പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​2026-ലെ കോമൺ‌വെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ വെള്ളി നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 01 AUG 2026 8:48AM by PIB Thiruvananthpuram

ഗ്ലാസ്‌ഗോയിൽ നടക്കുന്ന കോമൺ‌വെൽത്ത് ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

നീരജ് ചോപ്ര ശ്രദ്ധേയമായ സ്ഥിരതയും ശാന്തതയും പോരാട്ടവീര്യവും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

നീരജ് ചോപ്രയുടെ നേട്ടങ്ങൾ ഓരോ ഇന്ത്യക്കാരനെയും അഭിമാനം കൊള്ളിക്കുന്നുവെന്നു പറഞ്ഞ ശ്രീ മോദി, അദ്ദേഹത്തിന്റെ ഭാവി പരിശ്രമങ്ങൾക്ക് ആശംസകൾ നേർന്നു.

പ്രധാനമന്ത്രിയുടെ എക്സ്  പോസ്റ്റ്:

“ഗ്ലാസ്ഗോയിൽ നടന്ന പുരുഷന്മാരുടെ ജാവലിൻ ത്രോ മത്സരത്തിൽ നീരജ് ചോപ്രയ്ക്ക് മികച്ച വെള്ളി മെഡൽ നേട്ടം!

ശ്രദ്ധേയമായ സ്ഥിരതയും ശാന്തതയും പോരാട്ടവീര്യവും അദ്ദേഹം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ നേട്ടങ്ങൾ ഓരോ ഇന്ത്യക്കാരനെയും അഭിമാനം കൊള്ളിക്കുന്നു. മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് എന്റെ ആശംസകൾ. #CWG2026

@Neeraj_chopra1”

 

-NK-

(रिलीज़ आईडी: 2292839) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , Assamese , English , Urdu , हिन्दी , Marathi , Bengali , Manipuri , Gujarati , Tamil , Telugu