സാംസ്‌കാരിക മന്ത്രാലയം
ഉദയസൂര്യന്റെ പാത പിന്തുടർന്നുള്ള 'സൂര്യപഥ് തിരംഗ' യുടെ തൽസമയ ആഗോള റിലേ
प्रविष्टि तिथि:
15 AUG 2026 1:59PM by PIB Thiruvananthpuram
ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് വേറിട്ട ഭംഗിയേകി, ഉദയസൂര്യന്റെ പാത പിന്തുടർന്ന് 'സൂര്യപഥ് തിരംഗ' ആഗോള റിലേ തത്സമയം സംഘടിപ്പിച്ചു. ഉദയസൂര്യന്റെ പാത പിന്തുടർന്ന് ലോകമെമ്പാടും ത്രിവർണ്ണ പതാക ഉയർത്തുന്ന പരിപാടിയാണ് 'സൂര്യപഥ് തിരംഗ'. ഈ ആഗോള റിലേയുടെ ഭാഗമായി
ഇന്ന് ഇന്ത്യൻ സമയം (IST) പുലർച്ചെ 1:30 മുതൽ രാവിലെ 10:30 വരെ, കിഴക്ക് നിന്ന് പടിഞ്ഞാറോട്ടുള്ള വിവിധ രാജ്യങ്ങളിലെ 21 ഇന്ത്യൻ മിഷനുകളിലും പോസ്റ്റുകളിലും ദേശീയ പതാക ഉയർത്തി. ഉദയസൂര്യന്റെ സഞ്ചാരപഥത്തെ പ്രതീകാത്മകമായി പിന്തുടരുന്ന ഈ സംരംഭം, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും സന്ദേശം വിവിധ സമയക്രമങ്ങളിലുള്ള വൻകരകളിലൂടെ പ്രസരിപ്പിക്കുന്നു.
സൂര്യപഥ് തിരംഗയുടെ ഭാഗമായി, തിരഞ്ഞെടുത്ത ഇന്ത്യൻ മിഷനുകളിലും പോസ്റ്റുകളിലും തുടർച്ചയായി പതാക ഉയർത്തിക്കൊണ്ടാണ് ത്രിവർണ്ണ പതാക ലോകമെമ്പാടും പ്രതീകാത്മകമായി പ്രയാണം ചെയ്യുന്നത്.
ലോകത്തിന്റെ ഒരു ഭാഗത്ത് പുലരി വിരിയുമ്പോൾ അവിടെയുള്ള എംബസിയിൽ ദേശീയ പതാക ഉയർത്തുകയും, തുടർന്ന് അതിന് പടിഞ്ഞാറുള്ള അടുത്ത എംബസിയിൽ പതാക ഉയരുകയും ചെയ്യുന്നു. ഇത് ആഗോളതലത്തിൽ ത്രിവർണ്ണ പതാകയുടെ തുടർച്ചയായ റിലേ സൃഷ്ടിക്കുന്നു.
'ഹർ ഘർ തിരംഗ 2026' ആഘോഷങ്ങളുടെ ഭാഗമായാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെയും ഇന്ത്യയുടെ സുഹൃത്തുക്കളെയും ഒന്നിച്ചുചേർക്കുന്നതാണ് ത്രിവർണ്ണ പതാക എന്ന സന്ദേശം ഇത് അടിവരയിടുന്നു.
ഇന്ത്യയുടെ ഐക്യം, ദേശസ്നേഹം, ആഗോള സാന്നിധ്യം എന്നിവയുടെ ആഘോഷമാണ് ഈ ആഗോള റിലേ. സ്വാതന്ത്ര്യദിനത്തിൽ ഉദയസൂര്യന്റെ പാത പിന്തുടർന്ന് ത്രിവർണ്ണ പതാക പ്രയാണം ചെയ്യുമ്പോൾ, ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും ദേശീയ ബോധത്തിന്റെ സ്ഥാനപതികളായി മാറുന്നു.
ലോകമെമ്പാടുമുള്ള വ്യത്യസ്ത സമയ സഞ്ചാര മേഖലകളിലൂടെ 'സൂര്യപഥ് തിരംഗ'- ദേശീയ പതാകയുടെ പ്രതീകാത്മക യാത്രയെ പ്രതിഫലിപ്പിക്കുന്നു . 'വികസിത ഭാരതം ', ദേശീയ അഭിമാനം, ഐക്യം എന്നിവയുടെ സന്ദേശവുമായി കിഴക്കൻ മേഖലയിലെ ആദ്യ പുലരിവെളിച്ചത്തിൽ തുടങ്ങി അത് പടിഞ്ഞാറേക്ക് നീങ്ങുന്നു.
****
(रिलीज़ आईडी: 2299994)
आगंतुक पटल : 7