ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ഓഗസ്റ്റ് 8, 9 തീയതികളിൽ ആന്തമാൻ നിക്കോബാർ ദ്വീപുകൾ സന്ദർശിക്കും

प्रविष्टि तिथि: 07 AUG 2026 3:10PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ 2026 ഓഗസ്റ്റ് 8, 9 തീയതികളിൽ ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ രണ്ടുദിവസത്തെ സന്ദർശനം നടത്തും.
 
ഓഗസ്റ്റ് 8-ന്, ശ്രീ വിജയ പുരത്തെ പ്രശസ്തമായ സെല്ലുലാർ ജയിൽ നാഷണൽ മെമ്മോറിയൽ ഉപരാഷ്ട്രപതി സന്ദർശിക്കും. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിലും സ്വതന്ത്രതാ ജ്യോതിയിലും പ്രണാമമർപ്പിക്കുന്ന അദ്ദേഹം, വീർ സവർക്കർ തടവിൽ കഴിഞ്ഞിരുന്ന സെല്ലും സന്ദർശിക്കും. തുടർന്ന്, ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും ധീര സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗവും ദൃശ്യവൽക്കരിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോയിലും അദ്ദേഹം പങ്കെടുക്കും.
 
ആഗസ്റ്റ് 9-ന്, ശ്രീ വിജയപുരത്തെ ഫ്ലാഗ് പോയിന്റിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് ഉപരാഷ്ട്രപതി 'ഹർ ഘർ തിരംഗ അഭിയാനിൽ' പങ്കാളിയാകും. തുടർന്ന് ഡോ. ബി. ആർ. അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി  ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന "തിരംഗ കോൺസേർട്ട് ഓൺ വന്ദേമാതരം" എന്ന സംസ്ഥാനതല പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.  ഉച്ചതിരിഞ്ഞ്, ഉപരാഷ്ട്രപതി ചരിത്രപ്രസിദ്ധമായ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് സന്ദർശിക്കും.
 
*****

(रिलीज़ आईडी: 2296107) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil