പ്രധാനമന്ത്രിയുടെ ഓഫീസ്
പുരുഷന്മാരുടെ 90+ കിലോഗ്രാം ബോക്സിങ്ങിൽ വെള്ളി നേടിയ നരേന്ദ്ര ബെർവാളിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
02 AUG 2026 12:01PM by PIB Thiruvananthpuram
ഗ്ലാസ്‌ഗോയിൽ നടക്കുന്ന 2026-ലെ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 90+ കിലോഗ്രാം ബോക്സിങ്ങിൽ വെള്ളിമെഡൽ നേടിയ നരേന്ദ്ര ബെർവാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
മത്സരത്തിലുടനീളം അപാരമായ ധൈര്യവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചതിനു നരേന്ദ്ര ബെർവാളിനെ പ്രധാനമന്ത്രി പ്രശംസിച്ചു.
വരുംവർഷങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെയെന്നു ശ്രീ മോദി ആശംസിച്ചു.
എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:
“കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 90+ കിലോഗ്രാം ബോക്സിങ്ങിൽ നരേന്ദ്ര ബെർവാൾ വെള്ളി നേടിയതിൽ ഏറെ സന്തോഷമുണ്ട്. മത്സരത്തിലുടനീളം അപാരമായ ധൈര്യവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ച അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. ഭാവിയിൽ അദ്ദേഹത്തിന് ഇനിയും നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ.
#CWG2026”
SK
(रिलीज़ आईडी: 2293362)
आगंतुक पटल : 8