര്യങ്ങളും വര്‍ദ്ധിപ്പിച്ചു.
* കാഞ്ചീപുരം, മഥുര എന്നിവിടങ്ങളില്‍ സുരക്ഷയും നഗര അടിസ്ഥാനസൗകര്യവും ശക്തിപ്പെടുത്തി.
* വേളാങ്കണ്ണിയില്‍ പരിസ്ഥിതി സുസ്ഥിരതയും പൈതൃക സംരക്ഷണവും പ്രോത്സാഹിപ്പിച്ചു
* ദ്വാരകയില്‍ സമഗ്രമായ പൈതൃക മേഖലകള്‍, ആഘോഷ പഥങ്ങള്‍, സി.സി.ടി.വി ശൃംഖലകള്‍, ബെട്ട് ദ്വാരക ദര്‍ശന്‍ സര്‍ക്യൂട്ട് എന്നിവ വികസിപ്പിച്ചു.
ആകെയുള്ള സ്വാധീനം : പ്രദേശനിവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുകയും വിനോദസഞ്ചാര സാധ്യതകള്‍ വര്‍ദ്ധിക്കുകയും ചെയ്തു.

പദ്ധതി കാലാവധി: 2019 മാര്‍ച്ച് 31-ന് അവസാനിച്ചു.
ഇന്ത്യയുടെ സാംസ്‌കാരിക ആസ്തികള്‍ വീണ്ടെടുക്കല്‍:
കോളോണിയല്‍ ചൂഷണം, വിദേശ അധിനിവേശങ്ങള്‍, നിയമവിരുദ്ധമായ കടത്ത് എന്നിവയിലൂടെ വിദേശത്തേക്ക് കൊണ്ടുപോയ തിരുശേഷിപ്പുകളും പുരാവസ്തുക്കളും തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ ഗവണ്‍മെന്റ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
#വിശുദ്ധ തിരുശേഷിപ്പുകള്‍ തിരിച്ചെത്തിക്കല്‍
പ്രധാന നേട്ടങ്ങള്‍:
* ഭഗവാന്‍ ബുദ്ധന്റെ പിപ്രാഹ്വ തിരുശേഷിപ്പുകള്‍: 127 വര്‍ഷങ്ങള്‍ക്ക് ശേഷം 2025-ല്‍ തിരികെ എത്തിച്ചു.
* അന്നപൂര്‍ണ്ണാ ദേവിയുടെ വിഗ്രഹം 108 വര്‍ഷങ്ങള്‍ക്ക് ശേഷം 2021-ല്‍ കാനഡയില്‍ നിന്ന് തിരികെ എത്തിച്ചു.
* രാമന്‍, സീത, ലക്ഷ്മണന്‍ എന്നിവരുടെ വെങ്കല വിഗ്രഹങ്ങള്‍ 2020-ല്‍ യുകെയില്‍ നിന്ന് തിരികെ എത്തിച്ചു.
* ഓസ്‌ട്രേലിയ, യു.എസ്.എ, യുകെ, ജര്‍മ്മനി, സിംഗപ്പൂര്‍, കാനഡ എന്നിവിടങ്ങളില്‍ നിന്നും വിശുദ്ധവും സാംസ്‌കാരിക പ്രധാനവുമായ വസ്തുക്കള്‍ തിരികെ എത്തിച്ചിട്ടുണ്ട്.
#വിശുദ്ധ തിരുശേഷിപ്പുകളുടെ ആഗോള പ്രദര്‍ശനം:
സാംസ്‌കാരികവും നാഗരികവുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ ബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ അന്താരാഷ്ട്ര പ്രദര്‍ശനം വിപുലീകരിച്ചു.
* വിയറ്റ്‌നാം (2025): 15 ദശലക്ഷത്തിലധികം ഭക്തരെ ആകര്‍ഷിച്ചു.
* കല്‍മിക്കിയ, റഷ്യ (2025): 90,000-ത്തിലധികം സന്ദര്‍ശകരെ സ്വീകരിച്ചു.
* ഭൂട്ടാന്‍ (2025): ആഗോള സമാധാന. പ്രാര്‍ത്ഥന മേളയില്‍ പ്രത്യേക പ്രദര്‍ശനം ഒരുക്കി.
* ശ്രീലങ്ക (2026): കൊളംബോയിലെ ഗംഗാരാമയ ക്ഷേത്രത്തില്‍ പ്രദര്‍ശനം നടത്തി.
*തിരികെ എത്തിച്ച പിപ്രാഹ്വ തിരുശേഷിപ്പുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് 2026-ല്‍ ന്യൂഡല്‍ഹിയിലും ലഡാക്കിലും പ്രാദേശിക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു.
പുരാവസ്തുക്കള്‍ തിരിച്ചെത്തിക്കല്‍
* കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ വീണ്ടെടുത്ത പുരാവസ്തുക്കളുടെ എണ്ണം: 615 (2026 ജൂണ്‍ 30 വരെ)
* ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും കൈമാറിയ സാക്ഷ്യപ്പെടുത്തിയ വസ്തുക്കള്‍: 11
* 09 വസ്തുക്കള്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്‌സിന് (IGNCA) വായ്പയായി നല്‍കിയിട്ടുണ്ട്; 01 വസ്തു ദേശീയ മ്യൂസിയത്തിനും 14 വസ്തുക്കള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജിനും നല്‍കി.
#മ്യൂസിയങ്ങളും സാംസ്‌കാരിക അടിസ്ഥാന സൗകര്യവും :
മ്യൂസിയം ഗ്രാന്റ് പദ്ധതി-
പ്രാദേശിക , സംസ്ഥാന, ജില്ലാ തലങ്ങളില്‍ പുതിയ മ്യൂസിയങ്ങള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ളവ ശക്തിപ്പെടുത്തുന്നതിനും മ്യൂസിയം ഗ്രാന്റ് പദ്ധതി സാമ്പത്തിക സഹായം നല്‍കുന്നു.
* പിന്തുണയ്ക്കുന്ന മേഖലകള്‍: ആധുനികവല്‍ക്കരണം, മ്യൂസിയം ശേഖരങ്ങളുടെ ഡിജിറ്റൈസേഷന്‍, മ്യൂസിയം പ്രൊഫഷണലുകളുടെ ശേഷി വികസനം .
* ഈ പദ്ധതിക്ക് കീഴില്‍ വെര്‍ച്വല്‍ മ്യൂസിയങ്ങള്‍, പ്രമേയാധിഷ്ഠിത മ്യൂസിയങ്ങള്‍, വെര്‍ച്വല്‍ എക്‌സ്പീരിയന്‍ഷ്യല്‍ മ്യൂസിയങ്ങള്‍ (VEMs) എന്നിവ വികസിപ്പിക്കുന്നതിന് വിവിധ സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.
* കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍ അനുവദിച്ച ആകെ തുക: 184.39 കോടി രൂപ
* കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍ ഉപയോഗിച്ച ആകെ ഫണ്ട്: 101.19 കോടി രൂപ
#ഇന്ത്യയിലെ ആദ്യത്തെ ആര്‍ക്കിയോളജിക്കല്‍ എക്‌സ്പീരിയന്‍ഷ്യല്‍ മ്യൂസിയം- വഡ്‌നഗര്‍, ഗുജറാത്ത്
ചരിത്രവും പുരാവസ്തു ഖനനവും ഒന്നിക്കുന്ന ലോകത്തിലെ ഏക മ്യൂസിയമാണ് 'ആര്‍ക്കിയോളജിക്കല്‍ എക്‌സ്പീരിയന്‍ഷ്യല്‍ മ്യൂസിയം'.
* 12,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ആകെ 298 കോടി രൂപ പദ്ധതി ചെലവിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
* ധാന്യങ്ങള്‍, ഡി.എന്‍.എ സാമ്പിളുകള്‍, അസ്ഥികൂട അവശിഷ്ടങ്ങള്‍ എന്നിവയുള്‍പ്പെടെ 5,000-ലധികം പുരാവസ്തുക്കള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
* 16-18 മീറ്റര്‍ ആഴത്തിലുള്ള പുരാവസ്തു അവശിഷ്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 4,000 ചതുരശ്ര മീറ്റര്‍ തുറന്ന ഖനന സ്ഥലവും ഇതിലുണ്ട്.
* ഖനന വേളയില്‍ കണ്ടെത്തിയ പുരാവസ്തു ശേഷിപ്പുകള്‍ നേരിട്ട് നിരീക്ഷിക്കാന്‍ ഒരു 'അനുഭവവേദ്യ ഇടനാഴി' സന്ദര്‍ശകരെ സഹായിക്കുന്നു.
യുനെസ്‌കോയിലൂടെ (UNESCO) ലഭിച്ച ആഗോള അംഗീകാരം
കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ ആഗോള പൈതൃക അംഗീകാരം ഗണ്യമായി വിപുലീകരിച്ചു.
* ഇന്ത്യയില്‍ ഇപ്പോള്‍ 45 യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളുണ്ട് (UNESCO World Heritage Sites).
* 46-ാമത് യുനെസ്‌കോ ലോക പൈതൃക കമ്മിറ്റി സെഷന് ന്യൂഡല്‍ഹിയില്‍ (2024) ഇന്ത്യ ആതിഥേയത്വം വഹിച്ചു.
#ഡിജിറ്റൈസേഷനിലൂടെയുള്ള ജ്ഞാന സംരക്ഷണം
സാംസ്‌കാരിക പൈതൃകത്തിന്റെ ഡിജിറ്റൈസേഷന്‍ (ജ്ഞാന്‍ ഭാരതം)
ജ്ഞാന്‍ ഭാരതം മിഷന്‍ (Gyan Bharatam Mission)
* ഇന്ത്യയുടെ വൈജ്ഞാനിക/ഹസ്തലിഖിത (Manuscript) പൈതൃകം സംരക്ഷിക്കുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി 2025-ല്‍ മിഷന്‍ ആരംഭിച്ചു.
* സാങ്കേതികവിദ്യയുടെ സംയോജനം: ദീര്‍ഘകാല സംരക്ഷണത്തിനും ആഗോളതലത്തില്‍ ലഭ്യമാക്കുന്നതിനുമായി ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നു.
ദേശീയ ഹസ്തലിഖിത സര്‍വേ (National Manuscript Survey)
* ഹസ്തലിഖിതങ്ങള്‍ കണ്ടെത്താനും രേഖപ്പെടുത്താനും സമഗ്രമായ ഒരു ദേശീയ ഡാറ്റാബേസ് തയ്യാറാക്കാനുമായി 2026 മാര്‍ച്ചില്‍ ദേശീയ ഹസ്തലിഖിത സര്‍വേ ആരംഭിച്ചു.
* ഈ സര്‍വേയിലൂടെ 1.19 കോടിയിലധികം ഹസ്തലിഖിതങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
* രാജ്യത്തുടനീളം ലഭ്യമായ ഡിജിറ്റൈസ് ചെയ്ത മൊത്തം ഹസ്തലിഖിതങ്ങള്‍ 8 ലക്ഷത്തിലധികമാണ്. ഇതില്‍ 4.40 ലക്ഷത്തിലധികം ഹസ്തലിഖിതങ്ങള്‍ ഇപ്പോള്‍ പൊതുജനങ്ങള്‍ക്കായി ജ്ഞാന്‍ ഭാരതം പോര്‍ട്ടലില്‍ ലഭ്യമാണ്.
* ഡിജിറ്റൈസേഷനും ലഭ്യതയും വര്‍ദ്ധിപ്പിക്കുന്നതിനായി 482.85 കോടി രൂപയുടെ പദ്ധതിക്ക് (2024-31) അംഗീകാരം നല്‍കി.
#മ്യൂസിയം ശേഖരങ്ങളുടെ ഡിജിറ്റൈസേഷന്‍ (Digitisation of Museum Collections)
* മഹാരാഷ്ട്രയിലെ പൂനെ സി-ഡാക്കുമായി (C-DAC) സഹകരിച്ച് വികസിപ്പിച്ച JATAN സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് സാംസ്‌കാരിക മന്ത്രാലയം മ്യൂസിയം ശേഖരങ്ങളും ആര്‍ക്കൈവല്‍ ഉറവിടങ്ങളും ഡിജിറ്റൈസ് ചെയ്യുന്നു.
* മ്യൂസിയം ശേഖരങ്ങള്‍ ഡിജിറ്റലായി ലഭ്യമാക്കാന്‍ 'മ്യൂസിയംസ് ഓഫ് ഇന്ത്യ' പോര്‍ട്ടലിലൂടെ ഒരു ദേശീയ ഡിജിറ്റല്‍ കലവറ തയ്യാറാക്കിയിട്ടുണ്ട്.
* 8 ദേശീയ തലത്തിലുള്ള മ്യൂസിയങ്ങള്‍, 2 എ.എസ്.ഐ (ASI) സൈറ്റ് മ്യൂസിയങ്ങള്‍, പൂനെയിലെ ഡോ. ബാബാ സാഹേബ് അംബേദ്കര്‍ മ്യൂസിയം എന്നിവയിലെ ശേഖരങ്ങള്‍ ഈ പോര്‍ട്ടലില്‍ ലഭ്യമാണ്.
* 4,88,983 കരകൗശലവസ്തുക്കളില്‍/ചരിത്രശേഷിപ്പുകളില്‍ 3,75,707 എണ്ണം ഡിജിറ്റൈസ് ചെയ്യുകയും ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട് (2026 ജൂലൈ 15 വരെയുള്ള കണക്ക്).
#സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പൈതൃക സംരക്ഷണം (Technology-Enabled Heritage Conservation)
* പൈതൃക സംരക്ഷണവും രേഖപ്പെടുത്തലും ശക്തമാക്കുന്നതിന് LiDAR സ്‌കാനിംഗ്, GIS അധിഷ്ഠിത മാപ്പിംഗ്, ഡ്രോണ്‍ സര്‍വേകള്‍ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു. സാംസ്‌കാരിക ആസ്തികളുടെയും പൈതൃക ഡാറ്റയുടെയും ഡിജിറ്റൈസേഷനെയും രേഖപ്പെടുത്തലിനെയും പിന്തുണയ്ക്കാന്‍ ഗവണ്‍മെന്റ് നിര്‍മിത ബുദ്ധിയും (AI) പ്രയോജനപ്പെടുത്തുന്നു.
#സാംസ്‌കാരിക-ജ്ഞാന സംരക്ഷണത്തിന് നിര്‍മിത ബുദ്ധി
ഭാഷകള്‍, ഹസ്തലിഖിതങ്ങള്‍, സാംസ്‌കാരിക പൈതൃകം എന്നിവ സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസവും പൊതുസേവനങ്ങളും കൂടുതല്‍ ലഭ്യമാക്കുന്നതിനും ഇന്ത്യ AI ഉപയോഗിക്കുന്നു.
* ഭാഷിണി (BHASHINI): 2022-ല്‍ ആരംഭിച്ച ഈ പ്ലാറ്റ്ഫോം 22 ഭാഷകള്‍ (ശബ്ദം ), 36 ഭാഷകള്‍ (ലിഖിതം ) എന്നിവയെ പിന്തുണയ്ക്കുന്നു. 350-ലധികം AI മാതൃകകളും 4 ശതകോടിയിലധികം ഭാഷാ വിവര്‍ത്തന പദ്ധതികളും ഇതിലുണ്ട്. കാശി തമിഴ് സംഗമം, മഹാകുംഭമേള 2025 തുടങ്ങിയ പരിപാടികളില്‍ തത്സമയ വിവര്‍ത്തനം ഇത് സാധ്യമാക്കി.
* ഭാരത്ജെന്‍ (BharatGen): 22 ഭരണഘടനാ ഭാഷകള്‍ക്കായി AI മാതൃകകള്‍ വികസിപ്പിക്കുന്നു.
ഡിജിറ്റല്‍ സംരക്ഷണത്തിലൂടെയും വിവര്‍ത്തനത്തിലൂടെയും സന്താലി, ഭിലി, മുണ്ഡാരി, ഗോണ്ടി തുടങ്ങിയ ഗോത്രവര്‍ഗ്ഗ ഭാഷകളെ ആദി-വാണി (Adi-Vaani) പിന്തുണയ്ക്കുന്നു. ഇന്ത്യയിലെ ഗോത്ര ഭാഷകള്‍ സംരക്ഷിക്കുന്നതിനുള്ള AI അധിഷ്ഠിത പ്ലാറ്റ്ഫോമാണിത്. ഹിന്ദി, ഇംഗ്ലീഷ്, ഗോത്ര ഭാഷകള്‍ എന്നിവ തമ്മിലുള്ള തത്സമയ വിവര്‍ത്തനം, സ്പീച്ച്-ടു-ടെക്സ്റ്റ് സേവനം, യുവതലമുറയ്ക്കുള്ള ഭാഷാ പഠനം, നാടോടി കഥകളുടെയും വാമൊഴി പാരമ്പര്യങ്ങളുടെയും ഡിജിറ്റൈസേഷന്‍ എന്നിവ ഇത് സാധ്യമാക്കുന്നു.
* അനുവാദിനി (Anuvadini), ഇ-കുംഭ് , SPPEL, സഞ്ചിക (Sanchika), ജ്ഞാന്‍-സേതു (Gyan-Setu) തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ ബഹുഭാഷാ വിദ്യാഭ്യാസം വ്യാപിപ്പിക്കുകയും അന്യം നില്‍ക്കല്‍ ഭീഷണി നേരിടുന്ന ഭാഷകളും പരമ്പരാഗത അറിവുകളും സംരക്ഷിക്കുകയും ചെയ്യുന്നു.
* സ്വയം (SWAYAM) പോലുള്ള ഡിജിറ്റല്‍ വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകള്‍ വഴി 5 കോടിയിലധികം പഠിതാക്കള്‍ ബന്ധപ്പെട്ടിരിക്കുന്നു.

#വേദിക് പൈതൃക പോര്‍ട്ടല്‍ (Vedic Heritage Portal)
* ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്‌സിന്റെ (IGNCA) കീഴില്‍ 2023 മാര്‍ച്ചില്‍ ആരംഭിച്ചു. ഇന്ത്യയുടെ വേദ ജ്ഞാനം സംരക്ഷിക്കുക, രേഖപ്പെടുത്തുക, ഡിജിറ്റലായി ലഭ്യമാക്കുക എന്നിവയാണ് ലക്ഷ്യം.
* അടങ്ങിയിട്ടുള്ളത് : ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം എന്നിവ.
* 500-ലധികം മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യ-ശ്രവ്യ രൂപങ്ങള്‍, ഹസ്തലിഖിതങ്ങള്‍, ആചാരപരമായ വിവരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
* വേദ ശാഖകളും വാമൊഴികളും രേഖപ്പെടുത്തി പരമ്പരാഗത അറിവുകള്‍ സംരക്ഷിക്കുന്നു.
#യുനെസ്‌കോ (UNESCO) അംഗീകാരം:
* വേദ ആലാപന പാരമ്പര്യത്തെ യുനെസ്‌കോയുടെ അമൂര്‍ത്ത സാംസ്‌കാരിക പൈതൃകമായി (Intangible Cultural Heritage) അംഗീകരിച്ചു.
* ഋഗ്വേദ ഹസ്തലിഖിതങ്ങള്‍ യുനെസ്‌കോയുടെ 'മെമ്മറി ഓഫ് ദി വേള്‍ഡ് രജിസ്റ്ററില്‍' ഉള്‍പ്പെടുത്തിയിട്ടുണ്ട്.
#ഇന്ത്യന്‍ സിനിമാ പൈതൃകത്തിന്റെ സംരക്ഷണം
ദേശീയ ചലച്ചിത്ര പൈതൃക മിഷന്‍ - NFHM (National Film Heritage Mission)
* ആരംഭിച്ചത്: 2015-ല്‍. ഇന്ത്യന്‍ സിനിമാ പൈതൃകം സംരക്ഷിക്കുക, ഡിജിറ്റൈസ് ചെയ്യുക, പുനരുദ്ധാരണം ചെയ്യുക എന്നിവയാണ് പ്രധാന ലക്ഷ്യം.
* വിവിധ ഇന്ത്യന്‍ ഭാഷകളിലെ ചലച്ചിത്രങ്ങള്‍ ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
* 2025 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 1,469 ചിത്രങ്ങള്‍ (4.3 ലക്ഷം മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമകള്‍) ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്.
* പുനര്‍ നവീകരിച്ച സിനിമകള്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയുടെ (NFAI) മേല്‍നോട്ടത്തില്‍ സംരക്ഷിക്കപ്പെടുന്നു. ഇവ ഔദ്യോഗിക വെബ്സൈറ്റ് വഴി ആവശ്യാനുസരണം ലഭ്യമാണ്.
#നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമ - NMIC (National Museum of Indian Cinema)
* 140.61 കോടി രൂപ ചെലവില്‍ 2019-ലാണ് നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമ ഉദ്ഘാടനം ചെയ്തത്.
* ചരിത്രപരമായ അവശിഷ്ടങ്ങള്‍/ചരിത്രശേഷിപ്പുകള്‍, വിന്റേജ് ഫിലിം ഉപകരണങ്ങള്‍, ചിത്രങ്ങള്‍, സ്മരണികകള്‍, സംവേദനാത്മക പ്രദര്‍ശനങ്ങള്‍, മള്‍ട്ടിമീഡിയ ഡിസ്പ്ലേകള്‍ എന്നിവയിലൂടെ ഇന്ത്യന്‍ സിനിമയുടെ 100-ലധികം വര്‍ഷത്തെ ചരിത്രം ഇവിടെ പ്രദര്‍ശിപ്പിക്കുന്നു.
* സന്ദര്‍ശകരുടെ എണ്ണം: 2026 മേയ് മാസത്തില്‍ മാത്രം 17,000-ത്തിലധികം പേര്‍ സന്ദര്‍ശിച്ചു. പ്രമുഖ സാംസ്‌കാരിക, വിനോദസഞ്ചാര കേന്ദ്രമെന്ന പദവി ഇത് വീണ്ടും ഉറപ്പിക്കുന്നു.
ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം മുന്നോട്ട് നയിക്കുന്നു:
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം അതിന്റെ ഭൂതകാലവും വര്‍ത്തമാനകാലവും ഭാവികാലവും തമ്മിലുള്ള ജീവസ്സുറ്റ ബന്ധമാണ്. നിരന്തരമായ സംരക്ഷണം, ഡിജിറ്റൈസേഷന്‍, പുനരുദ്ധാരണം, പ്രചാരണം എന്നിവയിലൂടെ പൊതുജനങ്ങള്‍ക്കുള്ള ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഈ പാരമ്പര്യം സംരക്ഷിക്കാനുള്ള പരിശ്രമങ്ങളും ഗവണ്‍മെന്റ് ശക്തമാക്കിയിട്ടുണ്ട്. വരുംതലമുറകള്‍ക്ക് അറിവിന്റെയും സ്വത്വത്തിന്റെയും പ്രചോദനത്തിന്റെയും ചലനാത്മകമായ ഉറവിടമായി പൈതൃക സമ്പത്ത് സംരക്ഷിക്കാന്‍ ഈ ശ്രമങ്ങള്‍ സഹായിക്കും.
സൂചനകള്‍
Click to see PDF
***
( റിലീസ് ഐ.ഡി: 2300165)
സന്ദര്‍ശക കൗണ്ടര്‍ : 19