രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ദ്രൗപദി മുര്‍മു നോര്‍ത്ത് മാസിഡോണിയയിലെ സ്‌കോപ്യേ മ്യൂസിയത്തില്‍ മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ അനാച്ഛാദനം ചെയ്തു

प्रविष्टि तिथि: 22 JUL 2026 6:32PM by PIB Thiruvananthpuram

നോര്‍ത്ത് മാസിഡോണിയയിലെ സ്‌കോപ്യേ നഗര മ്യൂസിയത്തില്‍ സ്ഥാപിച്ച  മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ  രാഷ്ട്രപതി ദ്രൗപദി മുര്‍മുവും നോര്‍ത്ത് മാസിഡോണിയന്‍ പ്രസിഡന്റ് ഗൊര്‍ദാന സില്‍ജാനോവ്‌സ്‌ക-ദാവ്‌കോവയും ചേര്‍ന്ന് അനാച്ഛാദനം ചെയ്തു.

മഹാത്മാഗാന്ധി ഇന്ത്യയുടേതാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ സന്ദേശം എല്ലാ മനുഷ്യരാശിക്കും അവകാശപ്പെട്ടതാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്യവേ രാഷ്ട്രപതി വ്യക്തമാക്കി. സത്യവും അഹിംസയും ബലഹീനതയുടെ ലക്ഷണങ്ങളല്ലെന്നും, മറിച്ച് നീതിയും അന്തസ്സും സ്വാതന്ത്ര്യവും ഉറപ്പാക്കാനുള്ള ശക്തമായ ആയുധങ്ങളാണെന്നും ഗാന്ധിജിയുടെ ജീവിതം തെളിയിച്ചതായി അവര്‍ അടിവരയിട്ടു. ലോകം സംഘര്‍ഷങ്ങളും അസഹിഷ്ണുതയും വിഭജനങ്ങളും നേരിടുന്ന ഈ കാലഘട്ടത്തില്‍, സംഭാഷണത്തിലും കരുണയിലും സമാധാനപരമായ സഹവര്‍ത്തിത്വത്തിലും ഗാന്ധിജിയുടെ വിശ്വാസത്തിന് എന്നും വലിയ പ്രസക്തിയുണ്ട്. വിദ്വേഷം നിരസിക്കാനും, അഭിപ്രായവ്യത്യാസങ്ങള്‍ സമാധാനപരമായി പരിഹരിക്കാനും, ധൈര്യത്തോടും സഹാനുഭൂതിയോടും കൂടി സമൂഹത്തെ സേവിക്കാനും ഇത് ആളുകളെ പ്രചോദിപ്പിക്കുമെന്ന് അവര്‍ പറഞ്ഞു.

മഹാത്മാഗാന്ധിയുടെ ഈ അര്‍ദ്ധകായ പ്രതിമ ഇന്ത്യയും നോര്‍ത്ത് മാസിഡോണിയയും തമ്മിലുള്ള ശാശ്വതമായ സൗഹൃദത്തിന്റെയും സമാധാനം, സഹിഷ്ണുത, മാനവികത എന്നിവയോടുള്ള ഇരു രാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധതയുടെ ശാശ്വത പ്രതീകമായി നിലകൊള്ളുമെന്ന് രാഷ്ട്രപതി പറഞ്ഞു.

സ്‌കോപ്യേ സിറ്റി മേയര്‍ ശ്രീ ഓര്‍സ് ജോര്‍ജിയേവ്‌സ്‌കി,  കേന്ദ്ര ഉപഭോക്തൃ-ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയ സഹമന്ത്രി ശ്രീമതി. നിമുബെന്‍ ജയന്തിഭായ് ബാംഭനിയ, പാര്‍ലമെന്റ് അംഗങ്ങളായ ഡോ. ദിനേശ് ശര്‍മ്മ, ശ്രീ. വിജയ് ബാഗേല്‍, ഇന്ത്യന്‍   പ്രതിനിധി സംഘത്തിലെ മറ്റ് അംഗങ്ങള്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

നേരത്തെ, നോര്‍ത്ത് മാസിഡോണിയന്‍ പ്രസിഡന്റ് ഗൊര്‍ദാന സില്‍ജാനോവ്‌സ്‌ക-ദാവ്‌കോവയോടൊപ്പം  രാഷ്ട്രപതി ദ്രൗപദി മുര്‍മു സ്‌കോപ്യേയിലുള്ള മദര്‍ തെരേസയുടെ സ്മാരകം സന്ദര്‍ശിച്ചു. സ്‌കോപ്യേയില്‍ ജനിച്ച മദര്‍ തെരേസ 1928 വരെ താമസിച്ചിരുന്നത് അവിടെയായിരുന്നു. തുടര്‍ന്ന് അയര്‍ലന്‍ഡിലെ 'സിസ്‌റ്റേഴ്‌സ് ഓഫ് ലൊറെറ്റോ' സഭയില്‍ ചേര്‍ന്ന ശേഷമാണ് അവര്‍ ഇന്ത്യയിലേക്ക് എത്തുന്നത്. നിസ്വാര്‍ത്ഥ സേവനത്തിനും മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി 1980ല്‍ ഇന്ത്യ, രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഭാരതരത്‌ന' നല്‍കി മദര്‍ തെരേസയെ ആദരിച്ചു .

രാഷ്ട്രപതി, തന്റെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ അവസാന ഘട്ടമായ  നാളെ (2026 ജൂലൈ 23) റൊമാനിയയിലെ ബുക്കാറസ്റ്റിലേക്ക് പുറപ്പെടും.

 

 

 


 

രാഷ്ട്രപതിയുടെ പ്രസംഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

****


(रिलीज़ आईडी: 2288084) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Telugu