പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത്ത് ഗെയിംസ് 2026 പുരുഷവിഭാഗം ജാവലിൻ ത്രോയിൽ വെങ്കല മെഡൽ നേടിയ യഷ് വീർ സിംഗിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
01 AUG 2026 8:49AM by PIB Thiruvananthpuram
2026 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസ് പുരുഷവിഭാഗം ജാവലിൻ ത്രോയിൽ വെങ്കല മെഡൽ നേടിയ യഷ് വീർ സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
യഷ് വീർ സിംഗിന്റെ ആവേശവും സമർപ്പണവും വെളിവാക്കുന്ന മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അദ്ദേഹത്തിന്റെ ഈ നേട്ടം നിരവധി യുവ കായികതാരങ്ങൾക്ക് പ്രചോദനമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ശ്രീ മോദി, ഭാവി പരിശ്രമങ്ങൾക്ക് എല്ലാ ആശംസകളും നേർന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"പുരുഷവിഭാഗം ജാവലിൻ ത്രോയിൽ വെങ്കലം നേടിയ യഷ് വീർ സിംഗിന് അഭിനന്ദനങ്ങൾ! തന്റെ ആവേശവും സമർപ്പണവും വ്യക്തമാക്കുന്ന മികച്ചൊരു പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ ഈ നേട്ടം നിരവധി യുവ കായികതാരങ്ങൾക്ക് പ്രചോദനമാകും. ഭാവിയിലെ അദ്ദേഹത്തിന്റെ എല്ലാ പരിശ്രമങ്ങൾക്കും ആശംസകൾ."
-NK-
(रिलीज़ आईडी: 2292837)
आगंतुक पटल : 8