വാണിജ്യ വ്യവസായ മന്ത്രാലയം
GeM പത്താം സ്ഥാപക ദിനത്തിന് മുന്നോടിയായി 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു; പ്രത്യേക ലോഗോ പ്രകാശനം ചെയ്തു
GeM-ൻ്റെ വിജയത്തിൽ പങ്കാളികളായ ഉപഭോക്താക്കളെയും (Buyers) വിൽപ്പനക്കാരെയും (Sellers) ജീവനക്കാരെയും ആദരിക്കും
प्रविष्टि तिथि:
31 JUL 2026 6:38PM by PIB Thiruvananthpuram
സാങ്കേതികവിദ്യ, സുതാര്യത, ഉൾക്കൊള്ളൽ എന്നിവയിലൂടെ പൊതു സംഭരണ രംഗത്ത് ഒരു ദശാബ്ദം നീണ്ട മാറ്റങ്ങൾ അടയാളപ്പെടുത്തിക്കൊണ്ട്, ഗവൺമെൻ്റ് ഇ-മാർക്കറ്റ് പ്ലേസ് (GeM) അതിൻ്റെ 10-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് ഇന്ന് ഔദ്യോഗികമായി തുടക്കം കുറിച്ചു.
ഇന്ത്യയുടെ വിശ്വസ്ത ഡിജിറ്റൽ പൊതു സംഭരണ ആവാസവ്യവസ്ഥ പടുത്തുയർത്തുന്നതിൽ GeM നടത്തിയ 10 വർഷത്തെ യാത്രയെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന ഔദ്യോഗിക ലോഗോയുടെ പ്രകാശനത്തോടെയാണ് പരിപാടി ആരംഭിച്ചത്. GeM-ൻ്റെ വികാസം, പ്രധാന നാഴികക്കല്ലുകൾ, ഭാവി വീക്ഷണം എന്നിവ പ്രതിഫലിപ്പിക്കുന്ന ലോഗോയുടെ ആശയം വ്യക്തമാക്കുന്ന ഒരു ഹ്രസ്വ ചിത്രവും ചടങ്ങിൽ പ്രദർശിപ്പിച്ചു.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ സ്ഥാപനത്തിൻ്റെ പരിവർത്തന യാത്രയെക്കുറിച്ച് ചടങ്ങിൽ സംസാരിച്ച GeM സി.ഇ.ഒ. മിഹിർ കുമാർ അനുസ്മരിച്ചു. വളർച്ചയുടെയും നൂതന ആശയങ്ങളുടെയും ഉപഭോക്തൃ കേന്ദ്രീകൃത പൊതു സംഭരണത്തിൻ്റെയും അടുത്ത ഘട്ടത്തിനായുള്ള കാഴ്ചപ്പാട് അദ്ദേഹം വ്യക്തമാക്കി.
സംരംഭത്തിൻ്റെ ഹിന്ദി മാസികയായ 'GeM ഭാരതി'യുടെ പുതിയ പതിപ്പിൻ്റെ പ്രകാശനവും സ്ഥാപനത്തിനായി മികച്ച സംഭാവനകൾ നൽകിയ ജീവനക്കാരെയും ദീർഘകാലം സേവനമനുഷ്ഠിച്ചവരെയും ആദരിക്കുന്ന ചടങ്ങും നടന്നു.
ആഘോഷങ്ങളുടെ ഭാഗമായി, ഓഗസ്റ്റ് 5-ന് ബയർ മീറ്റും (Buyer Meet) ഓഗസ്റ്റ് 10-ന് സെല്ലർ റൗണ്ട് ടേബിളും GeM സംഘടിപ്പിക്കും. തുടർന്ന് നടക്കുന്ന 10-ാം സ്ഥാപക ദിനാഘോഷ ചടങ്ങിൽ, GeM ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ മികച്ച സംഭാവനകൾ നൽകിയ പ്രമുഖ ഉപഭോക്താക്കളെയും വിൽപ്പനക്കാരെയും ആദരിക്കും.
രാജ്യത്തുടനീളമുള്ള തല്പരകക്ഷികളുമായുള്ള ആശയവിനിമയങ്ങൾക്കും പ്രചാരണ പരിപാടികൾക്കും തുടക്കം കുറിച്ചു കൊണ്ടാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന സ്ഥാപക ദിനാഘോഷ പരിപാടികൾ ആരംഭിക്കുക. പ്രത്യേക പരിപാടികൾ, സംവാദങ്ങൾ, സഹകരണ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ ബയർമാർ, സെല്ലർമാർ, നയരൂപകർത്താക്കൾ, വ്യവസായ പ്രതിനിധികൾ, അനുബന്ധ പങ്കാളികൾ എന്നിവരെ ഒന്നിച്ചുകൊണ്ടുവരാനാണ് GeM ലക്ഷ്യമിടുന്നത്. ഇന്ത്യയിലുടനീളം സുതാര്യവും കാര്യക്ഷമവും സമഗ്രവുമായ ഭരണം പ്രോത്സാഹിപ്പിക്കുന്നതിന് നല്കിയ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതോടൊപ്പം, പൊതു സംഭരണ രീതിയിൽ കാതലായ പരിവർത്തനം പ്രതിഫലിച്ച ഒരു ദശാബ്ദവും ഇതിലൂടെ ആഘോഷിക്കപ്പെടും

***
(रिलीज़ आईडी: 2292760)
आगंतुक पटल : 8