PIB Backgrounder
azadi ka amrit mahotsav

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഡിജിറ്റൽ പരിവർത്തനം

ഇ-കോടതികൾ; സമയബന്ധിത ലക്ഷ്യാധിഷ്ഠിത പദ്ധതി

प्रविष्टि तिथि: 07 AUG 2026 12:32PM by PIB Thiruvananthpuram

ഇ-കോടതികൾ സമയബന്ധിത ലക്ഷ്യാധിഷ്ഠിത പദ്ധതി (ഇ-കോർട്ട്‌സ് മിഷൻ മോഡ് പ്രോജക്റ്റ്) ഇന്ത്യയുടെ കടലാസ് രേഖകളിൽ അധിഷ്ഠിതമായ നീതിന്യായ വ്യവസ്ഥയെ, ഡിജിറ്റൽ പ്രാപ്യതയുള്ളതും നിരീക്ഷിക്കാവുന്നതുമായ നീതിന്യായ നിർവഹണ സംവിധാനമാക്കി പരിവർത്തനം ചെയ്തു. 2014 മുതൽ, കേസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതും (കേസ് ഫയലിങ്) തീർപ്പാക്കലുകളും ഏകദേശം മൂന്നിരട്ടിയായി വർദ്ധിച്ചു, ഓരോ വർഷവും രജിസ്റ്റർ ചെയ്യുന്നതിനേക്കാൾ കൂടുതൽ കേസുകൾ കോടതികൾ സ്ഥിരമായി തീർപ്പാക്കുന്നു. 753 കോടി പേജുകളുള്ള കോടതി രേഖകൾ ഡിജിറ്റൽ രൂപത്തിലാക്കിയിട്ടുണ്ട്. അതേസമയം ആയിരക്കണക്കിന് ഇ-സേവാ കേന്ദ്രങ്ങൾ നീതിന്യായ സേവനങ്ങളിലേക്കുള്ള അഭിഗമ്യത വിപുലീകരിച്ചുകൊണ്ട് ഡിജിറ്റൽ വിടവ് നികത്താൻ സഹായിക്കുന്നു. ഈ പരിഷ്‌കാരങ്ങൾ ഒരുമിച്ച് നീതിന്യായ വ്യവസ്ഥയെ വേഗതയാർന്നതും കൂടുതൽ സുതാര്യവും എല്ലാവർക്കും കൂടുതൽ അഭിഗമ്യവുമാക്കുന്നു.

 

ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ ഡിജിറ്റൽ രൂപത്തിലാക്കുന്നു:

നൂറൂ കോടിയിലേറെ ആളുകൾക്ക് സേവനം നൽകുന്ന ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ വളരെക്കാലമായി കടലാസ് രേഖകളെയും ഭൗതിക അടിസ്ഥാന സൗകര്യങ്ങളെയുമാണ്  ആശ്രയിച്ചത്. പല പൗരന്മാർക്കും അവരുടെ കാര്യങ്ങൾക്കും രേഖകൾക്കുമായി കോടതികളും മറ്റ് സ്ഥാപനങ്ങളും സന്ദർശിക്കുന്നതിന് അധികമായ തോതിലുള്ള യാത്രയും മറ്റ് ചെലവുകളും വേണ്ടി വന്നിരുന്നു. കാലഹരണപ്പെട്ട ആ സമ്പ്രദായം, സേവനം ലഭിക്കേണ്ടിയിരുന്ന സാധാരണക്കാർക്ക് നീതി ലഭ്യമാക്കുന്നത് മന്ദഗതിയിലുള്ളതും, ക്ലേശകരവും, ചെലവേറിയതുമാക്കി മാറ്റി.

 

ഈ വെല്ലുവിളികളെ നേരിടുന്നതിനായി 2007 ൽ കേന്ദ്ര ഗവൺമെന്റ്  ഇ-കോടതികൾ എന്ന സയമബന്ധിതമായ ലക്ഷ്യാധിഷ്ഠിത പദ്ധതിയ്ക്ക് തുടക്കമിട്ടു. വിവിധ കോടതി നടപടികളും രേഖകളും ഡിജിറ്റൽ രൂപത്തിലാക്കിക്കൊണ്ട് നടപടിക്രമങ്ങൾ വ്യവസ്ഥാപിതമായി വേഗത്തിലാക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. അഭിഭാഷകർ, ജഡ്ജിമാർ, ക്ലാർക്കുകൾ എന്നിവരുൾപ്പെടെ ഭാഗമായ എല്ലാവർക്കും നീതിന്യായ പ്രക്രിയ കൂടുതൽ താങ്ങാനാവുന്നതും അഭിഗമ്യവും സുതാര്യവുമാക്കുന്നു. ഈ പദ്ധതി ഇപ്പോൾ അതിന്റെ മൂന്നാം ഘട്ടത്തിലാണ്, സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി ദൗത്യം നീതിന്യായ വ്യവസ്ഥയെ പരിവർത്തനം ചെയ്തുകഴിഞ്ഞു.

 

 

ഒന്നാംഘട്ടം (2011-2015):  14,000-ത്തിലധികം കോടതികളെ കമ്പ്യൂട്ടർവത്കരിക്കുകയും, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നീതിന്യായ സേവനങ്ങളെ പിന്തുണയ്ക്കുന്നതിനാവശ്യമായ മൗലികമായ നെറ്റ്വർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയും ചെയ്തുകൊണ്ട് ഒന്നാം ഘട്ടം ഈ ദൗത്യത്തിന് അടിത്തറ പാകി.

 

 

രണ്ടാംഘട്ടം (2015-2023):

പൗരകേന്ദ്രീകൃതമായ ഒരു കൂട്ടം സേവനങ്ങളോടെ ഇതിന്മേൽ പടുത്തുയർത്തിയ രണ്ടാംഘട്ടം, നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ് (എൻ.ജെ.ഡി.ജി), ഇ-ഫയലിങ്, ഇ-സേവാകേന്ദ്രങ്ങൾ (ഡിജിറ്റൽ കോടതി സേവനങ്ങൾ നൽകുന്ന ഒരു ഭൗതിക ഹെൽപ്പ് ഡെസ്‌ക്) എന്നിവ അവതരിപ്പിക്കുന്നു. ഈ ഘട്ടം വീഡിയോ കോൺഫറൻസിങ് അടിസ്ഥാന സൗകര്യങ്ങൾ അഞ്ചിരട്ടിയിലധികം വികസിപ്പിച്ചു, നീതിന്യായ നടപടിക്രമങ്ങളിലേക്കുള്ള ഓൺലൈൻവഴിയുള്ള (വെർച്വൽ) അഭിഗമ്യത ഗണ്യമായി വർദ്ധിപ്പിച്ചു.

 

 

പദ്ധതി നിലവിൽ മൂന്നാം ഘട്ട (2023-2027)ത്തിലാണ്.

രേഖകളുടെ വലിയ തോതിലുള്ള ഡിജിറ്റൽ രൂപാന്തരണം, വെർച്വൽ ഹിയറിങ്ങുകളുടെ  വ്യാപകമായ ഉപയോഗം, നീതിന്യായ സ്ഥാപനങ്ങളിലുടനീളം ആഴത്തിലുള്ള പരസ്പര പ്രവർത്തനക്ഷമത, നിർമിത ബുദ്ധി, വിവര വിശകലനം, പ്രതീക തിരിച്ചറിയൽ സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ സ്വീകരിക്കൽ എന്നിവയിലൂടെ ഡിജിറ്റലായതും, കടലാസ് രഹിതവും, കൂടുതൽ ബുദ്ധിപരമായി പ്രവർത്തിക്കുന്ന കോടതികളിലേക്കുള്ള പരിവർത്തനം ഈ ഘട്ടം വിഭാവനം ചെയ്യുന്നു.

 

ഈ ഘട്ടത്തിലെ രണ്ട് നേട്ടങ്ങൾ ഇവയാണ്:

 

ക്രമ

നമ്പർ 

ഘടക നാമം  നേട്ടം 
  1.  

പൂർണ്ണമായും പ്രവർത്തനക്ഷമമായ ഇ-സേവന കേന്ദ്രങ്ങൾ

കോടതി സമുച്ചയങ്ങളിലുടനീളം 1,806 എണ്ണം സ്ഥാപിച്ചു

  1.  

കടലാസ് രഹിത കോടതികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു

474 കോടതികളിൽ ആവശ്യമായ ഹാർഡ് വെയർ സജ്ജീകരിച്ചിരിക്കുന്നു.

  1.  
ശക്തമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട് വെർച്വൽ കോടതികളുടെ വിപുലീകരണം.

538 കോടതികൾ സജ്ജീകരിച്ചിരിക്കുന്നു

  1.  
കോടതി കേസുകളുടെ ഇ-ഫയലിങ് നടപ്പിലാക്കൽ 4,519 കോടതികൾ
  1.  

വീഡിയോ കോൺഫറൻസിങ്ങിന്റെ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുമുള്ള വ്യവസ്ഥകൾ

കോടതികൾ, ജയിലുകൾ, ആശുപത്രികൾ എന്നിവയുൾപ്പെടെ 7,553 സ്ഥാപനങ്ങളിൽ വി.സി സൗകര്യങ്ങളുണ്ട്.

  1.  

ഐ.സി.ടി അടിസ്ഥാന സൗകര്യങ്ങളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനുള്ള സോളാർ സൗകര്യങ്ങൾ

1,626 കോടതി സമുച്ചയങ്ങൾ സജ്ജീകരിച്ചിരിക്കുന്നു

  1.  

ഇലക്ട്രോണിക് നടപടിക്രമങ്ങളുടെ ദേശീയ സേവന, നിരീക്ഷണ (എൻ.എസ്.ടി.ഇ.പി) സംവിധാനമൊരുക്കൽ

6,895 കോടതികളിൽ എൻ.എസ്.ടി.ഇ.പി സൗകര്യം ലഭ്യമാണ്.

  1.  
എസ്.ത്രീ ഡബ്ല്യു.എ.എ.എസ് പ്ലാറ്റ് ഫോമിലേക്കുള്ള എല്ലാ ഹൈക്കോടതി, ജില്ലാ കോടതി വെബ്സൈറ്റുകളുടെയും മാറ്റം.

734 കോടതി വെബ്‌സൈറ്റുകൾ മാറ്റി സ്ഥാപിച്ചു.

  1.  

രണ്ടാം ഘട്ടത്തിൽ കോടതികൾക്കും നീതിന്യായവിഭാഗം ഉദ്യോഗസ്ഥർമാർക്കും അധിക ഹാർഡ് വെയർ

18,380 കോടതികൾ നൽകി

  1.  

കോടതികൾ, പോലീസ്, ജയിലുകൾ, ഫോറൻസിക് ലാബുകൾ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്കിടയിൽ ഡാറ്റയും വിവരങ്ങളും തടസ്സരഹിതമായി കൈമാറ്റം ചെയ്യുന്നതിനായി പരസ്പര പ്രവർത്തനക്ഷമമായ ക്രിമിനൽ നീതിന്യായ സംവിധാന (ഇന്റർ-ഓപ്പറബിൾ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം/ഐ.സി.ജെ.എസ്)വുമായി സംയോജിപ്പിക്കൽ.

എല്ലാ ഹൈക്കോടതികളും ഐ.സി.ജെ.എസ് നടപ്പിലാക്കിയിട്ടുണ്ട്.

  1.  

എല്ലാ പങ്കാളികൾക്കും പരിശീലനം

2,372 പരിശീലനങ്ങൾ നടത്തി

  1.  

വിജ്ഞാന കൈകാര്യം

മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പഠന കൈകാര്യ സംവിധാനം (ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം/എൽ.എം.എസ്) വികസിപ്പിക്കുന്നു

  1.  
കണക്ടിവിറ്റി 

സോഫ്റ്റ് വെയർ വഴി നിയന്ത്രിക്കപ്പെടുന്ന വിസ്തൃത മേഖലാ ശൃംഖല (സോഫ്റ്റ് വെയർ ഡിഫൈൻഡ് വൈഡ് ഏരിയ നെറ്റ് വർക്ക്/ എസ്.ഡി.ഡബ്ല്യു.എ.എൻ) സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചിരിക്കുന്ന 174 സൈറ്റുകൾ

 

കോടതിയുടെ ഡിജിറ്റൽ രൂപാന്തരണത്തിന്റെ ഗുണങ്ങൾ:

വെർച്വൽ കോടതികൾ, വീഡിയോ കോൺഫറൻസിങ് സൗകര്യം, കേസുകളുടെ നിരീക്ഷണസംവിധാനം, തീർപ്പാക്കാത്തതും തീർപ്പാക്കിയതുമായ കേസുകൾ കാണിക്കുന്ന ഡാഷ്ബോർഡുകൾ തുടങ്ങിയ ഡിജിറ്റൽ ഉപാധികൾ കോടതി നടപടികൾ സംഘടിപ്പിക്കുകയും വേഗത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ഈ പരിഷ്‌കാരങ്ങൾ അതിൽ ഉൾപ്പെട്ടിരിക്കുന്ന  എല്ലാ തത്പരകക്ഷികൾക്കും പ്രയോജനകരമാണ്.

 

 

നാഷണൽ ഡാറ്റ ജുഡീഷ്യൽ ഗ്രിഡ് വഴി തീർപ്പാക്കാത്തതും തീർപ്പാക്കിയതുമായ കേസുകളിൽ സുതാര്യത

രണ്ടാം ഘട്ടത്തിന് കീഴിൽ ആരംഭിച്ച നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ് (എൻ.ജെ.ഡി.ജി) എന്നത് കോടതി ഉത്തരവുകൾ, വിധിന്യായങ്ങൾ, കേസ് വിശദാംശങ്ങൾ എന്നിവ തത്സമയം നിരീക്ഷിക്കാവുന്ന ഒരു ഓൺലൈൻ പൊതു ഡാഷ്ബോർഡാണ്. ജുഡീഷ്യറിയുടെ എല്ലാ തലങ്ങളിലുമുള്ള തീർപ്പാക്കാത്ത കേസുകളും ഇതിൽ ഉൾപ്പെടുന്നു.

 

* സുപ്രീം കോടതി, ഹൈക്കോടതികൾ, ജില്ലാ കോടതികൾ എന്നിവയ്ക്കായി മൂന്ന് സമർപ്പിത ഡാഷ്ബോർഡുകൾ എൻ.ജെ.ഡി.ജിയിൽ ഉൾപ്പെടുന്നു. നിരീക്ഷണത്തിലൂടെ, രാജ്യത്തുടനീളമുള്ള കോടതികളുടെ പ്രവർത്തനത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്ന വിവരങ്ങൾ ഇവ ലഭ്യമാക്കുന്നു:

 

* രാജ്യത്തുടനീളമുള്ള ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലും നിലവിലുള്ളതും തീർപ്പാക്കിയതുമായ കേസുകളുടെ എണ്ണം.

 

* പ്രവേശനം, വാദം കേൾക്കൽ, വിധി, തീർപ്പാക്കൽ തുടങ്ങിയ നടപടികളുടെ വിഭാഗവും ഘട്ടവും തിരിച്ചുള്ള കേസുകളുടെ വിതരണം.

 

കക്ഷികളുടെ ലഭ്യതക്കുറവ്, തീർപ്പാക്കാത്ത രേഖകൾ, കോടതി സ്റ്റേകൾ, മറ്റ് നടപടിക്രമ ഘടകങ്ങൾ എന്നിവയുൾപ്പെടെ കേസ് വൈകുന്നതിനുള്ള കാരണങ്ങൾ, അത്തരം കാലതാമസത്തിന്റെ ദൈർഘ്യം.

 

കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിലൂടെ നീതിന്യായസംവിധാനത്തിലെ സുതാര്യതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്തുക എന്നതാണ് എൻ.ജെ.ഡി.ജി ലക്ഷ്യമിടുന്നത്. ഹൈക്കോടതി ജഡ്ജിമാർ, ജില്ലാ ജഡ്ജിമാർ, ഹൈക്കോടതി രജിസ്ട്രി എന്നിവരുടെ നീതിന്യായ ആസൂത്രണം, മേൽനോട്ടം, വിദൂര ഭരണനിർവഹണം  എന്നിവയ്ക്കും ഇത് സഹായകരമായിട്ടുണ്ട്.

 

രേഖകൾ ഇ-ഫയൽ ചെയ്യുന്നതിലൂടെ പ്രക്രിയകൾ വേഗത്തിലാക്കൽ

മുമ്പ്, പൗരന്മാരും അഭിഭാഷകരും പരാതികൾ, രേഖാമൂലമുള്ള പ്രസ്താവനകൾ, മറുപടികൾ, മറ്റ് അപേക്ഷകൾ എന്നിവ പോലുള്ള കോടതി രേഖകൾ നേരിട്ട് ഫയൽ ചെയ്യണമായിരുന്നു. ഈ ആവശ്യം ഇ-ഫയലിങ് സംവിധാനം ഇപ്പോൾ ഇല്ലാതാക്കുകയും, എവിടെ നിന്നും ഓൺലൈനായി രേഖകൾ ഫയൽ ചെയ്യാൻ അനുവദിക്കുകയും ചെയ്യുന്നു. നീതി കൂടുതൽ സമഗ്രമാക്കുന്നതിന്, ഇത് ഇംഗ്ലീഷിനെയും പ്രാദേശിക ഭാഷകളെയും പിന്തുണയ്ക്കുന്നു, കൂടാതെ ജില്ലാ കോടതികൾ, ഹൈക്കോടതികൾ, സുപ്രീം കോടതി എന്നിവയിലുടനീളം പ്രവർത്തിക്കുന്നു.

 

. ഇ-ഫയലിങ് സംവിധാനം ഇവയെ പിന്തുണയ്ക്കുന്നു/വ്യവസ്ഥ ചെയ്യുന്നു:

* ഓൺലൈൻ പണമിടപാടുകൾ

* വക്കാലത്തുകളുടെ ഓൺലൈൻ സമർപ്പണം

* രേഖകൾ ഓൺലൈനായി ഒപ്പിടൽ

* പ്രതിജ്ഞ ഓൺലൈൻ വഴി വീഡിയോ ആയി രേഖപ്പെടുത്തൽ.

* അപേക്ഷകൾ ഫയൽ ചെയ്യൽ.

* അഭിഭാഷകർക്കും വ്യവഹാരികൾക്കും വേണ്ടിയുള്ള പോർട്ട്ഫോളിയോ (കേസുകളും അവയുമായി ബന്ധപ്പെട്ട കാര്യങ്ങളും വ്യവസ്ഥാപിതമാക്കൽ) കൈകാര്യം.

* കേസുകൾ സഹകരിച്ച് കൈകാര്യം ചെയ്യുന്നതിനായി സഹപ്രവർത്തകർ, ജൂനിയർമാർ തുടങ്ങിയവരെ പങ്കാളികളായി ചേർക്കൽ.

* പൂർത്തീകരിച്ച/തീർപ്പുകൽപ്പിക്കാത്ത എല്ലാ കേസുകളുടെയും സ്ഥിതിവിവരം നിരീക്ഷിക്കുന്ന ഡാഷ്ബോർഡുകൾ

* സാധാരണയായി ഫയൽ ചെയ്യപ്പെടുന്ന വിവിധ ഹർജികൾക്കായി മുൻകൂട്ടി തയ്യാറാക്കിവെച്ച രൂപമാതൃകകൾ 7

 

# തുടക്കം മുതൽ 2026 ജൂൺ 30 വരെ:

ഇ-ഫയൽ ചെയ്യുന്നതിനുള്ള പ്ലാറ്റ്ഫോം വഴി 1.25 കോടിയിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

* കോർട്ട് ഫീ ഇനത്തിൽ 1,404 കോടി രൂപയുടെ ഇടപാടുകളും പിഴ ഇനത്തിൽ 75 കോടി രൂപയുടെ ഇടപാടുകളും ഇലക്ട്രോണിക് പണവിനിമയ (ഇ-പെയ്‌മെന്റ്) സംവിധാനം വഴി നടത്തിയിട്ടുണ്ട്.

 

കേസ് വീണ്ടെടുക്കലിനും സംഭരണത്തിനുമായി മുൻകാല കോടതി രേഖകൾ ഡിജിറ്റൽ രൂപത്തിലാക്കുന്നു

പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ കോടിക്കണക്കിന് പഴയ കോടതി രേഖകൾ ഡിജിറ്റൽ രൂപത്തിലാക്കുന്നു. ഇത് മൂല്യമാർന്ന രേഖകളെ ഭൗതികമായ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുകയും അവയുടെ വീണ്ടെടുക്കലും ഗവേഷണവും കൂടുതൽ വേഗതയിലും കാര്യക്ഷമതയോടെയും നടത്തുകയും ചെയ്യുന്നു.

 

ഓൺലൈൻ വാദം കേൾക്കലുകൾ വഴി കോടതി നടപടിക്രമങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ അഭിമഗമ്യത

കക്ഷികൾ, അഭിഭാഷകർ, സാക്ഷികൾ, മറ്റ് പങ്കാളികൾ എന്നിവർക്ക് ഇപ്പോൾ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഓൺലൈനായി വാദം കേൾക്കലിൽ പങ്കെടുക്കാം. ഇത് യാത്രയുടെ ആവശ്യകത ഇല്ലാതാക്കി, നഗരങ്ങളിലും സംസ്ഥാനങ്ങളിലുമുള്ള കോടതികളിലേക്ക് എളുപ്പത്തിൽ അഭിഗമ്യത സാധ്യമാക്കുകയും നീതി ലഭ്യമാക്കുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തുകയും ചെയ്തു.

 

 

* കോടതികൾ, ജയിലുകൾ, ആശുപത്രികൾ എന്നിവയുൾപ്പെടെ 7,553 സ്ഥാപനങ്ങളിൽ വീഡിയോ കോൺഫറൻസിങ് സൗകര്യങ്ങൾ വിപുലീകരിച്ചു.

 

* രാജ്യത്തുടനീളമുള്ള കോടതികൾ ഈ രീതിയിലൂടെ 4.18 കോടിയിലധികം ഓൺലൈൻ വാദം കേൾക്കലുകൾ നടത്തിയിട്ടുണ്ട്.

 

* 11 ഹൈക്കോടതികളിൽ കോടതി നടപടികളുടെ തത്സമയ സംപ്രേഷണം പ്രവർത്തനക്ഷമമാണ്.

 

* ഗതാഗത നിയമലംഘനത്തിനുള്ള പിഴ രസീതുകളുടെ ഓൺലൈൻ തീർപ്പ് സാധ്യമാക്കുന്നതിനായി 31 വെർച്വൽ കോടതികൾ സ്ഥാപിച്ചു - അവയ്ക്ക് 11.33 കോടി പിഴ രസീതുകളിലായി മൊത്തം 1,135.79 കോടി രൂപ ലഭിച്ചു, .

 

* പരസ്പര പ്രവർത്തനക്ഷമമായ ക്രിമിനൽ നീതിന്യായ സംവിധാന (ഇന്റർ-ഓപ്പറബിൾ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം/ഐ.സി.ജെ.എസ്) പ്രകാരം 2024-ൽ ആരംഭിച്ച ന്യായ ശ്രുതി, പ്രതികൾ, സാക്ഷികൾ, പോലീസ് ഉദ്യോഗസ്ഥർ, പ്രോസിക്യൂട്ടർമാർ, ശാസ്ത്ര വിദഗ്ധർ, തടവുകാർ എന്നിവർക്ക് വീഡിയോ കോൺഫറൻസിങ്ങിലൂടെ ഓൺലൈനായി ഹാജരാകാനും സാക്ഷ്യപ്പെടുത്താനും സഹായിക്കുന്നു-ഇത് കേസിന്റെ പരിഹാരം വേഗത്തിലാക്കുന്നതിനൊപ്പം സമയവും വിഭവങ്ങളും ലാഭിക്കുന്നു.

 

പോലീസ്, കോടതികൾ, ജയിലുകൾ, ഫോറൻസിക്‌സ് എന്നിവയെ ബന്ധിപ്പിക്കുന്നു

 

ഡിജിറ്റൽ രൂപാന്തരണം ഇപ്പോൾ കോടതികളെ മാത്രമല്ല, മുഴുവൻ ക്രിമിനൽ നീതിന്യായ ശൃംഖലയെയും ബന്ധിപ്പിക്കുന്നു.

 

* ഐ.സി.ജെ.എസ് (പരസ്പര പ്രവർത്തനക്ഷമമായ ക്രിമിനൽ നീതിന്യായ സംവിധാനം) - പോലീസ്, കോടതികൾ, ജയിലുകൾ, ഫോറൻസിക്‌സ്, പ്രോസിക്യൂഷൻ എന്നിവയ്ക്ക് എഫ്.ഐ.ആറുകൾ, കുറ്റപത്രങ്ങൾ, ഉത്തരവുകൾ, റിപ്പോർട്ടുകൾ എന്നിവ ഇലക്ട്രോണിക് രീതിയിൽ കൈമാറാൻ അനുവദിക്കുന്ന ഒരു പ്ലാറ്റ്ഫോം.

 

* സി.സി.ടി.എൻ.എസ് (കുറ്റകൃത്യ, കുറ്റവാളി നിരീക്ഷണ ശൃംഖലയും സംവിധാനവും) - എഫ്.ഐ.ആർ മുതൽ കുറ്റപത്രം വരെയുള്ള പോലീസ് പ്രക്രിയകളെ കമ്പ്യൂട്ടർവത്കരിക്കുന്നു, അന്വേഷണ ഉദ്യോഗസ്ഥർക്ക് ന്യായ സംഹിതയുമായി ബന്ധപ്പെട്ട അന്തിമകാലാവധി മുന്നറിയിപ്പുകൾ നൽകുന്നു.

 

* ഐ.ടി.എസ്.എസ്.ഒ (ലൈംഗിക കുറ്റകൃത്യങ്ങൾക്കായുള്ള അന്വേഷണ നിരീക്ഷണ സംവിധാനം) - സ്ത്രീകൾ/കുട്ടികൾ എന്നിവർക്കെതിരായ ലൈംഗികാതിക്രമ കേസുകളിലെ അന്വേഷണങ്ങൾ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള സമയപരിധിക്കുള്ളിൽ നിരീക്ഷിക്കുന്ന ഒരു ഡാഷ്ബോർഡ്.

 

* ഇ-സാക്ഷ്യ- ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും, ശേഖരണം മുതൽ കോടതിയിലെത്തുന്നത് വരെ അതിന്റെ സമഗ്രത നിലനിർത്തുന്നതിനുമുള്ള സുരക്ഷിതമായൊരു ആപ്പ്.

 

* ഇ-സമൻസ് - കോടതി സമൻസുകൾ ഇലക്ട്രോണിക് രീതിയിൽ തയ്യാറാക്കൽ, അയയ്ക്കൽ, നൽകൽ.

 

* മെഡ് ലീഎ പി.ആർ/എം.ഇ.ഡി എൽ.ഇ. എ പി.ആർ (മെഡിക്കോ ലീഗൽ എക്‌സാമിനേഷൻ ആൻഡ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിങ്) - മെഡിക്കോ-ലീഗൽ പരിശോധനകൾക്കും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾക്കുമുള്ള ആശുപത്രികളുടെ ഓൺലൈൻ സംവിധാനം.

 

* ന്യായ ശ്രുതി - പ്രതികൾ, സാക്ഷികൾ, പോലീസ്, പ്രോസിക്യൂട്ടർമാർ, ഫോറൻസിക് വിദഗ്ധർ എന്നിവരുടെ വെർച്വൽ സാക്ഷ്യപ്പെടുത്തലിനുള്ള ഒരു വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോം.

 

* ഇ-ഫോറൻസിക് - ഫോറൻസിക് ലാബുകളിലുടനീളം പരിപൂർണമായ ഡിജിറ്റൽ കേസ് കൈകാര്യം ചെയ്യൽ.

 

* ഇ-പ്രിസൺ - ജയിലിന്റെയും തടവുകാരുടെയും കൈകാര്യത്തിനുള്ള ക്ലൗഡ് അധിഷ്ഠിത ദേശീയ ശൃംഖല.

 

* ഇ-പ്രോസിക്യൂഷൻ - പോലീസിനെയും പ്രോസിക്യൂഷനെയും സമയബന്ധിതമായ നിയമ അഭിപ്രായങ്ങൾക്കായി ബന്ധിപ്പിക്കുന്ന ഡിജിറ്റൽ പ്രവർത്തനക്രമം.

 

* നാഫിസ് (ദേശീയ സ്വയംപ്രവർത്തിത വിരലടയാള തിരിച്ചറിയൽ സംവിധാനം) - ക്രിമിനൽ രേഖകളുമായി തത്സമയ വിരലടയാള പൊരുത്തപ്പെടുത്തലിനുള്ള ഒരു കേന്ദ്രീകൃത ബയോമെട്രിക് ഡാറ്റാബേസ്.

 

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി നീതിന്യായ നടപടികളുടെ സുഗമമായ നിരീക്ഷണം പ്രാപ്തമാക്കുന്നു.

അഭിഭാഷകർ, കക്ഷികൾ, ജഡ്ജിമാർ എന്നിവർക്ക് ഇപ്പോൾ ആപ്പുകൾ, ബഹുഭാഷാ ഇ-കോടതി സേവന പോർട്ടൽ, ഇ-മെയിൽ, എസ്.എം.എസ് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി കേസുകളുടെ തത് സ്ഥിതിയും പുതിയ വിവരങ്ങളും നിരീക്ഷിക്കാൻ കഴിയും. ഈ സേവനങ്ങൾ നിരീക്ഷണവും സുതാര്യതയും വർദ്ധിപ്പിച്ചിട്ടുണ്ട്, കോടതികളിലേക്കുള്ള നേരിട്ടുള്ള സന്ദർശനത്തിന്റെ ആവശ്യകത കുറയ്ക്കുകയും നീതിന്യായ സേവന വിതരണം എളുപ്പമാക്കുകയും ചെയ്തിട്ടുണ്ട്.

 

* പ്രതിദിനം 4 ലക്ഷത്തിലധികം എസ്.എം.എസുകളും 6 ലക്ഷം ഇ-മെയിലുകളും അയയ്ക്കുന്നു.

 

* ബഹുഭാഷകളിൽ ലഭ്യമാവുന്ന ഇ-കോടതി സേവന പോർട്ടലിൽ പ്രതിദിനം ഏകദേശം 35 ലക്ഷം വെബ്‌സൈറ്റ് സന്ദർശനങ്ങൾ രേഖപ്പെടുത്തുന്നു.

 

* ഇ-കോടതി സേവനങ്ങൾക്കായുള്ള (ഇ-കോർട്ട്‌സ് സർവീസസ്) മൊബൈൽ ആപ്പ് (3.84 കോടി ഡൗൺലോഡുകൾ) അഭിഭാഷകർക്കും വ്യവഹാരികൾക്കും കേസ് നില, പരിഗണിക്കുന്ന കേസുകളുടെ സമയവിവര പട്ടിക (കോസ് ലിസ്റ്റ്) തുടങ്ങിയവയെക്കുറിച്ചുള്ള പ്രസക്തമായ വിവരങ്ങൾ നൽകുന്നു.

 

* ജസ്റ്റ് ഐഎസ് ആപ്പ് (22,594 ഡൗൺലോഡുകൾ) എന്നത് ജഡ്ജിമാർക്കായുള്ള ഒരു കൈകാര്യ ഉപാധിയാണ്. അതവരുടെ നീതിന്യായ നടപടികൾ ഫലപ്രദമായി സംഘടിപ്പിക്കാനും നിരീക്ഷിക്കാനും സഹായിക്കുന്നു.

 

* ജി.പി.എസ്-ട്രാക്ക് ചെയ്ത സമൻസ് ഡെലിവറിക്ക് ഇലക്ട്രോണിക് പ്രക്രിയകളുടെ ദേശീയ സേവനവും ട്രാക്കിംഗും:

 

* സമൻസുകളുടെ ജി.പി.എസ് നിരീക്ഷണത്തോടെയുള്ള വിതരണത്തിനായി ഇലക്ട്രോണിക് നടപടിക്രമങ്ങളുടെ ദേശീയ സേവന, നിരീക്ഷണ (എൻ.എസ്.ടി.ഇ.പി) സംവിധാനം

. സമൻസുകളും നോട്ടീസുകളും ഇലക്ട്രോണിക് രീതിയിലും തത്സമയവും നൽകുന്നതിന്, ബെയ്ലിഫുകൾ എൻ.എസ്.ടി.ഇ.പി എന്ന ഒരു കേന്ദ്രീകൃത, ജി.പി.എസ് അധിഷ്ഠിത വെബ്, മൊബൈൽ ആപ്പ് ഉപയോഗിക്കുന്നു. ഒരുകാലത്ത് മന്ദഗതിയിലായിരുന്ന കടലാസ് അധിഷ്ഠിത പ്രക്രിയയെ എൻ.എസ്.ടി.ഇ.പി, സുതാര്യവും നിരീക്ഷിക്കാവുന്നതുമായ ഒരു ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുന്നു. ഇത് ജില്ലകളിലും സംസ്ഥാനങ്ങളിലും ഉടനീളം വേഗതയേറിയ സേവനം സാധ്യമാക്കുന്നു.

 

ഇ-സേവ കേന്ദ്രങ്ങളിലൂടെ നിയമ പ്രക്രിയകളെക്കുറിച്ചുള്ള മെച്ചപ്പെട്ട ധാരണ.

കോടതി സമുച്ചയങ്ങൾക്കുള്ളിൽ സ്ഥാപിച്ചിട്ടുള്ള ഇ-സേവ കേന്ദ്രങ്ങൾ പൗരസൗഹൃദ സഹായ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു. വിവിധ നിയമ നടപടിക്രമങ്ങളെയും പ്രക്രിയകളെയും കുറിച്ച് ആളുകൾക്ക് മാർഗ്ഗനിർദ്ദേശം ലഭിക്കുന്ന ഇടമാണിത്. ഈ കിയോസ്‌ക്കുകൾ ഇനിപ്പറയുന്ന സൗകര്യങ്ങൾ നൽകുന്നു:

 

* കേസ് നില, അടുത്ത വാദം കേൾക്കൽ തീയതി, ബന്ധപ്പെട്ട കേസ് വിശദാംശങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.

 

* സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കായുള്ള അപേക്ഷകൾ ഓൺലൈൻ വഴി കൈകാര്യം ചെയ്യുന്നു.

 

* ഹർജികളുടെ ഇ-ഫയലിങ് കൈകാര്യം ചെയ്യൽ-- ഹാർഡ് കോപ്പികൾ സ്‌കാൻ ചെയ്യുന്നു, ഇലക്ട്രോണിക് ഒപ്പുകൾ ചേർക്കുന്നു, സി.ഐ.എസിലേക്ക് അപ്ലോഡ് ചെയ്യുകയും ഒരു ഫയലിങ് നമ്പർ സൃഷ്ടിക്കുകയും ചെയ്യുന്നു.

 

* ഇ-സ്റ്റാമ്പ് പേപ്പറുകളുടെ ഓൺലൈനായുള്ള വാങ്ങലിനെയും ഇലക്ട്രോണിക് പണവിനിമയത്തെയും സഹായിക്കുന്നു.

 

* ആധാർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ഒപ്പുകൾക്ക് അപേക്ഷിക്കാനും നേടിയെടുക്കാനും കക്ഷികളെ സഹായിക്കുന്നു.

 

* ഇ-കോടതി മൊബൈൽ ആപ്പ് (ആൻഡ്രോയിഡ്/ഐ.ഒ.എസ്) പ്രചരിപ്പിക്കുകയും അത് ഡൗൺലോഡ് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

 

* ജയിലിലെ ബന്ധുക്കളെ കാണുന്നതിനായി ഓൺലൈൻ ആയി 'ഇ-മുലാക്കത്ത്' മുഖേന മുൻകൂട്ടി സമയം ഉറപ്പിക്കുന്നു.

 

* ജഡ്ജിമാരുടെ അവധി ഷെഡ്യൂളുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു.

 

* ജില്ലാ കോടതികൾ, ഹൈക്കോടതി, സുപ്രീം കോടതി നിയമ സേവന അതോറിറ്റികൾ/സമിതികൾ വഴി സൗജന്യ നിയമ സഹായത്തിനായി കക്ഷികളെ നയിക്കുന്നു.

 

* വെർച്വൽ കോടതികൾ വഴി ഗതാഗതനിയമലംഘനത്തിനുള്ള പിഴ രസീതുകളുടെ തീർപ്പാക്കൽ സാധ്യമാക്കുന്നു, പിഴ രസീതുകളുടെയും മറ്റ് ചെറു കുറ്റകൃത്യങ്ങളുടെയും ഓൺലൈൻ ഒത്തുതീർപ്പാക്കൽ ഉൾപ്പെടെ.

 

* വീഡിയോ കോൺഫറൻസ് മുഖേനയുള്ള വാദം കേൾക്കൽ എങ്ങനെ സജ്ജീകരിക്കാമെന്നും അതിൽ ചേരാമെന്നും വിശദീകരിക്കുന്നു.

 

* വിധിന്യായത്തിന്റെ/ഉത്തരവിന്റെ പകർപ്പുകൾ ഇ-മെയിൽ, വാട്ട്സ്ആപ്പ് അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ ഉപാധികൾ വഴി പങ്കിടുന്നു.

 

* 2026 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച്, എല്ലാ ഹൈക്കോടതികളിലുമായി 49 ഇ-സേവന കേന്ദ്രങ്ങളും ജില്ലാ കോടതികളിലായി 2,535 ഇ-സേവന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

 

എ.ഐ, യന്ത്രഭാഷ എന്നിവയിലൂടെ ഡിജിറ്റൽ നീതി മെച്ചപ്പെടുത്തൽ.

2027 ഓടെ ഹൈക്കോടതികളിൽ നിർമിതബുദ്ധി (എ.ഐ), യന്ത്രഭാഷ (മെഷീൻ ലേണിങ്)എന്നിവയാണ് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിലെ അടുത്ത തലങ്ങൾ. മൊത്തം 7,210 കോടി രൂപയുടെ വിഹിതത്തിൽ 53.57 കോടി രൂപ ഈ വികസനത്തിനായി നീക്കിവച്ചിട്ടുണ്ട്. നിയമ ഗവേഷണം, കേസുകളുടെ കൈകാര്യം, പകർത്തെഴുത്ത്, പരിഭാഷകൾ, നീതിന്യായപരമായ തീരുമാനമെടുക്കൽ പിന്തുണ എന്നിവ ഈ സാങ്കേതികവിദ്യകളുടെ സംയോജനത്തോടെ മെച്ചപ്പെടുത്തുന്നു.

 

പരീക്ഷണ പരിശോധനയ്ക്ക് വിധേയമായ പ്രധാന സംരംഭങ്ങളിൽ ഇവ ഉൾപ്പെടുന്നു:

* ഭരണഘടനാ ബെഞ്ച് കാര്യങ്ങളിൽ എ.ഐ, എം.എൽ ഉപകരണങ്ങൾ വാക്കാലുള്ള വാദങ്ങൾ പകർത്തിയെഴുതുന്നു, സുപ്രീം കോടതിയുടെ വെബ്സൈറ്റിൽ പകർത്തെഴുത്തുകൾ പ്രസിദ്ധീകരിക്കുന്നു.

 

* ലെഗ്‌റാ (നിയമ ഗവേഷണ, വിശകലന സഹായി/ലീഗൽ റിസർച്ച് ആൻഡ് അനാലിസിസ് അസിസ്റ്റന്റ്) ജഡ്ജിമാരെ നിയമ ഗവേഷണത്തിലും പ്രമാണ വിശകലനത്തിലും സഹായിക്കുന്നു.

 

* കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും ജോലികൾക്കും ഏകജാലകമേകുന്ന തരത്തിൽ, കടലാസ് രഹിത മാതൃകയിൽ കേസുകൾ കൈകാര്യം ചെയ്യാൻ ജഡ്ജിമാരെയും നീതിന്യായവിഭാഗം ഉദ്യോഗസ്ഥരെയും 'ഡിജിറ്റൽ കോടതികൾ 2.1' അനുവദിക്കുന്നു.

 

* ഉത്തരവിന്റെയും വിധിന്യായത്തിന്റെയും കേട്ടെഴുത്തിന് സഹായിക്കുന്ന സംവിധാനങ്ങളായ ശബ്ദം എഴുത്താക്കി മാറ്റുന്ന (എ.എസ്.ആർ-ശ്രുതി), വിവർത്തനത്തിനുള്ള (പാണിനി) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

* ദേശീയ വിവര സാങ്കേതിക കേന്ദ്ര (നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ)ത്തിന്റെ ഇ എസ്.സി.ആർ പോർട്ടൽ വഴി 18 ഇന്ത്യൻ ഭാഷകളിലേക്ക് വിധിന്യായങ്ങൾ വിവർത്തനം ചെയ്യപ്പെടുന്നു - 2025 മാർച്ച് വരെ 83,000-ത്തിലധികം വിധിന്യായങ്ങൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിൽ ഹിന്ദിയിലേക്ക് മൊഴിമാറ്റിയ 36,344 എണ്ണവും ഉൾപ്പെടുന്നു.

 

* ഐ.ഐ.ടി മദ്രാസുമായി ചേർന്ന് നിർമ്മിച്ച ഒരു എ.ഐ ഉപാധി, ഇ-ഫയൽ ചെയ്ത ഹർജികളിലെ പിഴവുകൾ സ്വയമേവ കണ്ടെത്തി അടയാളപ്പെടുത്തുകയും കേസ് വിവരങ്ങൾ/ഉപവിവരങ്ങൾ (മെറ്റാഡാറ്റ) വേർതിരിച്ചെടുക്കുകയും ചെയ്യുന്നു. പ്രത്യേക കോടതി അനുമതിയുള്ള അഭിഭാഷകരായ(അഡ്വക്കേറ്റ്‌സ്-ഓൺ-റെക്കോർഡ്) 200 പേർക്ക് പുതിയ സംവിധാനത്തിന്റെ ആദ്യ മാതൃക (പ്രോട്ടോടൈപ്പ്) ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകി, ഇ-ഫയലിങ് സംവിധാനത്തിലേക്കും കോടതിയുടെ കേസ് കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ് വെയറിലേക്കു (ഐ.സി.എം.ഐ.എസ്)മുള്ള സംയോജനം പുരോഗമിക്കുന്നു.

 

സമൂലമായി പരിഷ്‌കരിച്ച ഒരു നീതിന്യായ വ്യവസ്ഥ

ഇ-കോടതി ദൗത്യം ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ ആധുനികവത്കരിക്കുകയും ഡിജിറ്റൽ രൂപാന്തരണത്തിന് വിധേയമാക്കുകയും ചെയ്തു. നേരിട്ടുള്ള കോടതി സന്ദർശനങ്ങളും ഭൗതിക രേഖകളും ഉൾപ്പെടെയുള്ള മടുപ്പിക്കുന്ന പ്രക്രിയകൾക്ക് പകരം വളരെ എളുപ്പവും കൂടുതൽ നിരീക്ഷിക്കാവുന്നതും കൂടുതൽ കാര്യക്ഷമവുമായ ഒന്ന് ഉപയോഗിച്ചാണ് ഇത് മാറ്റി സ്ഥാപിച്ചിരിക്കുന്നത്. പുതിയ എ.ഐ ഉപകരണങ്ങൾ വിവിധ പങ്കാളികളെ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ സഹായിക്കുന്നു. ഈ ഇടപെടലുകളിലൂടെ, ആർക്കും എവിടെ നിന്നും നീതിന്യായ സേവനങ്ങൾ അഭിഗമ്യമാക്കാൻ കഴിയും. നീതി നിർവഹണം ഇപ്പോൾ കൂടുതൽ സുതാര്യവും വേഗതയേറിയതും പൊതുജനങ്ങൾക്ക് താങ്ങാനാവുന്നതുമാണ്.

 

 

കൂടുതൽ അഭിഗമ്യവും സുതാര്യവും കാര്യക്ഷമവുമായ ഒരു നീതിന്യായവ്യവസ്ഥ

പരമ്പരാഗതമായി കടലാസ് ജോലികൾ നിറഞ്ഞതും, സങ്കീർണമായതും, സുതാര്യമല്ലാത്തതുമായ ഒരു നീതിന്യായ വ്യവസ്ഥയെ, കൂടുതൽ എളുപ്പത്തിൽ പ്രാപ്യവും, സുതാര്യവും, സാാങ്കേതിക വിദ്യാധിഷ്ഠിതവുമായ ഓൺലൈൻ സംവിധാനമാക്കി ഇ-കോടതി ദൗത്യം (ഇ-കോർട്‌സ് മിഷൻ) മാറ്റിമറിച്ചു.  

 

ദേശീയ നീതിന്യായ ഡാറ്റാ ഗ്രിഡ് (നാഷണൽ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ്) ആദ്യമായി തീർപ്പാക്കാതെ കിടക്കുന്ന കേസുകൾ ദൃശ്യമാക്കി. പഴയ കോടതി രേഖകളുടെ 753 കോടിയിലധികം പേജുകൾ ഡിജിറ്റൽ രൂപത്തിലാക്കപ്പെടുകയും അവയെ തിരയാൻ കഴിയുന്നതാക്കുകയും ചെയ്തു. ഈ പുതിയ ഉപാധികളും സാങ്കേതികവിദ്യയും ഉപയോഗിച്ച്, വർദ്ധിച്ചുവരുന്ന കേസുകളുടെ ഭാരം കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ നീതിന്യായവ്യവസ്ഥയ്ക്ക് കഴിയും. 2027-ലേക്ക് മൂന്നാം ഘട്ടം പുരോഗമിക്കുമ്പോൾ, ആളുകളുടെ സ്ഥലമോ സാഹചര്യങ്ങളോ ബാധകമാവാതെ, എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു നീതിന്യായ വ്യവസ്ഥ എന്ന ദർശനത്തെ ഇത് കൂടുതൽ മുന്നോട്ട് നയിക്കുന്നു.

അവലംബം:

 

Press Information Bureau:

 

Ministry of Law and Justice & Others:

Click here to see pdf 

****


(रिलीज़ आईडी: 2297988) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Tamil