പ്രധാനമന്ത്രിയുടെ ഓഫീസ്
വനിതകളുടെ 51 കിലോഗ്രാം ബോക്സിംഗിൽ സ്വർണം നേടിയ സാക്ഷിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
02 AUG 2026 12:54AM by PIB Thiruvananthpuram
ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 51 കിലോഗ്രാം ബോക്സിംഗിൽ സ്വർണമെഡൽ നേടിയ സാക്ഷിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
സാക്ഷിയുടെ മികച്ച പ്രകടനത്തെയും നിർണ്ണായക വിജയത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.
അവരുടെ തുടർച്ചയായ വിജയങ്ങൾക്ക് ആശംസകൾ നേർന്ന ശ്രീ മോദി, ഭാവിയിൽ അവർ മികച്ച ഉയരങ്ങൾ കീഴടക്കട്ടെയെന്ന് പ്രത്യാശിച്ചു.
ശ്രീ മോദി എക്‌സിൽ കുറിച്ചു:
"വനിതകളുടെ 51 കിലോഗ്രാം ബോക്സിംഗ് ഇനത്തിൽ സാക്ഷിക്ക് സുവർണ്ണാഭിമാനം! ആധിപത്യം പുലർത്തിയ പ്രകടനത്തിനും നിർണ്ണായക വിജയത്തിനും അവർക്ക് അഭിനന്ദനങ്ങൾ. അവർ ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ!"
#CWG2026”
SK
(रिलीज़ आईडी: 2293325)
आगंतुक पटल : 4