യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ് 2025: ഓൺലൈൻ നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

കര, ജല, വ്യോമ സാഹസിക മേഖലകളിലെ മികവിനും സമഗ്രസംഭാവനയ്‌ക്കും പുരസ്കാരം

प्रविष्टि तिथि: 21 JUL 2026 4:10PM by PIB Thiruvananthpuram

സാഹസിക മേഖലയിലെ നേട്ടങ്ങൾക്കുള്ള രാജ്യത്തെ ഏറ്റവും വലിയ ദേശീയ ബഹുമതിയായ 'ടെൻസിംഗ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ് 2025'ന് (TNNAA) കേന്ദ്ര കായിക-യുവജന കാര്യ മന്ത്രാലയം ഓൺലൈൻ വഴി നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ   നാഷണൽ അവാർഡ്സ് പോർട്ടൽ വഴി 2026 ജൂലൈ 21 മുതൽ ഓഗസ്റ്റ് 20 വരെ നാമനിർദ്ദേശങ്ങൾ സമർപ്പിക്കാം.

സാഹസിക മേഖലയിലെ അസാധാരണ നേട്ടങ്ങളെ ആദരിക്കുന്നതിനും യുവാക്കളിൽ സഹനശക്തി, ധൈര്യം, കൂട്ടായ്മ, നേതൃപാടവം എന്നിവ വളർത്തുന്നതിനുമായാണ് ഈ പുരസ്കാരം നൽകിവരുന്നത്.കര സാഹസികത, കടൽ സാഹസികത, വ്യോമസാഹസികത, സമഗ്രസംഭാവന എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നൽകുന്നത്.രാജ്യത്തെ യുവാക്കൾക്കിടയിൽ സാഹസിക പ്രവർത്തനങ്ങളോടുള്ള താല്പര്യവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് .

 

ടെൻസിംഗ് നോർഗെ ദേശീയ സാഹസിക അവാർഡ് വിജയികൾക്ക് 15 ലക്ഷം രൂപ സമ്മാനത്തുകയും, വെങ്കല ശിൽപവും, പ്രശസ്തിപത്രവും, സിൽക്ക് ടൈ ഉള്ള ഒരു ബ്ളേസറും ( സാരി) ലഭിക്കും.കായിക രംഗത്തെ അർജുന അവാർഡിന് തുല്യമായ ഈ പുരസ്കാരം ദേശീയ കായിക അവാർഡുകൾക്കൊപ്പം കേന്ദ്ര ഗവണ്മെൻ്റ്   സമ്മാനിക്കും.

വിശദാംശങ്ങൾ 

അവാർഡ്

ടെൻസിംഗ് നോർഗെ ദേശീയ സാഹസിക അവാർഡ്

വിഭാഗങ്ങൾ

കര, ജല, വ്യോമ സാഹസികത, ലൈഫ് ടൈം അച്ചീവ്മെൻ്റ്

സമ്മാനം

₹15 ലക്ഷം രൂപ, വെങ്കല ശിൽപം, പ്രശസ്തിപത്രം, ബ്ലേസർ/സാരി

പദവി

അർജുന അവാർഡിന് തുല്യം

നാമനിർദ്ദേശ തീയതികൾ

2026 ജൂലൈ 21 മുതൽ ഓഗസ്റ്റ് 20 വരെ

അപേക്ഷിക്കേണ്ട രീതി

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ  നാഷണൽ അവാർഡ്സ് പോർട്ടൽ വഴി (awards.gov.in) ഓൺലൈനായി മാത്രം(https://awards.gov.in )

സാഹസിക മേഖലയിൽ അസാധാരണ നേട്ടങ്ങൾ കൈവരിച്ച ഇന്ത്യൻ പൗരന്മാർക്ക് ഈ പുരസ്കാരത്തിനായി അപേക്ഷിക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ  നാഷണൽ അവാർഡ്സ് പോർട്ടൽ വഴിയാണ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്.അപേക്ഷകർക്ക് അതത് സംസ്ഥാന  ഗവണ്മെൻ്റുകളുടെ കായിക-യുവജനക്ഷേമ വകുപ്പിൽ നിന്നോ അംഗീകൃത സാഹസിക സ്ഥാപനങ്ങളിൽ നിന്നോ ഉള്ള ശിപാർശകൾ ഹാജരാക്കാം. എന്നാൽ, കര-നാവിക-വ്യോമസേനകളിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്ക് ബന്ധപ്പെട്ട സേനാവിഭാഗങ്ങളിൽ നിന്നുള്ള ശിപാർശ നിർബന്ധമാണ്. ഇതിനുപുറമേ, വിവിധ സംഘടനകളിൽ നിന്നുള്ള നാമനിർദ്ദേശങ്ങളും യോഗ്യരായ വ്യക്തികൾ നേരിട്ട് നൽകുന്ന നാമനിർദ്ദേശങ്ങളും മന്ത്രാലയം സ്വീകരിക്കും.  

 

കര, ജല, വ്യോമ സാഹസിക വിഭാഗങ്ങളിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ നേട്ടങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.അപേക്ഷകർ തങ്ങളുടെ വർഷം തിരിച്ചുള്ള നേട്ടങ്ങൾ കാലാനുക്രമത്തിൽ ഇൻഡക്സ് ചെയ്ത്, ആവശ്യമായ തെളിവുകൾ സഹിതം ഒറ്റ പി ഡി എഫ് ഫയലായി പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

 

വിശദ മാർഗ്ഗനിർദ്ദേശങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, പതിവുചോദ്യങ്ങൾ, അപേക്ഷാ ഫോർമാറ്റ് എന്നിവയ്ക്കായി നാഷണൽ അവാർഡ്സ് പോർട്ടൽ (https://awards.gov.in) അല്ലെങ്കിൽ കായിക-യുവജന മന്ത്രാലയത്തിൻ്റെ   ഔദ്യോഗിക വെബ്‌സൈറ്റിലെ 'ഏറ്റവും പുതിയ വാർത്താ വിഭാഗം'എന്നിവ സന്ദർശിക്കാവുന്നതാണ്.

***

 


(रिलीज़ आईडी: 2287329) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Telugu , Kannada