വ്യോമയാന മന്ത്രാലയം
2026-ലെ 'ഹർ ഘർ തിരംഗ' പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തിരംഗ റാലി കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡു ഫ്ലാഗ് ഓഫ് ചെയ്തു.
പോസ്റ്റഡ് ഓണ്‍:
13 AUG 2026 2:18PM by PIB Thiruvananthpuram
സിവിൽ വ്യോമയാന മന്ത്രാലയം 'ഹർ ഘർ തിരംഗ' ക്യാമ്പയിൻ 2026-ന്റെ ഭാഗമായി ഇന്ന് തിരംഗ റാലി സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ മുന്നോടിയായി സംഘടിപ്പിച്ച റാലി സിവിൽ വ്യോമയാന മന്ത്രി കിഞ്ചരാപ്പു റാം മോഹൻ നായിഡു ഫ്ലാഗ് ഓഫ് ചെയ്തു.
കേന്ദ്ര സിവിൽ വ്യോമയാന സഹമന്ത്രി മുരളിധർ മോഹോൾ, വ്യോമയാന മന്ത്രാലയ സെക്രട്ടറി സമീർ കുമാർ സിൻഹ, മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ശ്രീ കിഞ്ചരാപ്പു രാംമോഹൻ നായിഡുവും ശ്രീ മുരളീധർ മോഹോലും ചേർന്ന് ഡിജിറ്റൽ വീഡിയോ വാൾ ഉദ്ഘാടനം ചെയ്തതോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്.തുടർന്ന് വിശിഷ്ടാതിഥികളും പങ്കെടുത്തവരും ചേർന്ന് “വന്ദേമാതരം” ആലപിച്ചു.അനന്തരം,കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ശ്രീ കിഞ്ചരാപ്പു രാംമോഹൻ നായിഡു തിരംഗ റാലി ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രാലയത്തിലെയും അതിന് കീഴിലുള്ള അനുബന്ധ ഓഫീസുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരും ജീവനക്കാരും ദേശീയ പതാകയുമേന്തി ഘോഷയാത്രയിൽ അണിചേർന്നു.
ഉഡാൻ ഭവനിൽ നിന്ന് ആരംഭിച്ച റാലി രാജീവ് ഗാന്ധി ഭവനിലെ ഏവിയേഷൻ പാർക്കിലാണ് സമാപിച്ചത്. ശ്രീ കിഞ്ചരാപ്പു റാം മോഹൻ നായിഡു, ശ്രീ മുരളിധർ മോഹോൾ, ശ്രീ സമീർ കുമാർ സിൻഹ എന്നിവർ റാലിക്ക് നേതൃത്വം നൽകി. ദേശീയ പതാകയേന്തി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ആവേശത്തോടെ അണിനിരന്ന റാലി, സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഐക്യദാർഢ്യവും ദേശാഭിമാനം വിളിച്ചോതുന്നതായിരുന്നു.
ഏവിയേഷൻ പാർക്കിൽ നടന്ന ദേശീയഗാന ആലാപനത്തോടെ പരിപാടികൾക്ക് ഔദ്യോഗിക സമാപനമായി.
ദേശീയ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട്, പൗരന്മാർ ദേശീയപതാക അഭിമാനത്തോടെ പ്രദർശിപ്പിക്കാനും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കാളികളാകാനും ലക്ഷ്യമിട്ടാണ് 2026-ലെ 'ഹർ ഘർ തിരംഗ' പ്രചാരണത്തിന്റെ ഭാഗമായി തിരംഗ റാലി സംഘടിപ്പിച്ചത്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ ശ്രീ വിപിൻ കുമാർ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ശ്രീ വീർ വിക്രം യാദവ്, എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഡയറക്ടർ ജനറൽ ശ്രീ ജി. വി. ജി. യുഗന്ധർ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഡയറക്ടർ ജനറൽ ശ്രീ രാജേഷ് നിർവാൻ, എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി ചെയർപേഴ്‌സൺ ശ്രീ എസ്. കെ. ജി. രഹതെ എന്നിവരും സിവിൽ വ്യോമയാന മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
***
( റിലീസ് ഐ.ഡി: 2299025)
സന്ദര്‍ശക കൗണ്ടര്‍ : 31