വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

2026 ആഗസ്റ്റ് 17 മുതൽ 21 വരെ പൂനെയിൽ ബ്രിക്‌സ് ഐ.സി.ടി ട്രാക്ക് സംഘടിപ്പിക്കാൻ കേന്ദ്ര ഗവൺമെന്റിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് തീരുമാനിച്ചു

प्रविष्टि तिथि: 15 AUG 2026 2:58PM by PIB Thiruvananthpuram
2026-ലെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപഥത്തിന്റെ ഭാഗമായി, കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡി.ഒ.ടി) 2026 ആഗസ്റ്റ് 17 മുതൽ 21 വരെ പൂനെയിൽ 'അതിജീവനശേഷിയുള്ള ഭാവിക്കായി നൂതനവത്കരിക്കുക, സഹകരിക്കുക, പരിവർത്തനം ചെയ്യുക (ഐ.സി.ടി) എന്ന വിഷയത്തിൽ ബ്രിക്സ് ഐ.സി.ടി ട്രാക്ക് (വിവര വിനിമയ സാങ്കേതിക വിദ്യാ പഥം) നയിക്കുകയും സംഘടിപ്പിക്കുകയും ചെയ്യും. ബ്രിക്സ് പ്ലാറ്റ്ഫോമിന് കീഴിൽ രാജ്യത്തുടനീളം നടക്കുന്ന പ്രധാന മേഖലകളെക്കുറിച്ചുള്ള യോഗങ്ങളുടെ ഒരു പരമ്പരയുടെ ഭാഗമാണിത്. ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ പതിനൊന്ന് പ്രധാന വളർന്നുവരുന്ന വിപണികളെയും വികസ്വര രാജ്യങ്ങളെയും ബ്രിക്സ് ഒരുമിച്ച് കൊണ്ടുവരുന്നു.
 
വിവര, ആശയവിനിമയ സാങ്കേതികവിദ്യകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും സുരക്ഷിതവും, സമഗ്രവും, അതിജീവനശേഷിയുള്ളതുമായ ഡിജിറ്റൽ ഭാവിയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി ബ്രിക്‌സ് അംഗരാജ്യങ്ങളിൽ നിന്നുള്ള ആശയവിനിമയവകുപ്പ് മന്ത്രിമാർ, മുതിർന്ന ഗവൺമെന്റ് ഉദ്യോഗസ്ഥർ, ഐ.സി.ടി വിദഗ്ധർ എന്നിവരെ അഞ്ച് ദിവസത്തെ ഐ.സി.ടി ട്രാക്ക് ഒരുമിച്ച് കൊണ്ടുവരും. ഈ കാലയളവിൽ മൂന്ന് പ്രധാന പരിപാടികൾ സംഘടിപ്പിക്കും:
 
 
ഐ.സി.ടി മേഖലയിലെ സഹകരണത്തിനായുള്ള ബ്രിക്സ് പ്രവർത്തകസമിതിയുടെ ഏഴാമത് യോഗം | 2026 ആഗസ്റ്റ് 17-19
 
2026 ആഗസ്റ്റ് 17 മുതൽ 19 വരെ നടക്കുന്ന ഏഴാമത് ബ്രിക്‌സ് ഐ.സി.ടി പ്രവർത്തകസമിതി യോഗത്തോടെയാണ് പരിപാടി ആരംഭിക്കുക. സാർവത്രികവും അർത്ഥവത്തായതും താങ്ങാനാവുന്നതും സുസ്ഥിരവും അതിജീവനശേഷിയുള്ളതുമായ സമ്പർക്കസൗകര്യത്തിനായി ഐ.സി.ടി ആവാസവ്യവസ്ഥ വികസിപ്പിക്കൽ, വിശ്വസനീയവും സുരക്ഷിതവും മനുഷ്യകേന്ദ്രീകൃതവുമായ ഡിജിറ്റൽ പരിതസ്ഥിതികൾ, സമഗ്രമായ വളർച്ചയ്ക്കും നൂതനാശയങ്ങളുടെ ശാക്തീകരണത്തിനുമായി ഡിജിറ്റൽ നൈപുണ്യവും കാര്യക്ഷമതാ വികസനവും, നിർമിതബുദ്ധി, പുതുതലമുറ ആശയവിനിമയങ്ങൾ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, സൈബർ സുരക്ഷ, കുട്ടികളുടെ ഇന്റർനെറ്റ് സുരക്ഷ, ഡിജിറ്റൽ ആവാസവ്യവസ്ഥ സഹകരണം എന്നിവയുൾപ്പെടെ ഐ.സി.ടിയിലെ സ്റ്റാർട്ട് അപ്പുകളും സംരംഭകത്വവും ശാക്തീകരിക്കൽ തുടങ്ങിയ പ്രധാന മുൻഗണനാ മേഖലകളെക്കുറിച്ച് പ്രതിനിധികൾ ചർച്ച ചെയ്യും.
 
ഡിജിറ്റൽ ബ്രിക്‌സ് ഫോറവും എക്‌സ്‌പോയും | 2026 ആഗസ്റ്റ് 20
 
2026 ആഗസ്റ്റ് 20 ന് ഇന്ത്യ ഡിജിറ്റൽ ബ്രിക്‌സ് ഫോറവും എക്‌സ്‌പോയും സംഘടിപ്പിക്കും. ഇത് വളർന്നുവരുന്ന ഡിജിറ്റൽ സാങ്കേതികവിദ്യകളിലും അതിജീവനശേഷിയുള്ള ഐ.സി.ടി ആവാസവ്യവസ്ഥയിലും ചർച്ചകൾക്കും സഹകരണം എടുത്തുകാണിക്കുന്നതിനുമുള്ള ഒരു വേദി നൽകുന്നു. ഈ ഫോറത്തിൽ സൈബർ സുരക്ഷ, കുട്ടികളുടെ ഇന്റർനെറ്റ് സുരക്ഷ ഉൾപ്പെടെയുള്ള വിശ്വസനീയമായ ഐ.സി.ടി (വിവര-വിനിമയ സാങ്കേതികവിദ്യ), സുസ്ഥിരവും അതിജീവനശേഷിയുള്ളതുമായ ഡിജിറ്റൽ-ഐ.സി.ടി ആവാസവ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള വിഷയാധിഷ്ഠിത പാനൽ ചർച്ചകൾ ഉണ്ടായിരിക്കും.'
 
12-ാമത് ബ്രിക്സ് ആശയവിനിമയവകുപ്പ് മന്ത്രിമാരുടെ യോഗം | 2026 ആഗസ്റ്റ് 21
 
12-ാമത് ബ്രിക്സ് ആശയവിനിമയവകുപ്പ് മന്ത്രിമാരുടെ യോഗം 2026 ആഗസ്റ്റ് 21 ന് നടക്കും. കേന്ദ്ര ആശയവിനിമയ, വടക്കുകിഴക്കൻ മേഖലാ വികസന മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ യോഗത്തിൽ പങ്കെടുക്കും. ബ്രിക്സ് അംഗരാജ്യങ്ങളിലെ മന്ത്രിമാർ ബ്രിക്സ് ഐ.സി.ടി ട്രാക്കിന്റെ മുൻഗണനകളെക്കുറിച്ചും, സുസ്ഥിരവും അതിജീവനശേഷിയുള്ളതുമായ ഐ.സി.ടി ആവാസവ്യവസ്ഥ, സൈബർ സുരക്ഷയും വിശ്വസനീയവുമായ ഐ.സി.ടി, ഡിജിറ്റൽ നൈപുണ്യവികസനവും കാര്യക്ഷമത വികസനവും നൂതനത്വവും, സ്റ്റാർട്ടപ്പുകളും സംരംഭകത്വവും എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
 
ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപഥത്തിന് കീഴിൽ പൂനെയിൽ നടക്കുന്ന ഈ മൂന്ന് മുഖ്യ പരിപാടികളുടെ ആതിഥേയത്വം, ഐ.സി.ടിയിൽ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും, ഡിജിറ്റൽ നൂതനത്വം പരിപോഷിപ്പിക്കുന്നതിനും, സാങ്കേതികവിദ്യ നയിക്കുന്നതും സുസ്ഥിരവും സമഗ്രവുമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.
 
 
****
 
 

(रिलीज़ आईडी: 2300031) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Telugu