PIB Backgrounder
വികസനത്തിൻ്റെ നവീന ചക്രവാളങ്ങൾ
प्रविष्टि तिथि:
13 AUG 2026 12:27PM by PIB Thiruvananthpuram
ഗ്രാമീണ- ഗോത്ര സമൂഹങ്ങളുടെ ക്ഷേമവും പങ്കാളിത്തവും ശാക്തീകരണവും ഉറപ്പാക്കുന്നു
ഗ്രാമീണ-ഗോത്ര മേഖലകളിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലുകയും അവരുടെ ജീവിതാവസരങ്ങളും ജീവിതനിലവാരവും പ്രവേശനക്ഷമതയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് ഇന്ത്യയുടെ വികസന ഗാഥ . അടിസ്ഥാന സൗകര്യങ്ങൾ, അടിസ്ഥാന സേവനങ്ങൾ, ഉപജീവനമാർഗ്ഗങ്ങൾ, വൈദഗ്ധ്യ വികസനം, വിദ്യാഭ്യാസം, സാമ്പത്തിക സുരക്ഷിതത്വം എന്നിവയിലുടനീളമുള്ള ഇടപെടലുകൾ സമഗ്രമായ വളർച്ചയ്ക്ക് അടിത്തറയിടുന്നു. സ്ത്രീകൾ, ഗോത്ര വർഗ്ഗക്കാർ, പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്കായി നടത്തുന്ന പ്രത്യേക പ്രവർത്തനങ്ങൾ അന്തസ്സും ശാക്തീകരണവും ഉറപ്പാക്കുന്നു. കൂടുതൽ അവസരങ്ങളിലൂടെയും കൂടുതൽ തുല്യതയുള്ള വികസനത്തിലൂടെയും ഈ പദ്ധതികൾ ഗ്രാമീണ ഇന്ത്യയെ ശക്തമായ സമൂഹങ്ങളായി പുനർനിർമ്മിക്കുകയാണ്.
ക്ഷേമപദ്ധതികളുടെ വിതരണത്തിൽ നിന്ന് വികേന്ദ്രീകൃത പങ്കാളിത്തത്തിലേക്ക്:
*ഗ്രാമപഞ്ചായത്തുകൾക്ക് നേരിട്ടുള്ള സാമ്പത്തിക ഗ്രാൻ്റ് വർദ്ധിപ്പിച്ചു: 15-ാം ധനകാര്യ കമ്മീഷൻ (2021–26) അനുവദിച്ച ₹2.36 ലക്ഷം കോടിയിൽ നിന്ന് 16-ാം ധനകാര്യ കമ്മീഷൻ (2026–31) കാലയളവിൽ ഇത് ₹4.35 ലക്ഷം കോടിയായി ഉയർത്തി.
* ഗ്രാമീണ വികസനത്തിനായുള്ള കേന്ദ്ര ബജറ്റ് വിഹിതം: 2016–17 ലെ ₹87,765 കോടിയിൽ നിന്ന് 2026–27 ൽ ₹2.73 ലക്ഷം കോടിയായി ഉയർത്തി.
* ഗോത്ര ക്ഷേമത്തിനായുള്ള ബജറ്റ് വിഹിതം: 2016–17 ലെ ₹4,826 കോടിയിൽ നിന്ന് 2026–27 ൽ ₹15,421.97 കോടിയായി ഉയർത്തി.
അന്തസ്സുള്ള ജീവിതത്തിന് അടിത്തറ: അടിസ്ഥാന ആവശ്യങ്ങളുടെ സാർവത്രിക ലഭ്യത
ജൽ ജീവൻ മിഷൻ:
* കുടിവെള്ള കണക്ഷനുകൾ 2019 ഓഗസ്റ്റിലെ 3.23 കോടിയിൽ നിന്ന് 2026 ഓഗസ്റ്റ് 12 ലെ കണക്കനുസരിച്ച് 15.91 കോടിയിലധികമായി വർദ്ധിച്ചു.
* 'ഹർ ഘർ ജൽ' പദ്ധതിക്ക് കീഴിൽ 2.89 ലക്ഷം ഗ്രാമങ്ങൾ 100% കുടിവെള്ള ലഭ്യത കൈവരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് (2026 ഓഗസ്റ്റ് 12 വരെ).
സ്വച്ഛ് ഭാരത് അഭിയാൻ - ഗ്രാമീൺ
* 2026 ഓഗസ്റ്റ് 12 ലെ കണക്കനുസരിച്ച് 12.19 കോടിയിലധികം വ്യക്തിഗത ഗാർഹിക ശൗചാലയങ്ങൾ നിർമ്മിച്ചു.
* 2019-ൽ ഇന്ത്യയെ വെളിയിട വിസർജനരഹിതമായ രാജ്യമായി (Open Defecation Free) പ്രഖ്യാപിച്ചു.
* 2018-19 സാമ്പത്തിക വർഷത്തിൽ 14 ഗോബർധൻ (GOBARdhan) ബയോഗ്യാസ് പ്ലാൻ്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത്, 2026 ഓഗസ്റ്റ് 11 ആകുമ്പോഴേക്കും 1,288 പ്ലാൻ്റുകൾ പ്രവർത്തനക്ഷമമായി.
പ്രധാൻ മന്ത്രി ഉജ്ജ്വല യോജന
* 2026 ഓഗസ്റ്റ് 12 വരെ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് 10.57 കോടിയിലധികം സൗജന്യ എൽ.പി.ജി. (LPG) കണക്ഷനുകൾ നൽകി.
* ഇന്ത്യയിലെ ആകെ എൽ.പി.ജി. കണക്ഷനുകളുടെ എണ്ണം 2014-ലെ 14.52 കോടിയിൽ നിന്ന് 2026-ൽ 33.39 കോടിയായി ഉയർന്നു.
സാർവത്രിക ഗ്രാമീണ വൈദ്യുതീകരണം
* 'പ്രധാൻ മന്ത്രി സഹജ് ബിജ്‌ലി ഹർ ഘർ യോജന' (സൗഭാഗ്യ) വഴി 2019 മാർച്ചിനുള്ളിൽ താല്പര്യമുള്ള എല്ലാ വീടുകളിലും സാർവത്രിക വൈദ്യുതീകരണം കൈവരിച്ചു.
* 'ദീൻദയാൽ ഉപാധ്യായ ഗ്രാമ ജ്യോതി യോജന' വഴി 2025-ഓടെ 100% ഗ്രാമങ്ങളിലും വൈദ്യുതീകരണം പൂർത്തിയാക്കി
ആയുഷ്മാൻ ഭാരത്
* 2026 ഓഗസ്റ്റ് 12 വരെ 45.51 കോടിയിലധികം ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്തു.
* 2026 ഓഗസ്റ്റ് 12 വരെ 96.43 കോടി ആഭാ (ABHA) അക്കൗണ്ടുകൾ സൃഷ്ടിച്ചു.
* 2026 ഓഗസ്റ്റ് 12 ലെ കണക്കനുസരിച്ച് 1.86 ലക്ഷത്തിലധികം ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ പ്രവർത്തിച്ചുവരുന്നു.
എല്ലാവർക്കും ഭക്ഷണസുരക്ഷ
* പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന: 81.35 കോടിയിലധികം ഗുണഭോക്താക്കൾക്ക് സൗജന്യ ധാന്യങ്ങൾ നൽകുന്നു.
* റേഷൻ വിതരണത്തിനായുള്ള പൊതുവിതരണ സമ്പ്രദായത്തിലെ (PDS) 99.8% ന്യായവില ഷാപ്പുകളും ആധാർ അധിഷ്ഠിത വിതരണത്തിനായി ഓട്ടോമേറ്റ് ചെയ്തു (2026 ജൂലൈ 29 വരെ).
* 2026 ജൂലൈ 29 ലെ കണക്കനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള റേഷൻ കാർഡുകൾ 100% ഡിജിറ്റൈസ് ചെയ്തു.
* ' ഒരു രാജ്യം ഒരു റേഷൻ കാർഡ്' പദ്ധതി വഴി 2026 ജൂലൈ 29 വരെ 221 കോടിയിലധികം പോർട്ടബിലിറ്റി ഇടപാടുകൾ രേഖപ്പെടുത്തി.

സമഗ്ര ശിക്ഷാ അഭിയാൻ (സർവ്വ ശിക്ഷാ അഭിയാൻ):
* 2018-19 മുതൽ 2025-26 വരെയുള്ള കാലയളവിൽ 4,073 സ്‌കൂളുകൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുകയും 1.49 ലക്ഷം ഐ.സി.ടി. (ICT), ഡിജിറ്റൽ സംരംഭങ്ങൾ നടപ്പിലാക്കുകയും ചെയ്തു. കൂടാതെ 25,000 സ്‌കൂളുകളിൽ തൊഴിലധിഷ്ഠിത നൈപുണ്യ വിദ്യാഭ്യാസം നൽകിവരുന്നു.
* 97.3% സ്‌കൂളുകളിലും പെൺകുട്ടികൾക്കായി ആധുനിക ശുചിമുറി സൗകര്യങ്ങളുണ്ട്.
* പ്രാഥമിക സ്കൂളുകളിൽ പെൺകുട്ടികളുടെ പഠനം ഉപേക്ഷിക്കൽ നിരക്ക് (Drop-out rate) 2013-14 ലെ 4.6%-ൽ നിന്ന് 2025-26 ൽ 0.1% ആയി കുറഞ്ഞു. സെക്കൻഡറി തലത്തിൽ ഇത് 14.5%-ൽ നിന്ന് 8% ആയി കുറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണവും (EWS), ഉയർന്ന പങ്കാളിത്ത നിരക്കും
* പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള (SC/ST/OBC) നിലവിലെ സംവരണത്തിന് ഉപരിയായി 2019-ൽ 10% EWS സംവരണം ഏർപ്പെടുത്തി. ജനറൽ വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഇത് സഹായമാകും
* 2025-26 ൽ മൊത്ത പ്രവേശന അനുപാതം (GER) പ്രാഥമിക തലത്തിൽ 89.4 ഉം സെക്കൻഡറി തലത്തിൽ 81.5 ഉം ആയി രേഖപ്പെടുത്തി. ഹയർ സെക്കൻഡറി തലത്തിലെ പ്രവേശന അനുപാതം 2014-15 ലെ 46.4-ൽ നിന്ന് 2025-26 ൽ 61.7 ആയി ഉയർന്നു.
ബേഠിബചാവോ ബേഠി പഠാവോ
* സെക്കൻഡറി തലത്തിൽ (9–10 ക്ലാസുകൾ) പെൺകുട്ടികളുടെ മൊത്ത പ്രവേശന അനുപാതം (GER) 2014–15 ലെ 75.5%-ൽ നിന്ന് 2025–26 ൽ 83.4% ആയി ഉയർന്നു.
കസ്തൂർബാ ബാലിക വിദ്യാലയങ്ങളും പ്രധാനമന്ത്രി ഇ-വിദ്യയും (PM eVidya):
* അനുവദിച്ച വിദ്യാലയങ്ങളുടെ എണ്ണം 2014–15 ലെ 3,609-ൽ നിന്ന് 2024–25 ൽ 5,639 ആയി വർദ്ധിച്ചു. 2024–25 ലെ കണക്കനുസരിച്ച് 5,133 കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയങ്ങൾ (KGBV) നിലവിൽ പ്രവർത്തനക്ഷമമാണ്.
* പ്രവേശനം നേടിയ വിദ്യാർത്ഥിനികളുടെ എണ്ണം 2014–15 ലെ 3.52 ലക്ഷത്തിൽ നിന്ന് 2024-ൽ 7.11 ലക്ഷമായി ഉയർന്നു.
* ഇന്ത്യയുടെ തദ്ദേശീയ സൗജന്യ ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമായ സ്വയം (SWAYAM) പോർട്ടലിൽ 6.5 കോടിയിലധികം രജിസ്‌ട്രേഷനുകൾ രേഖപ്പെടുത്തി (2026 ഓഗസ്റ്റ് 12 വരെ).
* 2026 ഓഗസ്റ്റ് 12 ലെ കണക്കനുസരിച്ച് ദിക്ഷ (DIKSHA) പ്ലാറ്റ്‌ഫോമിൽ 2.35 കോടി രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്.
അടിത്തറ പണിയുന്നു: അടിസ്ഥാനസൗകര്യങ്ങളും ആശയവിനിമയ ശൃംഖലയും

പ്രധാൻ മന്ത്രി ആവാസ് യോജന - ഗ്രാമീൺ (PMAY-G)
* PMAY-G പദ്ധതിക്ക് കീഴിൽ 3.91 കോടിയിലധികം വീടുകൾ അനുവദിക്കുകയും 3.13 കോടി വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു (2026 ഓഗസ്റ്റ് 12 വരെ).
പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന
* 2026 ജൂണിലെ കണക്കനുസരിച്ച്, അർഹതപ്പെട്ട 99.6% ജനവാസ മേഖലകളും എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡുകൾ വഴി ബന്ധിപ്പിക്കപ്പെട്ടു.
* നിർമ്മാണം പൂർത്തിയാക്കിയ റോഡുകളുടെ നീളം 3.86 ലക്ഷം കിലോമീറ്ററിൽ നിന്ന് (മേയ് 2000 – മേയ് 2014) 4.13 ലക്ഷം കിലോമീറ്ററായി (മേയ് 2014 – ഓഗസ്റ്റ് 12, 2026) വർദ്ധിച്ചു.
* നിർമ്മാണം പൂർത്തിയാക്കിയ പാലങ്ങളുടെ എണ്ണം 2014 മേയ് മുതൽ 2026 ഓഗസ്റ്റ് 12 വരെയുള്ള കാലയളവിൽ 484-ൽ നിന്ന് 10,404 ആയി ഉയർന്നു.
ഗ്രാമപഞ്ചായത്തുകളുടെ ഡിജിറ്റൈസേഷൻ
* ഭാരത്‌നെറ്റ് (BharatNet) വഴി 2.19 ലക്ഷം ഗ്രാമപഞ്ചായത്തുകൾ ബന്ധിപ്പിക്കപ്പെട്ടു (2026 മേയ് വരെ).
* ഇ-ഗ്രാം സ്വരാജ് (eGramSwaraj) വഴി ₹3 ലക്ഷം കോടിയിലധികം രൂപയുടെ ഇടപാടുകൾ നടത്തി (2026 ജൂൺ വരെ).
* യോഗങ്ങളുടെ സംഗ്രഹങ്ങൾ (meeting summaries) തയ്യാറാക്കുന്നതിനായി 1.28 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകൾ സഭാസാർ (SabhaSaar) ആപ്പ് ഉപയോഗിക്കുന്നു (2026 ജൂൺ വരെ).
സമൃദ്ധിയിലേക്കുള്ള പാത: ഉപജീവനമാർഗ്ഗം, നൈപുണ്യം, സാമ്പത്തിക സുരക്ഷിതത്വം

ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (DAY-NRLM)
* 2026 ഓഗസ്റ്റ് 12 വരെ, 10.19 കോടി കുടുംബങ്ങളെ 94.46 ലക്ഷം സ്വയംസഹായ സംഘങ്ങളിലായി (SHG) സംഘടിപ്പിച്ചു.
* 2026 ജൂലൈ 29 വരെ 3.46 കോടി ലഖ്പതി ദീദിമാർ സൃഷ്ടിക്കപ്പെട്ടു.
പദ്ധതികൾ താഴെത്തട്ടിൽ എത്തിക്കുന്നതിൽ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാരുടെ (CRP) പങ്ക്
* കാർഷിക മേഖല, ബാങ്കിംഗ്, ഇൻഷുറൻസ്, പോഷകാഹാരം തുടങ്ങിയ മേഖലകളിൽ 9 ലക്ഷത്തിലധികം കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാർ സജീവമായി പ്രവർത്തിക്കുന്നു.
* ഇതിൽ 50,548-ലധികം ബാങ്ക് സഖിമാർ, 1.91 ലക്ഷം കൃഷി സഖിമാർ, 2,012 മത്സ്യ സഖിമാർ, 1.70 ലക്ഷം പശു സഖിമാർ എന്നിവർ ഉൾപ്പെടുന്നു.
സെൽഫ്-ഹെൽപ്പ് എൻ്റർപ്രണർ മാർട്ട് (SHE-Mart) ആരംഭം
* 2026-27 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഈ സംരംഭം ഒരു കോടി സ്ത്രീകൾക്ക് പ്രയോജനം ചെയ്യും.
* സ്വയംസഹായ സംഘങ്ങൾക്ക് കീഴിൽ സ്ത്രീകൾക്കായി സാമൂഹ്യ ഉടമസ്ഥതയിലുള്ള റീട്ടെയിൽ വിൽപ്പന കേന്ദ്രങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.
ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന
* പരിശീലനം ലഭിച്ച ഉദ്യോഗാർത്ഥികളുടെ എണ്ണം 2014–15 ലെ 43,038-ൽ നിന്ന് 2026 ഓഗസ്റ്റ് 11 വരെയുള്ള കാലയളവിൽ 18.45 ലക്ഷമായി വർദ്ധിച്ചു.
* ജോലി ലഭിച്ച ഉദ്യോഗാർത്ഥികളുടെ എണ്ണം 2014–15 ലെ 21,446-ൽ നിന്ന് 2026 ഓഗസ്റ്റ് 11 വരെ 12.35 ലക്ഷമായി ഉയർന്നു.
പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന
* പദ്ധതി ആരംഭിച്ചത് മുതൽ 2026 ജൂൺ വരെ 1.64 കോടിയിലധികം യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകി.
വികസിത് ഇന്ത്യ - ഗ്യാരൻ്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)
* 2006-07 മുതൽ 2013-14 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ആകെ സൃഷ്ടിക്കപ്പെട്ട തൊഴിൽ ദിനങ്ങൾ 1,660 കോടി ആയിരുന്നെങ്കിൽ, 2014-15 മുതൽ 2024-25 വരെയുള്ള കാലയളവിൽ ഇത് 3,029 കോടിയായി ഉയർന്നു.
* സ്ത്രീകളുടെ പങ്കാളിത്തം 48%-ൽ നിന്ന് (2013–14) 58.19% ആയി (2024–25) വർദ്ധിച്ചു.
ഇ-ശ്രം (e-Shram) പോർട്ടൽ
* രജിസ്‌ട്രേഷനുകൾ 2021 ഡിസംബറിലെ 14.40 കോടിയിൽ നിന്ന് 2026 ഓഗസ്റ്റ് 12 ലെ കണക്കനുസരിച്ച് 31.87 കോടിയായി വർദ്ധിച്ചു.
പി.എം. വിശ്വകർമ്മ യോജന
* 2026 ഓഗസ്റ്റ് 12 വരെ 30 ലക്ഷത്തിലധികം പാരമ്പര്യ കരകൗശല വിദഗ്ധർ രജിസ്റ്റർ ചെയ്തു.
* 2026 ഓഗസ്റ്റ് 12 വരെ 24.32 ലക്ഷം കരകൗശല വിദഗ്ധർക്ക് നൈപുണ്യ പരിശീലനവും 17.70 ലക്ഷം പേർക്ക് ടൂൾകിറ്റുകളും ലഭിച്ചു.
പി.എം. സ്വനിധി (PM SVANidhi)
* ഗുണഭോക്താക്കളുടെ എണ്ണം 2021 നവംബറിലെ 26.37 ലക്ഷത്തിൽ നിന്ന് 2026 ഓഗസ്റ്റ് 12 ലെ കണക്കനുസരിച്ച് 78.17 ലക്ഷമായി ഉയർന്നു.
* 2026 ഓഗസ്റ്റ് 12 വരെ ₹18,971.18 കോടി തുകയുടെ വായ്പകൾ വിതരണം ചെയ്തു. ഗുണഭോക്താക്കളിൽ 46% പേർ സ്ത്രീകളാണ്.
പി.എം. മുദ്ര യോജന (PM MUDRA Yojana):
വായ്പകളുടെ ആകെ എണ്ണം 3.49 കോടിയിൽ നിന്ന് (2016) 59.14 കോടിയിലധികമായി (ജൂലൈ 2026) വർദ്ധിച്ചു.
പ്രധാനമന്ത്രി ജൻ ധൻ യോജന
•ഗുണഭോക്താക്കളുടെ എണ്ണം 17.9 കോടിയിൽ നിന്ന് (ഓഗസ്റ്റ് 2015) 58.90 കോടിയായി (ഓഗസ്റ്റ് 12, 2026) വർദ്ധിച്ചു.
സാമ്പത്തിക-സാമൂഹിക സുരക്ഷാ പദ്ധതികളുടെ വിപുലീകരണം
* നാഷണൽ പെൻഷൻ സംവിധാനത്തിൽ (NPS) ഗുണഭോക്താക്കളുടെ എണ്ണം 1.05 കോടിയിൽ നിന്ന് (2016–17) 2.17 കോടിയായി (2025–26) വർദ്ധിച്ചു.
* അടൽ പെൻഷൻ യോജന (APY)യിലെ ഗുണഭോക്താക്കളുടെ എണ്ണം 48.80 ലക്ഷത്തിൽ നിന്ന് (2016–17) 9.29 കോടിയായി (ജൂൺ 2026) ഉയർന്നു.
* പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY)യിൽ 2026 ജൂലൈ വരെ 27.90 കോടി പേർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കി.
* പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY)യ്ക്ക് കീഴിൽ 2026 ജൂലൈ 1 വരെ 58.78 കോടി പേർ ഉൾപ്പെട്ടു.
* പ്രധാനമന്ത്രി ശ്രമ യോഗി മാൻ-ധൻ യോജന: 2026 ജൂലൈ വരെ അസംഘടിത മേഖലയിലെ 54 ലക്ഷത്തിലധികം തൊഴിലാളികൾ രജിസ്റ്റർ ചെയ്തു.
സംയോജിത ഇടപെടലുകളിലൂടെയുള്ള ഗോത്ര വികസനം:
പ്രധാനമന്ത്രി ജൻജാതി ആദിവസി ന്യായ മഹാ അഭിയാൻ (PM-JANMAN):
2026 ഓഗസ്റ്റ് 5 ലെ കണക്കനുസരിച്ച്, വികസനപരമായി പിന്നാക്കം നിൽക്കുന്ന 46,042 ഗോത്രവർഗ്ഗക്കാർക്ക് (PVTG) പ്രയോജനം ലഭിക്കുന്ന 540 വൻ ധൻ വികാസ് കേന്ദ്രങ്ങൾക്ക് (VDVK) അനുമതി നൽകി.
പ്രധാനമന്ത്രി ജൻജാതിയ വികാസ് മിഷൻ (PM-JVM)
•2026 ഓഗസ്റ്റ് മാസത്തെ വിവരങ്ങൾ പ്രകാരം 12.48 ലക്ഷം ഗോത്ര വിഭാഗങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന 4,172 വൻ ധൻ വികാസ് കേന്ദ്രങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.

പ്രധാനമന്ത്രി ജൻജാതിയ ഉന്നത് ഗ്രാമ അഭിയാൻ (PM-JUGA):
17 മന്ത്രാലയങ്ങളുടെ സംയോജിത പരിശ്രമത്തിലൂടെ ഗോത്രവർഗ്ഗ ഭൂരിപക്ഷ ഗ്രാമങ്ങളിലും PVTG പ്രദേശങ്ങളിലും നേരിടുന്ന വികസന പോരായ്മകൾ നികത്തുന്നതിൽ ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞ 12 വർഷത്തിനിടയിൽ:
* ഗോത്രവർഗ്ഗ മേഖലയിൽ 7.60 ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി.
* 28,303 ഗോത്രവർഗ്ഗ ഗ്രാമങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കി.
* 59,812 ഗോത്രവർഗ്ഗ വീടുകളിലും പൊതുസ്ഥാപനങ്ങളിലും വൈദ്യുതി എത്തിച്ചു.
* ഗോത്രമേഖലകളിൽ 657 അങ്കണവാടി കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചു.
* ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്കായി 692 ഹോസ്റ്റലുകൾക്കും അനുമതി നൽകി.
പ്രധാനമന്ത്രി അനുസൂചിത് ജാതി അഭ്യുദയ് യോജന (PM-AJAY)
•2026 ഓഗസ്റ്റ് 12 വരെ
പട്ടികജാതി (SC) വിഭാഗത്തിൽപെട്ടവർക്കായി 4.16 ലക്ഷത്തിലധികം വീടുകൾ നിർമ്മിച്ചു.
* 4.17 ലക്ഷത്തിലധികം പട്ടികജാതി കുടുംബങ്ങൾക്ക് ആരോഗ്യ സുരക്ഷാ പദ്ധതികളുടെ പരിരക്ഷ നൽകി.
* 3.57 ലക്ഷത്തിലധികം പട്ടികജാതി കുടുംബങ്ങൾക്ക് വ്യക്തിഗത ശുചിമുറികൾ ലഭ്യമാക്കി.
* 17,578 ഗ്രാമങ്ങളെ 'ആദർശ് ഗ്രാമങ്ങളായി' പ്രഖ്യാപിച്ചു.
ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ (EMRS)
* പ്രവർത്തന സജ്ജമായ സ്കൂളുകളുടെ എണ്ണം 129-ൽ നിന്ന് (2014–15) 511 ആയി (ഓഗസ്റ്റ് 12, 2026) വർദ്ധിച്ചു.
* 2026 ഓഗസ്റ്റ് 12 ലെ കണക്കനുസരിച്ച് 1.68 ലക്ഷം വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു.
പി.എം.- യശസ്വി (PM-YASASVI)
2024-25 സാമ്പത്തിക വർഷത്തിൽ 20.61 ലക്ഷം വിദ്യാർത്ഥികൾക്ക് പ്രീ-മെട്രിക് സ്കോളർഷിപ്പും, 24.53 ലക്ഷം വിദ്യാർത്ഥികൾക്ക് പോസ്റ്റ്-മെട്രിക് സ്കോളർഷിപ്പും ലഭിച്ചു.
പട്ടികവർഗ്ഗ (ST) വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ
* പ്രീ-മെട്രിക് സ്കോളർഷിപ്പ്: 2024 ഏപ്രിൽ മുതൽ 2026 ഓഗസ്റ്റ് 12 വരെയുള്ള കാലയളവിൽ 28.99 ലക്ഷത്തിലധികം ഗോത്ര വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിച്ചു.
* നാഷണൽ ഫെലോഷിപ്പ് വഴി 2025–26 കാലയളവിൽ 2,961 ഗവേഷകർക്ക് പിന്തുണ നൽകി.ഇതിൽ 56% പേർ വനിതകളാണ്
ശ്രേയസ് പദ്ധതി ( Scholarships for Higher Education for Young Achievers Scheme-SHREYAS )
പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 'ടോപ്പ്-ക്ലാസ് എഡ്യൂക്കേഷൻ' പദ്ധതി വഴി 2025-26 ൽ 8,571 വിദ്യാർത്ഥികൾക്ക് IIT, IIM, NIT, AIIMS തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരം ലഭിച്ചു.
•നാഷണൽ ആക്ഷൻ ഫോർ മെക്കനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം (NAMASTE):
2026 ജൂലൈ വരെ 89,915 സീവർ/സെപ്റ്റിക് ടാങ്ക് തൊഴിലാളികളെയും 2.81 ലക്ഷത്തിലധികം അഴുക്കുചാൽ ശുചീകരണ തൊഴിലാളികളെയും (Waste pickers) പദ്ധതിക്ക് കീഴിൽ സാക്ഷ്യപ്പെടുത്തി.
വിജ്ഞാപിതമല്ലാത്ത ഗോത്രവർഗ്ഗക്കാർക്കുള്ള സാമ്പത്തിക ശാക്തീകരണ പദ്ധതി (SEED)
* 2025-26 ൽ 4,485 വിജ്ഞാപിതമല്ലാത്ത ഗോത്ര വിഭാഗത്തിൽപ്പെടുന്ന (DNT) വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനായി ₹26.75 കോടി വിതരണം ചെയ്തു.
* ആരോഗ്യ ഘടകത്തിന് കീഴിൽ 2025-26 ൽ DNT കുടുംബങ്ങൾക്ക് 73,569 ആയുഷ്മാൻ ഭാരത് കാർഡുകൾ നൽകി.
അവലംബം:
Ministry of Jal Shakti
https://gobardhan.sbm.gov.in/
https://ejalshakti.gov.in/jjmreport/jjmindia.aspx
https://sbm.gov.in/sbmgdashboard/statesdashboard.aspx
Ministry of Housing & Urban Affairs
https://pmsvanidhi.mohua.gov.in/Home/PMSDashboard
Ministry of Health & Family Welfare
https://dashboard.nha.gov.in/public/
https://dashboard.abdm.gov.in/abdm/
https://aam.mohfw.gov.in/
https://www.pib.gov.in/PressReleasePage.aspx?PRID=2294278®=48&lang=1
Ministry of Consumer Affairs, Food & Public Distribution
https://sansad.in/getFile/lsapps/loksabhaquestions/annex/188/AU1711_fUMnpm.pdf?source=lsapps
https://dfpd.gov.in/pradhan-mantri-garib-kalyan-anna-yojana/en
Ministry of Finance
https://sansad.in/getFile/annex/271/AS91_36800U.pdf?source=pqars
https://pmjdy.gov.in/
https://www.pib.gov.in/PressReleasePage.aspx?PRID=2287200®=1&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2287200®=48&lang=2
Ministry of Education
https://diksha.gov.in/data/
https://swayam.gov.in/
https://dashboard.udiseplus.gov.in/#
https://sansad.in/getFile/loksabhaquestions/annex/1711/AS444.pdf?source=pqals
PIB Backgrounders
https://www.pib.gov.in/PressNoteDetails.aspx?NoteId=158809&ModuleId=3®=3&lang=1
https://www.pib.gov.in/PressNoteDetails.aspx?NoteId=157341&ModuleId=3®=3&lang=1
Ministry of Rural Development
https://lokos.dord.gov.in/home#/
https://pmgsy.dord.gov.in/dbweb
https://x.com/MoRD_GoI/status/2063930187511922850
https://dashboard.dord.gov.in/dashboardnew/mgnrega.aspx
https://pmayg.gov.in/netiay/PBIDashboard/PMAYGDashboard.aspx
https://www.pib.gov.in/PressReleasePage.aspx?PRID=2297790®=48&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2288999®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2290658®=48&lang=2
https://www.pib.gov.in/PressReleaseIframePage.aspx?PRID=2112680®=48&lang=2
Ministry of Panchayati Raj
https://x.com/mopr_goi/status/2067496574595575823
Ministry of Labour & Employment
https://eshram.gov.in//dashboard
https://www.pib.gov.in/PressReleasePage.aspx?PRID=2293891®=48&lang=1
Ministry of MSMEs
https://pmvishwakarma.gov.in/
Ministry of Tribal Affairs
https://pmagy.gov.in/
https://nests.tribal.gov.in/
https://dashboard.tribal.gov.in/
https://dbttribal.gov.in/PrePostRPT.aspx?Ret=VGB==
https://www.pib.gov.in/PressReleasePage.aspx?PRID=2286362®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2209488®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2253348®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2294712®=6&lang=1
Ministry of Petroleum & Natural Gas
https://www.pmuy.gov.in/index.aspx
Niti Aayog
https://niti.gov.in/sites/default/files/2026-05/School-Education-System-in-India.pdf
Click here to see PDF
****
(रिलीज़ आईडी: 2300075)
आगंतुक पटल : 10