വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

प्रविष्टि तिथि: 18 JUL 2026 7:30PM by PIB Thiruvananthpuram

2024-ലെ ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ ഇന്ന് പ്രഖ്യാപിച്ചു. ഇന്ത്യൻ സിനിമയിലെ ഫീച്ചർ ചിത്രങ്ങള്‍, നോൺ-ഫീച്ചർ ചിത്രങ്ങള്‍, ചലച്ചിത്ര രചനകള്‍ എന്നീ വിഭാഗങ്ങളിലെ മികച്ച നേട്ടങ്ങളെയാണ് 72-ാമത് ദേശീയ പുരസ്കാരങ്ങളിലൂടെ ആദരിക്കുന്നത്.

 

'ആർട്ടിക്കിൾ 370' മികച്ച ഫീച്ചർ ചിത്രത്തിനുള്ള പുരസ്കാരം നേടിയപ്പോള്‍ മികച്ച നോൺ-ഫീച്ചർ ചിത്രമായി 'ഭംഗാർ' തിരഞ്ഞെടുക്കപ്പെട്ടു. 'രാം-നാമി'യ്ക്കാണ്  മികച്ച ഡോക്യുമെൻ്ററി പുരസ്കാരം.  

 

'ആർട്ടിക്കിൾ 370' എന്ന ചിത്രത്തിലെ പ്രകടനത്തിന് യാമി ഗൗതം മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ മമ്മൂട്ടിയും (ഭ്രമയുഗം) കാർത്തിക് ആര്യനും (ചന്തു ചാമ്പ്യൻ) മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.

 

'സ്വതന്ത്ര്യ വീർ സവർക്കർ' എന്ന ചിത്രത്തിലൂടെ രൺദീപ് ഹൂഡ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. 'കൽക്കി 2898 എഡി', 'അമരൻ', 'പുഷ്പ: ദി റൂൾ പാർട്ട്-02', 'ഭൂൽ ഭുലയ്യ 3', 'സ്ത്രീ 2' തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും പ്രധാന പുരസ്കാരങ്ങൾ നേടിയത് ഇന്ത്യൻ സിനിമയുടെ വൈവിധ്യവും മികവും പ്രതിഫലിപ്പിക്കുന്നതായി.  

 

ജോയിൻ്റ് സെക്രട്ടറി (ഫിലിംസ്) ഡോ. അജയ് നാഗഭൂഷൺ എം.എൻ., പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ ധീരേന്ദ്ര ഓജ എന്നിവരുടെ സാന്നിധ്യത്തിൽ ഫീച്ചർ ചലച്ചിത്ര വിഭാഗം ജൂറി ചെയർമാൻ ശ്രീ ജയരാജ്, നോൺ-ഫീച്ചർ ചലച്ചിത്രവിഭാഗം ജൂറി ചെയർമാൻ ശ്രീ അസീം സിൻഹ, ചലച്ചിത്ര രചന വിഭാഗം ജൂറി ചെയർമാൻ ശ്രീ എ. ചന്ദ്രശേഖർ എന്നിവരാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

കൂടുതൽ വിവരങ്ങൾക്ക്: https://www.pib.gov.in/PressReleasePage.aspx?PRID=2286143&v=6&reg=48&lang=2 

 

 

***


(रिलीज़ आईडी: 2286196) आगंतुक पटल : 26
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , Marathi , Telugu , Kannada , Odia , Tamil , English , Khasi , Urdu , Urdu , हिन्दी , Gujarati