പ്രധാനമന്ത്രിയുടെ ഓഫീസ്
വനിതകളുടെ 57 കിലോഗ്രാം ബോക്സിങ്ങിൽ സ്വർണം നേടിയ ജാസ്മിൻ ലംബോറിയയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
02 AUG 2026 12:45AM by PIB Thiruvananthpuram
ഗ്ലാസ്ഗോയിൽ നടക്കുന്ന 2026-ലെ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 57 കിലോഗ്രാം ബോക്സിങ് മത്സരത്തിൽ സ്വർണമെഡൽ നേടിയ ജാസ്മിൻ ലംബോറിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ജാസ്മിൻ ലംബോറിയയുടെ അർപ്പണബോധവും സ്ഥിരതയുള്ള പ്രകടനവുമാണ് അവരുടെ വിജയത്തിൽ തെളിഞ്ഞുനിൽക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഭാവി ഉദ്യമങ്ങൾക്കു ശ്രീ മോദി ആശംസകൾ നേർന്നു.
എക്സിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 57 കിലോഗ്രാം ബോക്സിങ് മത്സരത്തിൽ സ്വർണം നേടിയ ജാസ്മിൻ ലംബോറിയക്ക് അഭിനന്ദനങ്ങൾ. അവരുടെ അർപ്പണബോധവും സ്ഥിരതയുള്ള പ്രകടനവുമാണ് ഈ വിജയത്തിൽ വ്യക്തമായി പ്രതിഫലിക്കുന്നത്. അവർക്ക് എന്റെ ആശംസകൾ.
#CWG2026”
SK
(रिलीज़ आईडी: 2293274)
आगंतुक पटल : 5